- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; കൂടെ ഉണ്ടായിരുന്ന മകൻ കൈഞരമ്പ് മുറിച്ചനിലയിൽ ഗുരുതരാവസ്ഥയിൽ;ഭാര്യക്കും മകനും പരിക്ക്; നാദാപുരത്തെ ദാരുണസംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
നാദാപുരം (കോഴിക്കോട്): ഇരിങ്ങണ്ണൂർ മുടവന്തേരി റോഡിൽ, വീട്ടിൽ ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയിൽ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണു മരിച്ചത്. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.കുത്തിയെന്നു പറയുന്ന മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി.
സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകൻ മുനീർ (28) എന്നിവർക്കും പരുക്കുണ്ട്.കൈഞരമ്പ് മുറിഞ്ഞ മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം.
പരിക്കേറ്റ ഭാര്യയും മറ്റൊരുമകനും ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. മനോദൗർബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകൾ മുനീറ ഭർതൃ വീട്ടിലായിരുന്നതിനാൽ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story