- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസീലിയൻ ജയിലുകളിൽ കലാപം തുടരുന്നു; 56 പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ മറ്റൊരു ജയിലിൽ 33 പേർ കത്തിമുനയ്ക്കിരയായി; തലയില്ലാത്ത കാഴ്ചകൾ കണ്ടു പേടിച്ച് രാജ്യം
കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ബ്രസീലിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ജയിൽ കൂട്ടക്കൊല. അഞ്ചുദിവസം മുമ്പ് 56 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു ജയിലിൽ മയക്കുമരുന്ന് മാഫിയയിൽപ്പെട്ട കുറ്റവാളികൾ നടത്തിയ നരനായാട്ടിൽ 33 പേർ മരിച്ചു. കുത്തിക്കീറി വികൃതമാക്കിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ കണ്ട് നടുങ്ങിനിൽക്കുകയാണ് ബ്രസീലൊന്നടങ്കം. പലരേയും തലയറുത്താണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. റൊറെയ്മ സംസ്ഥാനത്തെ ജയിലിലാണ് ഏറ്റവും അവസാനത്തെ കൂട്ടക്കൊല നടന്നത്. ജയിലിനുള്ളിൽനിന്ന് പുറത്തുവന്ന ചിത്രങ്ങൾ ഭീതിദമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. അഞ്ച് ദിവസം മുമ്പ് 56 പേർ കൊല്ലപ്പെട്ടതിന് ശേഷം ബ്രസീലിലെ ജയിലുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതവഗണിച്ച അധികൃതർ കൂട്ടക്കൊല ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. മയക്കുമരുന്ന് മാഫിയയിൽപ്പെട്ട ശത്രുപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂട്ടക്കൊലകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ബോവ വിസ്റ്റയിലെ ജയിലിൽ 1475 ത
കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ബ്രസീലിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ജയിൽ കൂട്ടക്കൊല. അഞ്ചുദിവസം മുമ്പ് 56 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു ജയിലിൽ മയക്കുമരുന്ന് മാഫിയയിൽപ്പെട്ട കുറ്റവാളികൾ നടത്തിയ നരനായാട്ടിൽ 33 പേർ മരിച്ചു. കുത്തിക്കീറി വികൃതമാക്കിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ കണ്ട് നടുങ്ങിനിൽക്കുകയാണ് ബ്രസീലൊന്നടങ്കം. പലരേയും തലയറുത്താണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
റൊറെയ്മ സംസ്ഥാനത്തെ ജയിലിലാണ് ഏറ്റവും അവസാനത്തെ കൂട്ടക്കൊല നടന്നത്. ജയിലിനുള്ളിൽനിന്ന് പുറത്തുവന്ന ചിത്രങ്ങൾ ഭീതിദമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. അഞ്ച് ദിവസം മുമ്പ് 56 പേർ കൊല്ലപ്പെട്ടതിന് ശേഷം ബ്രസീലിലെ ജയിലുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതവഗണിച്ച അധികൃതർ കൂട്ടക്കൊല ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
മയക്കുമരുന്ന് മാഫിയയിൽപ്പെട്ട ശത്രുപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂട്ടക്കൊലകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ബോവ വിസ്റ്റയിലെ ജയിലിൽ 1475 തടവുകാരുണ്ട്. 750 പേരെ മാത്രം ഉൾക്കൊള്ളാവുന്ന സൗകര്യമേ ഇവിടെയുള്ളൂ. ആമസോണാസ് സംസ്ഥാനത്തെ ജയിലിൽ അഞ്ചുദിവസം മുമ്പ് ആക്രമിക്കപ്പെട്ടതിന്റെ വിരോധം തീർത്ത സാവോ പോളോയിലെ ഫസ്റ്റ് ക്യാപ്പിറ്റൽ കമാൻഡ് എന്ന മയക്കുമരുന്ന് സംഘമാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്ന് റൊറെയ്മ സംസ്ഥാനത്തോ പൊലീസ് തലവൻ പറഞ്ഞു.
എന്നാൽ, ആമസോണാസ് ജയിലിലുണ്ടായ കലാപവുമായി ഇതിന് ബന്ധമില്ലെന്ന് നീതിന്യായ മന്ത്രി അലക്‌സാണ്ടർ മൊറെയ്‌സ് പറഞ്ഞു. ഫസ്റ്റ് ക്യാപ്പിറ്റൽ കമാൻഡിലെ അംഗങ്ങൾക്കിടെയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്കമാക്കി. ബ്രസീലിലെ ജയിലുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം മു്ന്നറിയിപ്പ് നൽകി.
റൊമെയ്‌റ ജയിലിൽ കൊല്ലപ്പെട്ടവരിൽ പാതിയിലേറെപ്പേരും കഴുത്തറുത്ത നിലയിലാണ്. പലരെയും വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയിട്ടുണ്ട്. മനൗസിലെ ജയിലിൽ തങ്ങളുടെ ആളുകളെ കൊലപ്പെടുത്തിയതിന്റെ വിരോധം ഫസ്റ്റ് ക്യാപിറ്റൽ കമാൻഡ് അംഗങ്ങൾ തീർക്കുകയായിരുന്നു ഇവിടെയെന്നാണ് കരുതപ്പെടുന്നത്. ആമസോണാസ് ജയിലിലെ കലാപത്തിനിടെ 184 പേർ തടവുചാടുകയും ചെയ്തിരുന്നു. ഇതിൽ 65 പേരെ പിന്നീട് പിടികൂടി.