ടെക്‌സാസ്: അമേരിക്കയെ നടുക്കി ഹോട്ട് എയർ ബലൂൺ ദുരന്തം. ബലൂൺ വൈദ്യുതി ലൈനിൽ തട്ടി പൈലറ്റുൾപ്പെടെ പതിനാറുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഓസ്റ്റിനിൽ നിന്ന് 48 കിലോമീറ്റർ അകലെ ലോക്ഹാർട്ടിലാണു സംഭവം. ബലൂണിൽ യാത്ര ചെയ്തിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം രാവിലെ 7.40നായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. 1993നുശേഷം ആദ്യമായാണു രാജ്യത്തു ഹോട്ട് ബലൂൺ തകർന്ന് അപകടമുണ്ടാകുന്നത്. കൊളറാഡോയിൽ അന്നു നടന്ന അപകടത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്.