- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ ഒറ്റയ്ക്ക് വന്നാൽ തീരുമാനം എന്തെന്ന് അറിയിക്കാം; ക്ലാസ് മുറിയിൽ അടിവസ്ത്രം കണ്ട വിവരം അറിയിച്ചപ്പോൾ അത് നിന്റെയാകുമെന്ന് പരിഹാസം; സ്‌കൂളിലെ അനീതികളെ ചോദ്യം ചെയ്ത വീട്ടമ്മയെ ക്രൂരമായി അപമാനിച്ച് മാനേജ്മെന്റ് പ്രതിനിധികൾ; തൃപ്പൂണിത്തുറ ശ്രീനാരായണ സ്‌കൂൾ മാനേജ്മെന്റിനെതിരെ റംല നൽകിയ പരാതി മുക്കി പൊലീസ്
കൊച്ചി: സ്‌കൂൾ ബസിൽ ഡോർ ചെക്കറായി കോളേജ് വിദ്യാർത്ഥിയേയും സ്‌കൂളിൽ ആയമാരായി ഇതര സംസ്ഥാന തൊഴിലാളികളേയും നിയമിച്ചത് ചോദ്യം ചെയ്യാനെത്തിയ വീട്ടമ്മയെ മാനേജ്മെന്റ് പ്രതിനിധികൾ അപമാനിച്ചയച്ചു. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാതെ വീട്ടമ്മയെ വട്ടം ചുറ്റിച്ചതായി പരാതി. പൂണിത്തുറ ചമ്പക്കര ജി3 ഐശ്വര്യ അപ്പാർട്ട്മെന്റിൽ റംല എന്ന വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. // 500){ var primis_url = 'https://live.sekindo.com/live/liveView.php?s=93000&cbuster=[CACHE_BUSTER]&pubUrl=[PAGE_URL_ENCODED]&x=700&y=394&vp_content=embed2598stqmurzx'; }else{ var primis_url = 'https://live.sekindo.com/live/liveView.php?s=93000&cbuster=[CACHE_BUSTER]&pubUrl=[PAGE_URL_ENCODED]&x=320&y=180&vp_content=embed2598stqmurzx'; } document.write(unescape("")); // ]]> റംലയുടെ മൂന്ന് മക്കൾ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്
കൊച്ചി: സ്‌കൂൾ ബസിൽ ഡോർ ചെക്കറായി കോളേജ് വിദ്യാർത്ഥിയേയും സ്‌കൂളിൽ ആയമാരായി ഇതര സംസ്ഥാന തൊഴിലാളികളേയും നിയമിച്ചത് ചോദ്യം ചെയ്യാനെത്തിയ വീട്ടമ്മയെ മാനേജ്മെന്റ് പ്രതിനിധികൾ അപമാനിച്ചയച്ചു. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാതെ വീട്ടമ്മയെ വട്ടം ചുറ്റിച്ചതായി പരാതി. പൂണിത്തുറ ചമ്പക്കര ജി3 ഐശ്വര്യ അപ്പാർട്ട്മെന്റിൽ റംല എന്ന വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്.
")); // ]]>റംലയുടെ മൂന്ന് മക്കൾ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. ഇവിടെ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപകരും ആയമാരും ബസ് ജീവനക്കാരും സമരത്തിനിറങ്ങിയപ്പോൾ പുറത്ത് നിന്നും സ്‌കൂളിലെ ജോലികൾക്കായി ആളുകളെ മാനേജ്മെന്റ് ഏർപ്പെടുത്തി. ബസിൽ ഡോർ ചെക്കറായി കോളേജ് വിദ്യാർത്ഥികളെയും ആയമാരായി ഇതര സംസ്ഥാനത്തിലെ സ്ത്രീകളെയുമാണ് ഏർപ്പെടുത്തിയത്. മുതിർന്ന പെൺകുട്ടികൾ യാത്ര ചെയ്യുന്ന സ്‌ക്കൂൾ ബസിൽ എട്ടാംക്ലാസ്സ് മുതലുള്ള ആൺകുട്ടികളെ പോലും കയറ്റാത്ത സ്ഥാനത്ത് കോളേജ് വിദ്യാർത്ഥികളെ ഡോർ ചെക്കറായി നിയമിച്ചത് റംലയുടെ ശ്രദ്ധയിൽ പെട്ടു.
കൂടാതെ സ്‌കൂളുകളിൽ ഇതര സംസ്ഥാനത്തിലെ സ്ത്രീകളും ജോലി ചെയ്യുന്നതായും അറിഞ്ഞു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാൽ പരാതി പറയാൻ റംലയും ചില മാതാപിതാക്കളും ഈ മാസം ഫെബ്രുവരി 21 ന് സ്‌കൂളിൽ എത്തി. വിവരം അറിയിച്ചപ്പോൾ വളരെ പ്രകോപനപരമായി മാനേജ്മെന്റ് പ്രതിനിധികൾ സംസാരിക്കുകയും വാക്ക് തർക്കമായതോടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌ക്കൂളിലെത്തുകയും ചെയ്തു. ഇതോടെ മാനേജ്മെന്റ് അംഗങ്ങൾ ഉച്ചയ്ക്ക് 2.30 ന് ബോർഡ് മീറ്റിങ് കൂടിയതിന് ശേഷം മറുപടി അറിയിക്കാമെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് ഇക്കാര്യം ഞങ്ങളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം 4.30 വരെ സ്‌ക്കൂളിൽ കാത്ത് നിന്നു. ഇത്രയും സമയമായിട്ടും എന്തായി കാര്യം എന്ന് തിരക്കാൻ ഓഫീസിലേക്ക് കയറിയ റംലയെ വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ മാനേജ്മെന്റ് പ്രതിനിധികൾ അപമാനിക്കുകയായിരുന്നു.
