തിരുവനന്തപുരം: സരിത എസ്.നായരുടെ കത്തുകളിലെ മറിമായം തോരാത്ത ചർച്ചയാകുമ്പോൾ ആഘാതത്തിൽ വീണവരെല്ലാം നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലാണ്. അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന കാട്ടി സരിത എഴുതിയ കത്തും, പിന്നീട് നാലുപേജുകൾ കൂട്ടിച്ചേർത്തെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും അന്തരീക്ഷത്തിൽ വീശിയടിക്കുമ്പോഴാണ് ആരാണ് ഈ മറിമായങ്ങൾ്ക്ക് പിന്നിലെന്ന് ആലോചിച്ചുപോവുന്നത്.

അൽപം ഫ്‌ളാഷ് ബാക്ക് അടിച്ചാൽ സിനിമാമന്ത്രിയായിരുന്ന ഗണേശ് കുമാറിന്റെ അടി കൊണ്ടുചീർത്ത മുഖം ഓർമ വരും.ആരാണ് ഗണേശിനെ അടിച്ചതെന്നും എന്തിനാണ് അടിച്ചതെന്നും ഇന്ന് എല്ലാവർക്കും അറിയാം. മന്ത്രിമന്ദിരത്തിൽ കയറി ഗണേശിനെ കൈവച്ചത് മറ്റാരുമല്ല ഭാര്യ രശ്മിയെ കൊന്ന കേസിലും, സോളാറിൽ സരിതയുടെ കൂട്ടുപ്രതിയുമായ ബിജുരാധാകൃഷ്ണൻ. ഗണേശ് കുമാറും സരിതയും അടുത്തതോടെ ബിജു കളത്തിൽ നിന്ന് ഔട്ടായി.

ഇതിൽ പ്രകോപിതനായ ബിജു ഇരുവരുടെയും കാമകേളികൾ സൂത്രത്തിൽ റെക്കോഡ് ചെയ്ത് ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചിയെ ഏൽപ്പിച്ചു. പിന്നീടാണ് ഗണേശിനെതിരെ കയ്യേറ്റവും നടന്നത്. തന്നെ അടിച്ചത് ഭാര്യയാണെന്ന് ഗണേശ് പുറത്ത് പറഞ്ഞെല്ലെങ്കിലും ആ കൈ ബിജുവിന്റേതായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് ബിജുരാധാകൃഷ്ണൻ വിശദീകരിച്ചതും, പരാതി പറഞ്ഞതും ഗണേശ് കുമാർ സരിത വിഷയം തന്നെ.

തന്നെ പീഡിപ്പിച്ചവരുടെ പട്ടികയിൽ ഗണേശിനെ ഒരിക്കലും പെടുത്താതിരിക്കാൻ ശ്രദ്ധിച്ച സരിത അദ്ദേഹത്തോട് തനിക്കുണ്ടായിരുന്നത് പ്രണയമാണെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട് .ഒരിക്കലും ഗണേശിനെതിരെ താൻ പരാതി കൊടുക്കില്ലെന്ന് സരിത മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഗണേശുമായുള്ള സരിതയുടെ ബന്ധം

'2015 ൽ തുടങ്ങിയ റിലേഷനാണ്. ഞങ്ങൾ തമ്മിൽ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാൻ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട് അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതിൽ എന്തൊക്കെയോ പ്രശ്നമുണ്ട്. ഞാൻ ജയിലിലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാൻ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്നേഹിച്ചതാണ്.

മറ്റുള്ളവർ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാൾക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാൻ ഇഷ്ടവുമില്ല. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ വന്നാൽ ഉറച്ചു നിൽക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാർത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തിൽ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത മറുനാടനോട് പറഞ്ഞു.നേരത്തെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണത്തിൽ ഗണേശ് ഉറച്ചു നിൽക്കുന്നതായി സരിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.

