- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു നിലകളിൽ 495 ചതുരശ്ര അടി വീട്; വെള്ളം പൊങ്ങുമ്പോൾ ഒന്നും സംഭവിക്കാതിരിക്കാൻ മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ താഴത്തെ നിലയിലെ തൂണുകൾക്കിടയിൽ പഠനമുറിയോ കാർ പാർക്കിങ് ഇടമായോ ഉപയോഗിക്കാം;ഒരു സെന്റിൽ തീർത്ത രണ്ട് ബെഡ്റൂമുകളുള്ള വീടിന് ആകെ ചെലവ് അഞ്ച് ലക്ഷം; വെള്ളപ്പൊക്കം പേടിക്കാതെ ജീവിക്കാൻ ശങ്കറിന്റെ സ്വപ്ന പദ്ധതി ഇങ്ങനെ
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ മഹാപ്രളയത്തിന് ശേഷം കിടപ്പാടം നശിച്ച ആയിരങ്ങൾക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആർക്കിടെക്ട് ജി. ശങ്കറിന്റെ ഒരു സെന്റിലുള്ള ഈ വിസ്മയം. കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ഈ ചെലവ് കുറഞ്ഞ സുരക്ഷിത ഭവനം മുതൽകൂട്ടാകുമെന്നും ഉറപ്പ്. പ്രളയത്തെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിൽ അഞ്ചു ലക്ഷം രൂപ മുതൽ മുടക്കിൽ ശങ്കർ നിർമ്മിച്ച വീട് ഇപ്പോൾ ഏറെ ചർച്ചാ വിഷയവുമാകുകയാണ്. ജഗതി ഡിപിഐ ജംക്ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് വെറും 23 ദിവസം കൊണ്ട് വീടിന്റെ ആദ്യ മാതൃക പൂർത്തിയാക്കിയത്. മൂന്നു നിലകളിലായാണ് 495 ചതുരശ്ര അടിയുള്ള വീട് നിർമ്മിച്ചിരിക്കുന്നത്. സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു വീട് പണിതുയർത്തിയത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാർക്കിങ്ങിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാംനിലയിൽ സ്വീകരണമുറിയും അടു
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ മഹാപ്രളയത്തിന് ശേഷം കിടപ്പാടം നശിച്ച ആയിരങ്ങൾക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആർക്കിടെക്ട് ജി. ശങ്കറിന്റെ ഒരു സെന്റിലുള്ള ഈ വിസ്മയം. കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ഈ ചെലവ് കുറഞ്ഞ സുരക്ഷിത ഭവനം മുതൽകൂട്ടാകുമെന്നും ഉറപ്പ്. പ്രളയത്തെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിൽ അഞ്ചു ലക്ഷം രൂപ മുതൽ മുടക്കിൽ ശങ്കർ നിർമ്മിച്ച വീട് ഇപ്പോൾ ഏറെ ചർച്ചാ വിഷയവുമാകുകയാണ്. ജഗതി ഡിപിഐ ജംക്ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് വെറും 23 ദിവസം കൊണ്ട് വീടിന്റെ ആദ്യ മാതൃക പൂർത്തിയാക്കിയത്.
മൂന്നു നിലകളിലായാണ് 495 ചതുരശ്ര അടിയുള്ള വീട് നിർമ്മിച്ചിരിക്കുന്നത്. സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു വീട് പണിതുയർത്തിയത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാർക്കിങ്ങിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാംനിലയിൽ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയിൽ ഒരു കിടപ്പുമുറി. വീട്ടുകാർക്ക് ആവശ്യമുണ്ടെങ്കിൽ ഈ മുറി വലുതാക്കുകയോ രണ്ടു മുറികൾ കൂടി നിർമ്മിക്കുകയോ ചെയ്യാവുന്ന രീതിയിൽ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു.
ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റർലോക്ക് ഇഷ്ടികകൾ കൊണ്ടാണു ഭിത്തികൾ. വെള്ളം കെട്ടിനിന്നു ചുമരുകൾക്കു കേടുപാടുണ്ടാകാതിരിക്കാൻ പത്തടി ഉയരത്തിൽ വരെ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്‌കരിച്ച മുള എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകൾ.
പെയിന്റിങ് ഉൾപ്പെടെ ഇതുവരെ ചെലവായത് 4.75 ലക്ഷം രൂപ.സൂനാമിയും ഭൂകമ്പവും ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു വീടിന്റെ രൂപകൽപന നിർവഹിച്ചതെന്നു ശങ്കർ പറഞ്ഞു. പ്രളയത്തിനു ശേഷം ഈ മാസം ഏഴിനാണു വീടിന്റെ പണി തുടങ്ങിയത്. മറ്റേതു വീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാകുമെന്നും ശങ്കറിന്റെ ഉറപ്പ്.
പ്രളയക്കെടുതിയിൽ ഇല്ലാതായാത് ആയിരക്കണക്കിന് വീടുകൾ !
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ സംസ്ഥാനത്താകെ 11,001 വീടുകളാണു തകർന്നത്. ഇതിൽ 699 എണ്ണം പൂർണമായും 10,302 എണ്ണം ഭാഗികമായും തകർന്നു. 26 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങി. പ്രളയക്കെടുതിയിൽ ഒലിച്ചുപോയതു 2.80 ലക്ഷം കർഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ്. വീടുകളുടെയും കാർഷിക മേഖലയുടെയും നഷ്ടം ഏതാണ്ട് 1100 കോടി രൂപ വരും.
തകർന്ന റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടം ഇതിന്റെ പലമടങ്ങു വരും.പ്രളയക്കെടുതിക്ക് ശേഷം ശുചീകരണത്തിനും വീടുകൾ വാസയോഗ്യമാക്കുന്നതിനുമായി 40,000ൽ അധികം പൊലീസുകാരും മറ്റ് സന്നധ പ്രവർത്തകരുമാണ് രംഗത്തിറങ്ങിയത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക കർമപദ്ധതി ആരോഗ്യവകുപ്പു തയാറാക്കുകയും ചെയ്തിരുന്നു.