- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്ഡ്‌സ് പരിശോധനയിൽ സ്വകാര്യമേഖലയ്ക്ക് ഇനി കൊയ്ത്തുകാലം; സംസ്ഥാനത്ത് താലൂക്ക് ആശുപത്രികളിലെ ജ്യോതിസ് കേന്ദ്രങ്ങൾ നാളെ അടച്ചു പൂട്ടും; ഇല്ലാതാകാൻ പോകുന്നതു കുറഞ്ഞ ചെലവിലുള്ള എച്ച്ഐവി പരിശോധന
പത്തനംതിട്ട: സാധാരണക്കാർക്ക് പ്രയോജനപ്രദമായിരുന്ന ഒരു സർക്കാർ സംവിധാനം കൂടി നിർത്തലാക്കുന്നു. എച്ച്.ഐ.വി ബാധിതരെ കണ്ടെത്തുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർ ആതുരാലയങ്ങളിൽ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ജ്യോതിസ് കേന്ദ്രങ്ങൾ നാളെ അടച്ചു പൂട്ടും. എലിസ അടക്കമുള്ള ചെലവേറിയ പരിശോധനകൾ ഇനി വൻതുക മുടക്കി സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും നടത്തേണ്ടി വരും. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ജ്യോതിസ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. എച്ച്.ഐ.വി അടക്കമുള്ള പരിശോധന സൗജന്യമായിട്ടാണ് ഇവിടെ നടത്തുന്നത്. രണ്ടു തരം പരിശോധനകളാണ് എച്ച്.ഐ.വി നടത്താൻ വേണ്ടത്. ആദ്യം കാർഡ് ടെസ്റ്റ് നടത്തും. ഇതിന് ചെലവ് കുറവാണ്. കാർഡ് ടെസ്റ്റിൽ എച്ച്.ഐ.വി പോസിറ്റീവ് കൺാൽ അത് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് എലിസ നടത്തുന്നത്. ഇതാണ് ചെലവേറിയ പരിശോധന. താലൂക്ക് ആസ്ഥാനങ്ങളിൽ ഉള്ള ജ്യോതിസ് കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതോടെ ടെസ്റ്റുകൾക്കായി സ്വകാര്യ ആശുപത്രികളെയും
പത്തനംതിട്ട: സാധാരണക്കാർക്ക് പ്രയോജനപ്രദമായിരുന്ന ഒരു സർക്കാർ സംവിധാനം കൂടി നിർത്തലാക്കുന്നു. എച്ച്.ഐ.വി ബാധിതരെ കണ്ടെത്തുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർ ആതുരാലയങ്ങളിൽ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ജ്യോതിസ് കേന്ദ്രങ്ങൾ നാളെ അടച്ചു പൂട്ടും.
എലിസ അടക്കമുള്ള ചെലവേറിയ പരിശോധനകൾ ഇനി വൻതുക മുടക്കി സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും നടത്തേണ്ടി വരും. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ജ്യോതിസ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്.
എച്ച്.ഐ.വി അടക്കമുള്ള പരിശോധന സൗജന്യമായിട്ടാണ് ഇവിടെ നടത്തുന്നത്. രണ്ടു തരം പരിശോധനകളാണ് എച്ച്.ഐ.വി നടത്താൻ വേണ്ടത്. ആദ്യം കാർഡ് ടെസ്റ്റ് നടത്തും. ഇതിന് ചെലവ് കുറവാണ്. കാർഡ് ടെസ്റ്റിൽ എച്ച്.ഐ.വി പോസിറ്റീവ് കൺാൽ അത് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് എലിസ നടത്തുന്നത്. ഇതാണ് ചെലവേറിയ പരിശോധന.
താലൂക്ക് ആസ്ഥാനങ്ങളിൽ ഉള്ള ജ്യോതിസ് കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതോടെ ടെസ്റ്റുകൾക്കായി സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ടി വരും. ഇവിടെ വലിയ തുക പരിശോധനാ ഫീസായി നൽകേണ്ടിയും വരും. നാളെ വരെയാണ് ജ്യോതിസ് കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിന് താലൂക്ക് ആശുപത്രി അധികൃതർക്ക് കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നൽകിയിരിക്കുന്ന സമയം. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് അടച്ചു പൂട്ടേണ്ടി വരിക. നാഷനൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ജ്യോതിസ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഫണ്ടില്ലെന്ന കാരണം പറത്താണ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ നീക്കം തുടങ്ങിയത്. ഫണ്ടിന്റെ പ്രതിസന്ധി നിലവിലില്ലെന്നാണ് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ വിഭാഗം വ്യക്തമാക്കുന്നത്. എച്ച്.ഐ.വി, എയ്ഡ്‌സ് രോഗസാധ്യതയുടെ സ്വകാര്യ രക്തപരിശോധന, കൗൺസലിങ് എന്നിവയാണ് ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്റർ (ഐ.സി.ടി.സി) എന്ന പേരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കേന്ദ്രം ചെയ്തു വരുന്നത്. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ഉള്ള കേന്ദ്രങ്ങളിൽ എട്ടു വർഷം മുൻപാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഈ കേന്ദ്രങ്ങൾ എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കാണ് വഹിച്ചു വന്നത്. സ്ഥാപനം പൂട്ടുന്നതോടെ ഇവിടത്തെ കൗൺസിലർ, ലാബ് ടെക്‌നീഷ്യൻ തസ്തികകളും ഇല്ലതാകും. കഴിഞ്ഞ വർഷം അഞ്ചിടങ്ങളിലായി 12,000 ത്തിൽ പരം ആളുകൾ എച്ച്.ഐ.വി പരിശോധന നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ. ദിവസം ശരാശരി ഏഴു പേരിൽ കുറയാതെ ഇവിടെ എത്താറുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.