സോളാർ വിവാദത്തിന്റെ സൂത്രധാരൻ കെ.ബി ഗണേശ് കുമാറെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എഴുതി തയ്യാറാക്കിയ പരാതിയിലാണ് ബിജു രാധാകൃഷ്ണൻ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സോളാർ പ്രശ്‌നത്തിന്റെ യഥാർത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എംഎൽഎയായ ഗണേശ് കുമാറാണെന്ന് പരാതിയിൽ പറയുന്നു. ഗണേശ്കുമാറിനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. എന്നാൽ സരിതയുടെ നിലപാട് കാരണം പൊലീസിന് ഒരിക്കലും ഗണേശിനെതിരെ കേസെടുക്കാൻ കഴിയില്ല.


ടീം സോളാർ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥൻ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഊർജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേശ്കുമാർ തന്നെ വിളിപ്പിച്ച് കമ്പനി ആരംഭിക്കാൻ പണം മുടക്കാൻ തയാറാണെന്നറിച്ചു. തുടർന്ന് ഗണേശ്കുമാറിന്റെ ബിനാമിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേശ് കുമാറിന് നൽകി. പിന്നീട് കമ്പനിയുടെ വളർച്ചക്കുവേണ്ടി ഗണേശ്കുമാർ സരിതയെ മറ്റു മന്ത്രിമാർക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും പരിചയപ്പെടുത്തിയതായും ബിജു പറഞ്ഞിരുന്നു.ടീം സോളാർ'' കമ്പനിയുടെ ബുദ്ധികേന്ദ്രം ഡോ: ആർ.ബി. നായർ എന്നറിയപ്പെടുന്ന ബിജു രാധാകൃഷ്ണനായിരുന്നുവെന്ന് സോളാർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ പറുന്നുണ്ട്. ആ ബുദ്ധി സരിത എസ്. നായർ കാര്യക്ഷമമായി നടപ്പാക്കിയെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം സരിതയുടെ സൗന്ദര്യവും, വാക്ചാതുര്യവും പരമാവധി മുതലെടുക്കാനായിരുന്നു ഗണേശിന്റെ താൽപര്യം. സരിതയെ ഒരു തേൻകെണിയായി ഉപയോഗിച്ചാൽ തനിക്ക് അപ്രിയരായ പലരെയും കുടുക്കാമെന്നും ഗണേശ് കണക്കുകൂട്ടി.കൊട്ടാരക്കരയിൽ ഗണേശിന്റെ നിർദ്ദേശപ്രകാരം സരിതയുടെ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്ത്ത് ശരണ്യ മനോജായിരുന്നുവെന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഇതിനോട് ചേർത്ത് വായിക്കാം.സരിതയുടെ കത്തിൽ കുറെ ക്കൂടി ഉന്നതരുടെ പേരുകളും മേമ്പൊടിയായി ലീലാവിലാസങ്ങളും ചേർക്കാൻ ആവശ്യപ്പെട്ടതും ഗണേശ് തന്നെ.

പി.സി.ജോർജിനെ കുടുക്കാനും ഒരിക്കൽ ഗണേശ് സരിതയെ തേൻകെണിയായി അയച്ചു.താൻ ദൈവാധീനം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്ന് പൂഞ്ഞാർ എംഎൽഎ പിന്നീട് ആശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്. തനിക്ക് പണി തരാൻ വിട്ട സരിതയെ മറിച്ചുപയോഗിക്കാൻ സാമർഥ്യം കാട്ടിയാണ് ജോർ്ജ് പകവീട്ടിയത്.ബാലകൃഷ്ണപിള്ളയുടെ നീക്കങ്ങൾ അറിയാനും, അദ്ദേഹത്തിന്റെ പിഎയുടെ അടുത്ത് സരിതയെ തേൻകെണിയായി അയച്ചാണ് ജോർജ് പണികൊടുത്തത്.

ഏതായാലും സരിതയുടെ കത്തുകൾ കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തായതോടെ ആരോപണ-പ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്.2015 മാർച്ച് 13 ന് ശരണ്യ മനോജ് തയ്യാറാക്കിയ സരിതയുടെ കത്തിലെ അധികഭാഗത്ത് പരാമർശിക്കപ്പെട്ടവരും ഇപ്പോൾ പ്രതിസ്ഥാനത്ത് വെള്ളംകുടിക്കുയാണ്. ഇതാണ് കത്തുകളിലെ മറിമായം സൃഷ്ടിച്ച സങ്കീർണമായ സാഹചര്യം സൃഷ്ടിച്ചത്.