- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചരിവിലൂടെ ഊർന്ന് റെയിൽവെ ട്രാക്കിലേക്ക് വീണു; മുറിവുകളുമായി എങ്ങോട്ടെന്നറിയാതെ ട്രാക്കിലൂടെ കരഞ്ഞുകൊണ്ടുനടന്നു; എപ്പോൾ വേണമെങ്കിലും കൂകിപ്പാഞ്ഞുവരാമായിരുന്ന അപകടത്തിൽ നിന്ന് കുട്ടിക്ക് രക്ഷയായത് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അജ്ഞാത ഫോൺകോൾ; ആ അജ്ഞാതനെ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ഇങ്ങനെ
കൊച്ചി: കളമശേരിയിൽ റെയിൽവെ ട്രാക്കിൽ നിന്ന് പൊലീസുകാർ രണ്ടുവയസുകാരനെ രക്ഷിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പാസഞ്ചർ ട്രെയിനിലെ അജ്ഞാതനായ യാത്രക്കാരനാണ് റെയിൽവെ ട്രാക്കിൽ കരഞ്ഞുകൊണ്ടു നടന്നുപോകുന്ന കുഞ്ഞിനെ കണ്ട് വിവരം കളമശേരി പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. അജ്ഞാതനായ ആ യാത്രക്കാരൻ ആരെന്നാണ് സോഷ്യൽ മീഡിയ അന്വേഷിച്ചുകൊണ്ടിരുന്നത്. ആ യാത്രക്കാരനും ഒരു പൊലീസുകാരനായിരുന്നു. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ അനീഷാണ് ആ അജ്ഞാതൻ.വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഷണ്ടിങ് ട്രാക്കിന്റെ നടുക്ക് നിൽക്കുന്ന കുട്ടിയെ അനീഷ് കണ്ടത്. എപ്പോൾ വേണമെങ്കിലും ഷണ്ടിംഗിനായി എഞ്ചിനുകൾ വരാം. അനീഷിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഉടൻ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു കുട്ടി കരഞ്ഞുകൊണ്ട് റെയിൽ ട്രാക്കിലൂടെ നടക്കുന്നു. അധികം വൈകിയില്ല. ഫോൺ കോൾ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ പ്രസന്നനും, സിപിഒമാരായ അനിൽ സി.കെ., നിയാസ് മീരാൻ എന്നിവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.ആ റെയിൽവേ ട്രാക്കിലൂടെ
കൊച്ചി: കളമശേരിയിൽ റെയിൽവെ ട്രാക്കിൽ നിന്ന് പൊലീസുകാർ രണ്ടുവയസുകാരനെ രക്ഷിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പാസഞ്ചർ ട്രെയിനിലെ അജ്ഞാതനായ യാത്രക്കാരനാണ് റെയിൽവെ ട്രാക്കിൽ കരഞ്ഞുകൊണ്ടു നടന്നുപോകുന്ന കുഞ്ഞിനെ കണ്ട് വിവരം കളമശേരി പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. അജ്ഞാതനായ ആ യാത്രക്കാരൻ ആരെന്നാണ് സോഷ്യൽ മീഡിയ അന്വേഷിച്ചുകൊണ്ടിരുന്നത്.
ആ യാത്രക്കാരനും ഒരു പൊലീസുകാരനായിരുന്നു. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ അനീഷാണ് ആ അജ്ഞാതൻ.വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഷണ്ടിങ് ട്രാക്കിന്റെ നടുക്ക് നിൽക്കുന്ന കുട്ടിയെ അനീഷ് കണ്ടത്. എപ്പോൾ വേണമെങ്കിലും ഷണ്ടിംഗിനായി എഞ്ചിനുകൾ വരാം. അനീഷിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഉടൻ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു കുട്ടി കരഞ്ഞുകൊണ്ട് റെയിൽ ട്രാക്കിലൂടെ നടക്കുന്നു.
