- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഡോക്ടറെന്നു മുദ്രകുത്തി അറസ്റ്റും പീഡനവും; ഒറിജിനലെന്നു കണ്ടെത്തിയപ്പോൾ വെറുതേ വിട്ടു; കുടുക്കിയത് അലോപ്പതി മാഫിയ: ചിക്കുൻ ഗുനിയക്കു മരുന്നു കണ്ടെത്തിയ ഹോമിയോ ഡോക്ടർ ആരോഗ്യവകുപ്പിനെതിരേ കോടതിയിലേക്ക്
ആലപ്പുഴ: വ്യാജനെന്നു മുദ്രകുത്തി അറസ്റ്റ്. ദിവസങ്ങളോളം ചോദ്യംചെയ്യലെന്ന പീഡനം. ഒടുവിൽ നിരപരാധിയെന്ന പേരിൽ വെറുതെ വിട്ടു. ചിക്കൻഗുനിയയ്ക്ക് മരുന്നു കണ്ടെത്തിയ പാരമ്പര്യ ഹോമിയോപ്പതി ഡോക്ടർ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ കോടതിയിലേക്ക്. ആലപ്പുഴ മാരാരിക്കുളം സ്വദേശി ടെസ്‌ല തോമസ് ആണ് പരാതിക്കാരൻ. കഴിഞ്ഞ പതിമൂന്നു വർഷമായി ഹോമി
ആലപ്പുഴ: വ്യാജനെന്നു മുദ്രകുത്തി അറസ്റ്റ്. ദിവസങ്ങളോളം ചോദ്യംചെയ്യലെന്ന പീഡനം. ഒടുവിൽ നിരപരാധിയെന്ന പേരിൽ വെറുതെ വിട്ടു. ചിക്കൻഗുനിയയ്ക്ക് മരുന്നു കണ്ടെത്തിയ പാരമ്പര്യ ഹോമിയോപ്പതി ഡോക്ടർ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ കോടതിയിലേക്ക്.
ആലപ്പുഴ മാരാരിക്കുളം സ്വദേശി ടെസ്‌ല തോമസ് ആണ് പരാതിക്കാരൻ. കഴിഞ്ഞ പതിമൂന്നു വർഷമായി ഹോമിയോപ്പതിയിൽ പ്രാക്ടീസ് നടത്തിവരുന്ന ടെസ്‌ല തോമസിനെ ആലപ്പുഴ കൊമ്മാടിയിലുള്ള ക്ലീനിക്കിൽനിന്നാണ് പൊലീസ് അഞ്ചു ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് സമയത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസിനൊപ്പം ഉണ്ടായിരുന്നു. പൊലീസിനെ തെറ്റിദ്ധിരിപ്പിച്ച് ആരോഗ്യവകുപ്പ് നടത്തിയ ചില നീക്കങ്ങളാണ് അറസ്റ്റിൽ കലാശിച്ചത്.
ചിക്കൻ ഗുനിയ ബാധിച്ച് അവശനിലയിലായവരെ സഹായിക്കാൻ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയോടെ ക്യാമ്പുകൾ സംഘടിപ്പിച്ച ഡോക്ടർക്കാണ് ഈ ദുർഗതിയുണ്ടായത്. അലോപ്പതിയും ഹോമിയോ മെഡിസിനും ചേർത്തുള്ള പുതിയ കണ്ടുപിടുത്തമാണ് ഡോക്ടറെ പ്രശസ്തനാക്കിയത്. മരുന്നു സേവിച്ചവർക്ക് അസുഖം മാറിയതിനാൽ വീണ്ടും വിവിധ പഞ്ചായത്തുകളിൽ ക്യാമ്പ് നടത്താൻ ക്ഷണം ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹോമിയോപ്പതിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു താൻ സമർപ്പിച്ച പ്രോജക്ട് അംഗീകരിക്കപ്പെട്ടിരുന്നതായി ഡോക്ടർ പറഞ്ഞു.
