- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവുമായുള്ള അവിഹിത ബന്ധം ഭർത്താവ് പിടികൂടിയപ്പോൾ ആത്മഹത്യ ചെയ്ത് യുവതി; ജീവനൊടുക്കിയത് രഹസ്യ കാമുകനുമായുള്ള സന്ദേശങ്ങൾ ഭർത്താവ് ഭാര്യയുടെ സഹോദരന് അയച്ചു കൊടുത്തതോടെ; ഭർത്താവ് നൽകിയ പരാതിയിൽ നേതാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി
കുന്നമംഗലം: ബിജെപി നേതാവുമായി ഭർതൃമതിയായ യുവതിയുടെ അവിഹിതബന്ധം കുടുംബം തകർത്തു. രഹസ്യ ബാന്ധവം ഭർത്താവ് കണ്ടു പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. ചാത്തങ്കാവ പുളിയങ്ങോട്ട് അബ്ദുള്ള ഷഫീറിന്റെ ഭാര്യ ജസീല (27) ആണ് ആത്മഹത്യ ചെയ്തത്. പ്രദേശത്തെ മുതിർന്ന ബിജെപി നേതാവും സംഘടനയുടെ കളരിക്കണ്ടി ഏരിയാ പ്രസിഡന്റുമായ വിമോദുമായുള്ള ബന്ധമാണ് ഒരു ജീവൻ പൊലിയുന്ന സംഭവത്തിൽ എത്തിയത്. യുവതിയെ ഭർത്താവ് അവിഹിത ബന്ധം കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തുടർന്ന് ജസീലയുമായി വഴക്ക് ആയതോടെ ജസീലയെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ജസീലാ വീട്ടുകാരുമായി വഴക്കുണ്ടക്കുകയായിരുന്നു. ഈ സമയത്ത് ഭർത്താവ് ശഫീർ ജസീലയുടെ സഹോദരന് ജസീല അയച്ച് മെസ്സേജുകൾ അയച്ച് കൊടുത്തിരുന്നു. ഇത് സഹോദരൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ നിന്നും താൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോവുകയാണ് എന്ന് പറഞ്ഞു ജസീല രണ്ടു മക്കളിൽ ഒരാളെ കൂട്ടി വീട്ടിൽ നിന്ന് ഇറങ്
കുന്നമംഗലം: ബിജെപി നേതാവുമായി ഭർതൃമതിയായ യുവതിയുടെ അവിഹിതബന്ധം കുടുംബം തകർത്തു. രഹസ്യ ബാന്ധവം ഭർത്താവ് കണ്ടു പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. ചാത്തങ്കാവ പുളിയങ്ങോട്ട് അബ്ദുള്ള ഷഫീറിന്റെ ഭാര്യ ജസീല (27) ആണ് ആത്മഹത്യ ചെയ്തത്. പ്രദേശത്തെ മുതിർന്ന ബിജെപി നേതാവും സംഘടനയുടെ കളരിക്കണ്ടി ഏരിയാ പ്രസിഡന്റുമായ വിമോദുമായുള്ള ബന്ധമാണ് ഒരു ജീവൻ പൊലിയുന്ന സംഭവത്തിൽ എത്തിയത്.
യുവതിയെ ഭർത്താവ് അവിഹിത ബന്ധം കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തുടർന്ന് ജസീലയുമായി വഴക്ക് ആയതോടെ ജസീലയെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ജസീലാ വീട്ടുകാരുമായി വഴക്കുണ്ടക്കുകയായിരുന്നു. ഈ സമയത്ത് ഭർത്താവ് ശഫീർ ജസീലയുടെ സഹോദരന് ജസീല അയച്ച് മെസ്സേജുകൾ അയച്ച് കൊടുത്തിരുന്നു. ഇത് സഹോദരൻ ചോദ്യം ചെയ്തിരുന്നു.
തുടർന്ന് വീട്ടിൽ നിന്നും താൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോവുകയാണ് എന്ന് പറഞ്ഞു ജസീല രണ്ടു മക്കളിൽ ഒരാളെ കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഉടൻ തന്നെ ജസീലയുടെ ഉപ്പയും സഹോദരനും ഭർത്താവായ ഷഫീറിനെ വിളിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. എന്നാൽ പരാതി നൽകി രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഉപ്പയും സഹോദരനുമാണ് ജസീല ആത്മഹത്യ ചെയ്‌തെന്ന് കണ്ടെത്തിയത്.
സ്ഥലത്തെ പ്രമുഖ ബിജെപി നേതാവ് ആണ് വിമോദ്. വിമോദിന് പുറമെ യൂസഫ്, റഷീദ് എന്നിവരക്ക് എതിരെ അശ്ലീല സന്ദേശം അയച്ചതിന് ഭർത്താവും നാട്ടുകാരും ചേർന്ന് കമീഷണർ, ചേവായൂർ സിഐ, കുന്നമംഗലം എസ്ഐ, പി ടി എ റഹീം എംഎൽഎ, കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ചൂലാംവയൽ അമ്പലപ്പറമ്പിൽ മുഹമ്മദ്കോയയുടെയും കൗലത്തിന്റെയും മകളാണ് മരിച്ച ജസീല.ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. ജസീലയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കനും തീരുമാനിച്ചിട്ടുണ്ട്.