'എന്റെ പിതാവിന്റെ പ്രായമുള്ള ആളുകളാണ് മാനേജ്മെന്റിൽ ഇരിക്കുന്നത്. അവർ എന്നോട് രാത്രിയിൽ ഒറ്റയ്ക്ക് വന്നാൽ തീരുമാനം എന്താണ് എന്ന് അറിയിക്കാമെന്നാണ് പറഞ്ഞത്. കൂടാതെ ഒരു പെൺകുട്ടി സ്‌കൂളിലെ ക്ലാസ്സ് മുറിയിൽ ഒരു അടിവസ്ത്രം കണ്ടിരുന്നു. അക്കാര്യം പറഞ്ഞപ്പോൾ അത് നിന്റെയായിരിക്കും എന്ന് അവർ പറഞ്ഞു. അനാവശ്യം പറയരുതെന്ന് പറഞ്ഞ് ഞാൻ അവരോട് തട്ടിക്കയറിയപ്പോൾ സ്‌ക്കൂൾ ട്രസ്റ്റ് പ്രസിഡന്റ് കൈഷക്ക് ബാബു എന്റെ കൈയിൽ കടന്നു പിടിച്ചു. അയാളെ തട്ടിമാറ്റി ഞാൻ വേഗം പുറത്തേക്കിറങ്ങിയപ്പോൾ മാനേജ്മെന്റ് പ്രതിനിധികൾ പറയുന്നത് കേട്ടു, അവളും ടീച്ചർമാരെപ്പോലെ പെഴയാണെന്ന്. ഇതോടെ ഞാൻ പിങ്ക് പൊലീസിലും കൺട്രോൾ റൂമിലും വിവരമറിയിച്ചു.' റംല പറയുന്നു.
പൊലീസെത്തിയ ശേഷം നടന്ന സംഭവങ്ങൾ വളരെ വിചിത്രമായിരുന്നു. ഹിൽപാലസ് സ്റ്റേഷനിലെ എസ്.എച്ച.ഒ പി.എസ് ഷിജു പരാതി പറഞ്ഞ മാതാപിതാക്കളെ പ്രതികളാക്കി കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. റംലയുടെ ഭർത്താവ് ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയം എസ്.എച്ച.ഒ ഷിജു നിന്നെ കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലീസ് വരും നീ ഇവിടെ നിൽക്ക് എന്ന് റംലയോട് പറഞ്ഞു.
എന്നാൽ രാത്രി ഏഴ് മണിവരെ സ്‌ക്കൂളിൽ നിന്നിട്ടും പൊലീസ് വരാതിരുന്നതിനാൽ ഒരു ഓട്ടോ പിടിച്ച് റംല സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തി മാനേജ്മെന്റിന് എതിരെ പരാതി നൽകി. അവർ റസീപ്റ്റും നൽകി തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക എത്താൻ നിർദ്ദേശിച്ചു. ഈ സമയം പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ട് വന്ന മറ്റു മാതാപിതാക്കൾക്ക് എട്ട മണിയോടെ പൊലീസ് ജാമ്യം നൽകി. എന്നാൽ തന്നെ രാത്രി പത്ത് മണിക്ക് ശേഷം വിട്ടാൽ മതിയെന്ന് എസ്.എച്ച്.ഒ നിർദ്ദേശം നൽകിയിരുന്നു. അതിനാൽ പത്ത് മണിക്ക് ശേഷമാണ ഇവരെ റിലീസ് ചെയ്തത്.
തൊട്ടടുത്ത ദിവസം സ്റ്റേഷനിലെത്തിയപ്പോൾ എസ്.എച്ച്.ഒ ഇല്ലായെന്ന പറഞ്ഞ് മടക്കി അയച്ചു. വൈകുന്നേരം വീണ്ടും വന്നപ്പോഴും അതേ പല്ലവി. തൊട്ടടുത്ത ദിവസം കോടതിയിലാണെന്നാണ് പൊലീസുകാർ പറഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാനായി എസ്.എച്ച.ഒയെ വിളിച്ചപ്പോൾ അവധിയാണെന്നും പറഞ്ഞു. പൊലീസ് പരാതി തട്ടിക്കളിക്കുകയാണെന്നു മനസ്സിലായതോടെ തൃക്കാക്കര അസി.കമ്മീഷണർ പി.പി ഷംസിനെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു. എസ്.എച്ച്.ഒ പരാതി സ്വീകരിച്ചില്ലെങ്കിൽ നേരിട്ട് തൃക്കാക്കര എ.സി.പി ഓഫീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ് എ.സി.പി.
അതേ സമയം സ്‌ക്കൂൾ മാനേജ്മെന്റ് എസ്.എച്ച്.ഒ യെ സ്വാധീനിച്ചിട്ടുണ്ട് എന്നും സാധാരണക്കാരിയായ തനിക്ക നീതി നിഷേധിച്ച ഓഫീസർക്കെതിരെ ഏതറ്റം വരെയും നിയമനടപടികൾക്കായി പോകുമെന്നും റംല പറയുന്നു. വനിതാ കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ് റംല.