എന്നാൽ തന്റെ അംഗീകാരം തട്ടിത്തെറിപ്പിക്കാനായി ചിലർ നടത്തിയ നീക്കങ്ങളാണ് തന്നെ കുടുക്കിയതും തനിക്കു ദുരനുഭവമുണ്ടാക്കിയതും. മാത്രമല്ല സോറിയാസിസും ശ്വാസം മുട്ടലും കൊണ്ടു വീർപ്പുമുട്ടുന്ന അനേകം രോഗികളാണ് തന്നെ അറസ്റ്റുചെയ്തത് വഴി ദുരിതത്തിലായത്. തന്നെ അംഗീകരിക്കുന്നതിൽ ക്ഷുഭിതരും അസൂയാലുക്കളുമായ അലോപ്പതി മാഫിയയാണ് കുടുക്കാൻ തന്ത്രം മെനഞ്ഞതെന്ന് ഡോക്ടർ പറയുന്നു. അറസ്‌ററിനിടയിൽ ഡോക്ടറുടെ ക്ലീനിക്കിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ മരുന്നും പൊലീസ് നീക്കം ചെയ്തിരുന്നു.
സോറിയാസിസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ഡോക്ടറുടെ പരാതി ഇങ്ങനെ- ആതുരസേവനത്തിൽ സജീവസാന്നിധ്യമുള്ള തന്നെ അംഗീകരിക്കുന്നതിൽ ആരോഗ്യമേഖലയിലെ പലർക്കും എതിർപ്പുണ്ടായിരുന്നു. തന്റെ യോഗ്യതയെ ചോദ്യം ചെയ്താണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ 13 കൊല്ലമായി പ്രാക്ടീസ് ചെയ്യുന്ന താൻ 1973 ലെ ഇന്ത്യൻ ഹോമിയോപ്പതിക്ക് ആക്ട് പ്രകാരം യോഗ്യത നേടിയ ഡോക്ടറാണ്. അഞ്ചുകൊല്ലം തുടർച്ചയായി പ്രാക്ടീസ് ചെയ്യുന്ന പാരമ്പര്യവൈദ്യനായ ഒരാൾക്ക് ബി ക്ലാസ് രജിസ്ട്രഷൻ നൽകാനാണ് നിയമം പറഞ്ഞിട്ടുള്ളത്.
എന്നാൽ പാരമ്പര്യ വൈദ്യന്മാർക്ക് ഇത്തരത്തിൽ പതിറ്റാണ്ടുകളടെ പരിചയസമ്പത്താണുള്ളത്. തന്റെ അച്ഛൻ ഡോക്ടറായിരുന്നു. അതുവഴിയാണ് താൻ വൈദ്യരംഗത്തെത്തിയത്. ഇത്തരം കാര്യങ്ങൾ മറികടന്നും നിയമം കണ്ടില്ലെന്നു നടിച്ചുമാണ് വകുപ്പ് തനിക്കെതിരെ നടപടിയുമായി വന്നത്. മാത്രമല്ല സംസ്ഥാനത്ത് നിലവിലുള്ള പ്രാക്ടീഷണർമാരുടെ പട്ടികയിൽ തന്റെ പേരില്ലെന്നു കാണിച്ചാണ് അറസ്റ്റ് നടത്തിയത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 40 വർഷമായി അത്തരത്തിലൊരു മെഡിക്കൽ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നുള്ളതാണ് രേഖകൾ സൂചിപ്പിക്കുന്നത്.
അതിന് താൻ കുറ്റക്കാരനല്ലെന്നും ഇത്തരത്തിൽ തന്നെ മാത്രമല്ല ആരെ പരിശോധിച്ചാലും രജിസ്റ്ററിൽ പേരു കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർ തറപ്പിച്ചു പറയുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കെതിരെ നിയമലംഘനം, മാനഹാനി, ചികിൽസയ്ക്ക് ഭംഗം വരുത്തൽ എന്നിവ ചേർത്താണ് കേസ് നൽകുന്നത്.