- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും കണക്ക് പിഴച്ചു; രക്ഷിതാക്കൾ മതം രേഖപ്പെടുത്തിയെന്ന അവകാശവാദവുമായി കൂടുതൽ സ്‌കൂളുകൾ രംഗത്തെത്തിയതോടെ ഊതിപ്പെരുപ്പിച്ച കണക്കുകളിൽ അന്വേഷണത്തിനായി മുറവിളി; സ്‌കൂളുകൾ കുട്ടികളുടെ വിവരങ്ങൾ സർക്കാരിന് നൽകുന്ന സോഫ്റ്റ് വെയറിലെ പിഴവെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: ജാതിയും മതവുമില്ലാതെ സ്‌കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കണക്കിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് ആരോപണം. രക്ഷിതാക്കൾ മതം രേഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവുമായി നിരവധി സ്‌കൂളുകൾ രംഗത്തെത്തി.മലപ്പുറത്തിന് പിന്നാലെ കാസർകോട്ടും, എറണാകുളത്തും പിഴവുകൾ കണ്ടെത്തി. നിയമസഭയിൽ ഡി.കെ മുരളി നൽകിയ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് മതമില്ലാത്ത കുട്ടികളുടെ കണക്കുകൾ പറഞ്ഞത്. 2017-18 അദ്ധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 123630 കുട്ടികളും ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷവും രണ്ടാം വർഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കാസർഗോഡ് ജില്ലയിലെ ആറുസ്‌കൂളുകളിലെ ഒരുകുട്ടിപോലും മതരഹിത വിഭാഗത്തിൽ ഇല്ല. രണ്ടായിരത്തിലധികം കുട്ടികളുടെ വിവരം തെറ്റെന്ന് സ്‌കൂൾ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ മതമില്ലാത്ത കുട്ടികളുടെ എ
തിരുവനന്തപുരം: ജാതിയും മതവുമില്ലാതെ സ്‌കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കണക്കിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് ആരോപണം. രക്ഷിതാക്കൾ മതം രേഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവുമായി നിരവധി സ്‌കൂളുകൾ രംഗത്തെത്തി.മലപ്പുറത്തിന് പിന്നാലെ കാസർകോട്ടും, എറണാകുളത്തും പിഴവുകൾ കണ്ടെത്തി.
നിയമസഭയിൽ ഡി.കെ മുരളി നൽകിയ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് മതമില്ലാത്ത കുട്ടികളുടെ കണക്കുകൾ പറഞ്ഞത്. 2017-18 അദ്ധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 123630 കുട്ടികളും ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷവും രണ്ടാം വർഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
കാസർഗോഡ് ജില്ലയിലെ ആറുസ്‌കൂളുകളിലെ ഒരുകുട്ടിപോലും മതരഹിത വിഭാഗത്തിൽ ഇല്ല. രണ്ടായിരത്തിലധികം കുട്ടികളുടെ വിവരം തെറ്റെന്ന് സ്‌കൂൾ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ മതമില്ലാത്ത കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിൽ പിഴവ് സംഭവിച്ചുവെന്നും അന്വേഷണം വേണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
മതക്കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം ഉയരാൻ കാരണം സർക്കാറിന്റെ സോഫ്റ്റ്‌വെയറിൽ സ്‌കൂളിൽ നിന്നു വിവരങ്ങൾ നൽകുമ്പോൾ ഉണ്ടായ പിഴവാണെന്ന സംശയവും ഉയർന്നും കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അൽ-ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകനായ അഷ്‌കർ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഇക്കാര്യത്തിൽ നടത്തിയ ചില വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.
മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സ്‌കൂളാണ് അൽ-ഹിദായത്ത് സ്‌കൂൾ. 1,011 കുട്ടികളാണ് ഈ സ്‌കൂളിൽ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത് എന്നായിരുന്നു റിപ്പോർട്ട്. കുട്ടികളെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് നൽകുന്ന ഫോമിൽ ജാതിയും മതവുമെല്ലാം ഉണ്ട്. പക്ഷേ 'സമ്പൂർണ്ണ' എന്ന സോഫ്റ്റ്‌വെയറിലൂടെ ഓൺലൈനായാണ് സർക്കാറിന് കുട്ടികളുടെ വിവരങ്ങൾ നൽകുന്നത്. സമ്പൂർണ്ണയിൽ വളരെ കൃത്യതയോടെ വിവരങ്ങൾ ചേർക്കണമെന്ന നിർബന്ധമില്ല.
സമ്പൂർണ്ണയിൽ വിവരങ്ങൾ നൽകുമ്പോൾ ഉണ്ടായ പിഴവാണ് ജാതി/മത രഹിതരായ കുട്ടികളുടെ എണ്ണം ഇത്രയും ഉയരാൻ കാരണം. സ്‌കൂളിൽ വന്ന് അഡ്‌മിഷൻ ഫോമുകൾ പരിശോധിച്ചാൽ ഓരോ ഫോമിലും കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തിയത് കാണാം. സ്‌കൂളിലെ ഒരു കുട്ടി പോലും ജാതിയും മതവും രേഖപ്പെടുത്താത്തതായി ഇല്ല. അൽ-ഹിദായത്ത് സ്‌കൂളിൽ ആകെ പഠിക്കുന്നത് 1,011 കുട്ടികളാണ്. സമ്പൂർണ്ണ മുഖേനെയാണ് ടി.സി ഉൾപ്പെടെ എല്ലാം ഇപ്പോൾ ചെയ്യുന്നത്. സമ്പൂർണ്ണയിൽ വിവരങ്ങൾ നൽകുമ്പോൾ ഉണ്ടായ പിഴവാണ് എണ്ണം ഉയരാൻ കാരണം-അഷ്‌കർ എന്ന അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ കണക്കിൽ പിഴവ് സംഭവിച്ചിരിക്കാനുള്ള സാധ്യതകളാണ് സൂചിപ്പിക്കുന്നത്.അതിനിടെ മലപ്പുറത്തെ ഗവ.കരിപ്പോൾ മാപ്പിള സ്‌കൂളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.ഇവിടെ മതം രേഖപ്പെടുത്താത്തതായി 209 കുട്ടികളെന്നാണ് സർക്കാർ കണക്ക്. എന്നാൽ, സ്‌കൂളിൽ മതം രേഖപ്പെടുത്താത്തതായി കുട്ടികളൊന്നുമില്ലെന്നാണ് പിടിഎ വ്യക്തമാക്കിയത്.കൂടുതൽ സ്‌കൂളുകൾ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ, കണക്കുകൾ രേഖപ്പെടുത്തിയതിലെ പിഴവാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