- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ്; ഹണിപ്രീതിനെ കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി പൊലീസ്; 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയിലെ പ്രധാന പ്രതിയാണ് ഹണിപ്രീത്
ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ്. പഞ്ച്കുല പൊലീസ് കമ്മിഷണർ എ.എസ്.ചൗളയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസുമായി സഹകരിക്കാത്തതിനാൽ ഹണിപ്രീതിനെ കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ചൗള പറഞ്ഞു. ഹണിപ്രീതിനെ കുറിച്ചു പൊലീസിനു വിവരം നൽകിയ ആളെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ സിരാക്പുർ-പട്യാല റോഡിൽനിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ചൊവ്വാഴ്ച പിടിയിലായത്. ഗുർമീതിനെതിരായ കോടതിവിധിക്കു മുന്പ് ഉണ്ടായ ലഹളയെ തുടർന്ന് ഒരു മാസമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയിൽ ഹണിപ്രീതാണു മുന്നിൽ. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ട് സ്വകാര്യ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാല
ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ്. പഞ്ച്കുല പൊലീസ് കമ്മിഷണർ എ.എസ്.ചൗളയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസുമായി സഹകരിക്കാത്തതിനാൽ ഹണിപ്രീതിനെ കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ചൗള പറഞ്ഞു. ഹണിപ്രീതിനെ കുറിച്ചു പൊലീസിനു വിവരം നൽകിയ ആളെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ സിരാക്പുർ-പട്യാല റോഡിൽനിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ചൊവ്വാഴ്ച പിടിയിലായത്. ഗുർമീതിനെതിരായ കോടതിവിധിക്കു മുന്പ് ഉണ്ടായ ലഹളയെ തുടർന്ന് ഒരു മാസമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയിൽ ഹണിപ്രീതാണു മുന്നിൽ. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ പൊലീസ് ചുമത്തിയിട്ടുള്ളത്.
രണ്ട് സ്വകാര്യ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ഹണിപ്രീതിന്റെ അറസ്റ്റ് നടന്നത്. പഞ്ച്കുല ലഹളയിൽ തനിക്കു പങ്കുണ്ടെന്ന തരത്തിൽ ഉയർന്ന ആരോപണം മാനസികമായി തകർത്തെന്നും ആരോപണത്തിൽ കഴന്പില്ലെന്നും ഹണിപ്രീത് വാർത്താ ചാനലിൽ നല്കിയ അഭിമുഖത്തിൽ പറഞ്ഞു. പപ്പ (ഗുർമീത്) നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ മാനഭംഗ കുറ്റാരോപണം തന്നെ മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു.
ഓഗസ്റ്റ് 25ന് ഗുർമീത് റാം റഹിം പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകുന്‌പോൾ ഹണിപ്രീതും ഒപ്പമുണ്ടായിരുന്നു. ഗുർമീതിന് കോടതി ശിക്ഷ വിധിച്ചതിനുശേഷം ഹണിപ്രീതിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഹണിക്കായി ലുക്ക്ഔട്ട് നോട്ടീസും അറസ്റ്റ് വാറണ്ടും ഹരിയാന പൊലീസ് പുറപ്പെടുവിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.