മൂന്നാർ; ഹോർട്ടികോർപ്പിന്റെ ഗോഡൗണിൽ നിന്നും ജാം കടത്തി, വ്യാപാരസ്ഥാപനങ്ങളിൽ വിറ്റ് ഏഴരലക്ഷം തട്ടിച്ച കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസ് സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുള്ള ഉൾപ്പോരിന്റെയും അധികാര വടംവലിയുടെയുടെയും ബാക്കിപത്രമെന്നും ഇതിന് പിന്നിൽ കളിച്ചത് മാനേജരുമായി അടുപ്പമുള്ള ജീവനക്കാരൻ ആണെന്നുമാണ് പരാതി ഉയരുന്നത്.മാനേജരുടെ ശിങ്കിടി പറയുന്നതെ സ്ഥാപനത്തിൽ നടക്കു എന്നതായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന സ്ഥിതിയെന്നും താൻ പറയുന്നത് അനുസരിക്കാത്തവരെ പലവിധത്തിൽ ഇയാൾ ദ്രോഹിച്ചിരുന്നു എന്നുമാണ് ജീവനക്കാരുടെ പരിതേവനം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സൈലന്റ് വാലി റോഡിൽ ഐ ബി കോട്ടേജിന് സമീപം 20 മുറിലയത്തിൽ എം മുരുകനെ(52)ഇന്നലെ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തിരുന്നു.മുരുകൻ സിപിഐ ഇക്കനഗർ ബ്രാഞ്ച് സെക്രട്ടിയാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാൽ മുരുകൻ മുൻ ബ്രാഞ്ച് സെക്രട്ടയാണെന്നും ഇപ്പോൾ പാർട്ടിമെമ്പർ മാത്രമാണെന്നും പ്രാദേശിക സിപിഐ നേതാവ് മറുനാടനോട് വ്യക്തമാക്കി. സ്ഥാപനത്തിലെ താൽക്കാലിക ഡ്രൈവർ ആയിരുന്നു മുരുകൻ.ജാം കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും ഇവിടുത്തെ 2 ജീവനക്കാർ കൂടി സഹരിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

2021 ജനുവരി മുതൽ 2022 മാർച്ച് 7 വരെയുള്ള കാലയളവിൽ ജാം കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തി,മുരുകൻ പണം തട്ടിയെടുത്തതായിട്ടാണ് പൊലീസ് കണ്ടെത്തൽ.മുകൻ ജാം ബോട്ടിലുകൾ അടക്കം ചെയ്ത പെട്ടി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 500 ഗ്രാം,400 ഗ്രാം ,300 ഗ്രാം എന്നിങ്ങിനെയാണ് ജാം ബോട്ടിലുകൾ തയ്യാറാക്കിയിട്ടുള്ളത്.500 ഗ്രാമിന്റെ ബോട്ടിലിന് 250 രൂപയാണ് വില. സ്ഥാപനത്തിന്റെ മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വിൽപ്പന നടത്തിയ ജാം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പൊലീസ് വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വാധീനം പ്രയോജനപ്പെടുത്തിയാണ് മുരുകനുൾപ്പെയുള്ള ജിവനക്കാരിൽ പലരും ജോലിയിൽ പ്രവേശിച്ചതെന്നാണ് എതിർ ചേരിയിലുള്ളവരുടെ ആരോപണം.സംഭവം മേഖലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്.

അതിനിനിടെ മുരുകന് ജാം ബോട്ടിൽ അടക്കം ചെയ്ത പെട്ടി എടുത്തുനൽകുന്നത് നിർമ്മാണ കേന്ദ്രത്തിലെ വനിത ജീവനക്കാരിയാണെന്നും ഇതെ ജീവനക്കാരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജർ പൊലീസിൽ പാരാതി നൽകിയിട്ടുള്ളതെന്നും ഇതിൽ ബാഹ്യഇടപെടലുകളുണ്ടെന്നും ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു. ജാം ബോട്ടിലുകളിൽ നിറച്ച് പെട്ടിയ്ലാക്കി സൂക്ഷിച്ചിരുന്നെങ്കിലും ഇത് വിൽക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനാൽ മാസങ്ങളോളം ഗോഡൗണിൽ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

ഇത്തരത്തിൽ സൂക്ഷിച്ച ബോട്ടിലുകളാണ് മുരുകൻ കടത്തിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്.ഇത് വ്യാപാര സ്ഥാപനങ്ങളിൽ സാമ്പിൾ നൽകുന്നതിനാണ് കൊണ്ടുപോയതെന്നും സംഭവം തെറ്റായിപ്പോയെന്നും ബോട്ടിലുകളുടെ തുക അടയ്ക്കാമെന്നും മറ്റും മുരുകൻ വെളിപ്പെടുത്തിയിരുന്നെന്നും ഇത് വകവയ്ക്കാതെയാണ് മാനേജർ ഇപ്പോൾ പൊലീസിൽ കേസ് നൽകിയതെന്നുമാണ് സിപിഐ വൃത്തങ്ങളൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ പാർട്ടിക്ക് ഒരു തരത്തിലുള്ള ബന്ധവും ഇല്ല.തെറ്റുചെയ്തവർ നിയമ നടപകിൾ നേരിടമെന്ന് തന്നെയാണ് പാർട്ടി നയം.പ്രാദേശിക നേതാവ് അഡ്വ.ചന്ദ്രബോൾ പറഞ്ഞു.