പുലരുവോളം കട്ടാൽ പിടിക്കപ്പെടുമെന്നൊരു പഴഞ്ചൊല്ലുണ്ട്. ബ്രിട്ടനിലെ ഇന്ത്യക്കാരിയായ വനിതാ ട്രെയിനി പൈലറ്റായ ലാവണ്യ അനന്തരൂബന് ഈ ഗതികേടാണുണ്ടായത്. ഗാത്വിക് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്നും ആറ് മാസം തുടർച്ചയായി മോഷ്ടിക്കപ്പെട്ടതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയയാക്കിയിരുന്നത്. എന്നാൽ ഈ ട്രെയിനി പൈലറ്റിനെ ജയിലിൽ അടയ്ക്കാതെ കോടതി കരുണകാട്ടിയെന്നാണ് റിപ്പോർട്ട്. ഇത്രയും കാലത്തിനിടെ താൻ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീഷോപ്പിൽ നിന്നും 11,000 പൗണ്ട് വില വരുന്ന ജൂവലറി, ഡിസൈനർ ഐറ്റങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്ന് ലാവണ്യ സമ്മതിക്കുകയും ചെയ്തിരുന്നു.

2014ൽ ബക്ക്സ് ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്നും എയർ ട്രാൻസ്പോർട്ടിൽ ഡിഗ്രിയും കമേഴ്സ്യൽ പൈലറ്റ് ട്രെയിനിംഗും നേടിയ വ്യക്തിയാണ് ലാവണ്യ. ഇതിൽ അവർക്ക് പ്രൈവറ്റ് പൈലറ്റിന്റെ ലൈസൻസും ലഭിച്ചിരുന്നു. ഗാത്വിക്ക് എയർപോർട്ടിലെ ജോലിക്കിടെയാണ് ലാവണ്യ തുടർച്ചയായി മോഷണവും ചെയ്തിരുന്നത്. 23 കാരിയായ ഈ യുവതി എത്തരത്തിലാണ് ജൂവലറി ഐററങ്ങളും, വാച്ചുകളും ബ്രേസ്ലെറ്റുകളും സ്വാരോവ്സ്‌കി ഐറ്റങ്ങളും ഈ വർഷം ജനുവരിക്കും ജൂലൈയ്ക്കുമിടയിലാണ് മോഷണം നടന്നതെന്ന് കോടതിക്ക് മുമ്പിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. എയർ പോർട്ടിലെ സൗത്ത് ടെർമിനലിലുള്ള വേൾഡ് ഓഫ് ഡ്യൂട്ടി ഫ്രീയിൽ ജോലി ചെയ്യുന്നതിനിടെയാണ് ലാവണ്യ മോഷണം നടത്തിയത്.

മോഷണത്തെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്ന് ജൂലൈ 25നായിരുന്നു ഈസ്റ്റ് ലണ്ടനിലെ വാൽത്താംസ്റ്റോവിലെ വീട്ടിൽ നിന്നും ലാവണ്യയെ അറസ്റ്റ് ചെയ്തിരുന്നത്. എപ്ലോയർമാർ നടത്തിയ അന്വേഷണത്തിൽ യുവതി മോഷ്ടിച്ച സാധനങ്ങൾ സ്റ്റോക്ക്റൂമിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.ഇവരുടെ വീട്ടിൽ നിന്നും മോഷണമുതലുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് മോഷണക്കുറ്റം ചുമത്തിയിരുന്നത്. ഷോപ്പിൽ ഏപ്രിലിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു മോഷണം നടന്ന വിവരം വെളിപ്പെട്ടതെന്നാണ് പ്രോസിക്യൂട്ടറായ ജെറമി കിങ് കഴിഞ്ഞ ആഴ്ച കോടതിയിൽ ബോധിപ്പിച്ചിരുന്നത്.

ഷോപ്പിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെ ഇതിനുള്ള തെളിവും ലഭിച്ചിരുന്നു.ഷോപ്പിലെ മറ്റൊരു സ്റ്റാഫ് ലാവണ്യയെ ഭീഷണിപ്പെടുത്തി മോഷണക്കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് അവരുടെ അഭിഭാഷകനായ ആൻഡ്രൂ ബുള്ളിവന്റ് വാദിച്ചത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം ലാവണ്യ ഏറ്റെടുക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. താൻ ചെയ്ത കുറ്റത്തിന് ലാവണ്യ മാപ്പപേക്ഷിച്ചിരുന്നു. തുടർന്ന് കോടതി ഇവർക്ക് 150 മണിക്കൂർ വേതനമില്ലാതെ ജോലിയും ഒരു വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും വിധിച്ചു. ഇതിന് പുറമെ 85 പൗണ്ട് ചെലവും 65 പൗണ്ട് വിക്ടിം സർചാർജും അടയ്ക്കാൻ കോടതി ലാവണ്യയോട് ഉത്തരവിട്ടിട്ടുണ്ട്.