അധികം വൈകിയില്ല. ഫോൺ കോൾ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ പ്രസന്നനും, സിപിഒമാരായ അനിൽ സി.കെ., നിയാസ് മീരാൻ എന്നിവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.ആ റെയിൽവേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോർച്ചിന്റെ വെളിച്ചത്തിൽ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു . ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ദിശയിൽ അരകിലോമീറ്ററോളം നടന്നപ്പോൾ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു
. ചോരയൊലിപ്പിച്ച് നിൽക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ ആ അമ്മ തളർന്നിരുന്നു . പെട്ടെന്ന് തന്നെ ആ കുഞ്ഞിനെ റോഡിലെക്കെത്തിച്ച് പൊലീസ് വാഹനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു . ഭാഗ്യത്തിന് ആ കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല . ആ ട്രാക്കിൽ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുള്ളു . ഒരാഴ്ച മുമ്പ് കളമശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയി വന്ന ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ . കുഞ്ഞിനെ കാണാതായപ്പോൾ അവർ അന്വേഷിച്ചത് കുഞ്ഞ് പോയതിന്റെ എതിർദിശയിലായിരുന്നു.
ആശുപത്രിയിലെ പ്രാഥമിക ചികൽസക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.ഏറെ നാളത്തെ പ്രാർത്ഥനകൾക്കും ചികിൽസയ്ക്കും ശേഷമാണ് ഈ കുട്ടിയെ കിട്ടിയത്. അതുകൊണ്ട് തന്നെ ജീവൻ കാത്ത പൊലീസുകാരോട് അവർ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.
കുട്ടിക്കെങ്ങനെയാണ് മുറിവുകൾ പറ്റിയത്? ട്രാക്കിൽ വീണതാണോ? 'കുട്ടിയും കൂട്ടുകാരും കൂടി ട്രൈസൈക്കിളിൽ, റെയിൽവെ ട്രാക്കിന്റെ സമീപത്തെ ഉയരത്തിലുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.അമ്മ അകത്തേക്ക് പോയ സമയത്താണ് അത് സംഭവിച്ചത്. കളിക്കുന്നതിനിടെ, സൈക്കിൾ വഴുതി ചരിവിലൂടെ താഴേക്ക് വീണു.വീണതിന്റെ ആഘാതവും, പരിക്കുകളും മൂലം കുട്ടി എങ്ങോട്ട് പോകണമെന്നറിയാതെ നിന്നു. പിന്നീട് അവൻ ട്രാക്കിലൂടെ നടക്കുകയായിരുന്നു',സിപിഒ അനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.അതേസമയം, അജ്ഞാതനായ ഏതോ യാത്രക്കാരനാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞതെന്നാണ് പൊലീസുകാരും കരുതിയത്. എന്നാൽ, കൃത്യ സമയത്ത് ഉണർന്ന് പ്രവർത്തിച്ചതും കരുവാരക്കുണ്ട പൊലീസ് സ്റ്റേഷനിലെ അനീഷായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് അനിൽ പറഞ്ഞു.ഏതായാലും കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിലെത്തിച്ച് ചികിൽസ നൽകി വീട്ടിൽ സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷവാന്മാരാണ് അനിലും, നിയാസും, എസ്‌ഐ പ്രസന്നനുമൊക്കെ.
ഇവരുടെ സഹപ്രവർത്തകനായ ജിനീഷ് സംഭവം ഫേസ്്ബുക്കിൽ കുറിച്ചതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്. ഇതോടെ എല്ലായിടത്ത് നിന്നും അഭിനന്ദന പ്രവാഹമായി.സോഷ്യൽ മീഡിയയിലും സംഭവം വൈറലായി. മൂന്ന് ദിവസം മുമ്പ് കളമശേരി റെയിൽവെ സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്ന മഞ്ജുവാണ് കുട്ടിയുടെ അമ്മ.ഭർത്താവ് അജിത്തുകൊല്ലത്ത് ഡ്രൈവറായി ജോലി നോക്കുന്നു.വണ്ടിപിടുത്തത്തിന്റെയും, ഹെൽമറ്റ് പിടിത്തത്തിന്റെയും പേരിലൊക്കെ പൊലീസിനെ നിരന്തരം അധിക്ഷേപിക്കുന്നവർ ഈ നല്ല വശം കൂടി കണ്ടിരുന്നെങ്കിൽ എന്നാണ് പൊലീസുകാരും ആശിക്കുന്നത്.