- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ് ഹോക്കി; ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷന്മാർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പാക്കി. 2-0നു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ 4-1നു പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ മത്സരങ്ങൾ ഇന്ന് ഇന
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷന്മാർ ഫൈനലിൽ കടന്നു.
ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പാക്കി. 2-0നു പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ 4-1നു പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ മത്സരങ്ങൾ ഇന്ന് ഇന്ത്യൻ സമയം 2.30ന് നടക്കും.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചുവന്ന ന്യൂസിലൻഡിനു സെമിയിൽ കാലിടറി. സിമോൺ ചിലെ, നിക് ഹെയ്ഗ് എന്നിവരിലൂടെയാണ് കിവീസ് ആദ്യം 2-0നു മുന്നിലെത്തിയത്. ക്യാപ്റ്റൻ സർദാർ സിങ് വിലക്കുകാരണം പുറത്തിരുന്നത് തുടക്കത്തിൽ ഇന്ത്യയെ ബാധിച്ചു. എന്നാൽ, ആദ്യപകുതി അവസാനിക്കുംമുമ്പ് രൂപീന്ദർ സിംഗിലൂടെ ഇന്ത്യ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ രമൺദീപ് സിംഗും ആകാശ് ദീപ് സിംഗും ഗോൾ വേട്ട പൂർത്തിയാക്കി. കളിയുടെ 46ാം മിനിറ്റിൽ ആകാശ്ദീപിന്റെ മനോഹര ഗോളിലൂടെ ജയമുറപ്പിച്ച ഗോൾ ഇന്ത്യ സ്വന്തമാക്കി. നേരത്തെ നടന്ന പൂൾ മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 4-2നു പരാജയപ്പെടുത്തിയിരുന്നു. ന്യൂസിലൻഡിന്റെ മുന്നേങ്ങൾ സമർഥമായി തടയാനും ഇന്ത്യൻ പ്രതിരോധത്തിനു കഴിഞ്ഞു. അവസാന നിമിഷംവരെ പൊരുതിയശേഷമായിരുന്നു ന്യൂസിലൻഡ് മടങ്ങിയത്. വെങ്കലമെഡൽ പോരാട്ടത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടും. ഇതര സെമിയിൽ ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.