- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിരീടത്തിനരികിലെത്തിയ പി വി സിന്ധു കാലിടറി വീണു; ഹോങ്കോങ് സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരത്തിന് തോൽവി
ഹോങ്കോങ്: സൂപ്പർ സിരീസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫൈനൽ മൽസരത്തിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് പരാജയം. പൊരുതിക്കളിച്ച മത്സരത്തിൽ ആദ്യ രണ്ടു ഗെയിമും ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സു യിങ്ങ് നേടി. സ്‌കോർ 21-18, 21-18. കഴിഞ്ഞ വർഷവും ഹോങ്കോങ് സൂപ്പർസീരിസിൽ സിന്ധുവും തായ്യുമായിരുന്നു ഫൈനലിൽ. 1982ൽ പ്രകാശ് പദുക്കോണും 2010ൽ സൈന നെഹ്വാളും ഹോങ്കോങ് സൂപ്പർ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. തായ്ലൻഡിന്റെ രച്ചാനോക് ഇന്റാനോനിനെ തകർത്താണ് സിന്ധു കലാശപ്പോരാട്ടത്തിന് ഇടം പിടിച്ചത്. ദക്ഷിണകൊറിയയുടെ ജി ഹ്യുൻ സുംഗിനെ തകർത്ത് ടായ് സുയിയും ഫൈനലിലെത്തി.
ഹോങ്കോങ്: സൂപ്പർ സിരീസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫൈനൽ മൽസരത്തിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് പരാജയം. പൊരുതിക്കളിച്ച മത്സരത്തിൽ ആദ്യ രണ്ടു ഗെയിമും ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സു യിങ്ങ് നേടി. സ്‌കോർ 21-18, 21-18.
കഴിഞ്ഞ വർഷവും ഹോങ്കോങ് സൂപ്പർസീരിസിൽ സിന്ധുവും തായ്യുമായിരുന്നു ഫൈനലിൽ. 1982ൽ പ്രകാശ് പദുക്കോണും 2010ൽ സൈന നെഹ്വാളും ഹോങ്കോങ് സൂപ്പർ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
തായ്ലൻഡിന്റെ രച്ചാനോക് ഇന്റാനോനിനെ തകർത്താണ് സിന്ധു കലാശപ്പോരാട്ടത്തിന് ഇടം പിടിച്ചത്. ദക്ഷിണകൊറിയയുടെ ജി ഹ്യുൻ സുംഗിനെ തകർത്ത് ടായ് സുയിയും ഫൈനലിലെത്തി.
Next Story