- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദന കൊണ്ട് പിടയുന്ന രോഗിയോട് കൊടുംക്രൂരത കാണിച്ച് നഴ്‌സിങ് അസിസ്റ്റന്റ്; കാലൊടിഞ്ഞ് കമ്പിയിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടക്കുന്ന വയോധികന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറഞ്ഞ് അടിക്കാൻ ഓങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: രോഗിയോട് കൊടുംക്രൂരത പ്രവർത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ. സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് നഴ്‌സിങ് അസിസ്റ്റന്റ് രോഗിയോടു ക്രൂരമായ പെരുമാറിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വേളയിലാണ് വയോധികനോട് അറ്റൻഡർ ക്രൂരത കാണിച്ചത്. വയോധികന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വയോധികൻ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസു എന്ന സാധുവായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം നടന്നത്. അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന വയോധികനോടാണ് ആ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാർ ക്രൂരമായി പെരുമാറുന്നത്. വയോധികന്റെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വയോധി
തിരുവനന്തപുരം: രോഗിയോട് കൊടുംക്രൂരത പ്രവർത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ. സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് നഴ്‌സിങ് അസിസ്റ്റന്റ് രോഗിയോടു ക്രൂരമായ പെരുമാറിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വേളയിലാണ് വയോധികനോട് അറ്റൻഡർ ക്രൂരത കാണിച്ചത്.
വയോധികന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വയോധികൻ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസു എന്ന സാധുവായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം നടന്നത്.
അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന വയോധികനോടാണ് ആ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാർ ക്രൂരമായി പെരുമാറുന്നത്. വയോധികന്റെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വയോധികനെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെയാണ് അധികാരികളുടെ ശ്രദ്ധയിൽ വിഷയം പെട്ടത്. രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ഉടൻ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
രോഗിയോട് ക്രൂരത കാണിച്ച നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിതായി ആശുപത്രി അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ടും നഴ്‌സിങ് ഓഫീസറും നേരിട്ടെത്തി അന്വേഷണം നടത്തിയതിനെ തുടർന്നാണ് തീരുമാനം. റിപ്പോർട്ട് ഇന്ന് തന്നെ സൂപ്രണ്ടിന് കൈമാറും.