- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ബിലെത്തുന്ന പണക്കാരൻ പയ്യന്മാരെ കൈയിലെടുത്ത് പുറത്തു കൊണ്ടു പോകും; ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടും; ന്യൂ ജെനറേഷൻ ഇന്ത്യൻ തട്ടിപ്പുകാരിയുടെ കഥ
ഗുർഗാവുൻ: ധനികരായ യുവാക്കളെ വശീകരിച്ച് വിജനമായ സ്ഥലങ്ങളിലെത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന ഇരുപത് വയസ്സുകാരി പൊലീസ് അറസ്റ്റിൽ. പബ്ബിലെ ജീവനക്കാരിയെയാണ് പൊലീസ് പിടികൂടിയത്. രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്. ഹരിയാനയിലെ ഒരു പബ്ബിലെ ജീവനക്കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പബ്ബിലെത്തുന്ന പണക്കാരായ യുവാക്കളെ വശീകരി
ഗുർഗാവുൻ: ധനികരായ യുവാക്കളെ വശീകരിച്ച് വിജനമായ സ്ഥലങ്ങളിലെത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന ഇരുപത് വയസ്സുകാരി പൊലീസ് അറസ്റ്റിൽ. പബ്ബിലെ ജീവനക്കാരിയെയാണ് പൊലീസ് പിടികൂടിയത്. രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്.
ഹരിയാനയിലെ ഒരു പബ്ബിലെ ജീവനക്കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പബ്ബിലെത്തുന്ന പണക്കാരായ യുവാക്കളെ വശീകരിച്ച് പണം തട്ടുകയായിരുന്നു യുവതിയുടെ രീതി. യുവതിക്കൊപ്പം രണ്ട് സഹായികളും പൊലീസിന്റെ പിടിയിലായി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പയ്യന്മാരെ ഇങ്ങനെ പറ്റിച്ചു. ഒടുവിൽ പൊലീസിൽ പരാതിയെത്തി. ഇതോടെ പിടി വീണു. ബ്ലാക് മെയിലിലൂടെയാണ് യുവതിയും സംഘവും പണം തട്ടിയിരുന്നത്.
2015 ഡിസംബർ 22ന് പാർവീന്ദർ എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. തന്നെ വശീകരിച്ച് വിജനമായ സ്ഥലത്തെത്തിച്ച യുവതി മറ്റൊരാളുടെ സഹായത്തോടെ പണവും കാറും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. വ്യാജ പീഡനക്കേസിൽ കുടുങ്ങി മാനംകൊടുത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് യുവതി. പിടിയിലായ പിയൂഷ്, റിഷാദ് എന്നിവർ ഡൽഹി അയാ നഗർ സ്വദേശികളാണ്. സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന മോനു എന്നയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
30ഓളം തട്ടിപ്പുകൾ നടത്തിയതായി സംഘം സമ്മതിച്ചു. യുവാക്കളെ മദ്യം നൽകി വശീകരിക്കുന്ന യുവതി ഇരയെ വിജനമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. പതുങ്ങിയിരിക്കുന്ന മറ്റ് സംഘാംഗങ്ങൾ ഇതിനിടയിൽ വാഹനത്തിൽ കടന്നുകൂടുകയും മോഷണം നടത്തുകയുമാണ് പതിവ്. സംഭവം പുറത്തുപറഞ്ഞാൽ മാനം കളയുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. യുവതി ഒരു ബാർ ഉടമയ്ക്ക് എതിരെ ഉൾപ്പടെ നിരവധിപ്പേർക്ക് എതിരെ മുമ്പ് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.