- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ജോർജ്ജിനെ അറസ്റ്റു ചെയ്തത് ഗൂഢാലോചന കേസിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തി; സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച് ആർ ഡി എസിലെ പ്രധാനിയെ പൊക്കിയത് പരാതി കൊടുക്കാനെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ചു; തിരുവനന്തപുരത്ത് പട്ടിക ജാതി ഫണ്ട് തട്ടിയെ സഖാക്കളെ വെറുതെ വിട്ട പൊലീസ് പൊടി തട്ടിയെടുത്തത് പഴയ കേസ്; അജി കൃഷ്ണന്റെ അറസ്റ്റിലും നിറയുന്നത് പ്രതികാരം
അഗളി: ഗൂഢാലോചന കേസിൽ പരാതി നൽകാനെത്തിയ പിസി ജോർജിനെ പീഡന കേസിലാണ് അറസ്റ്റ് ചെയ്തത്. സർക്കാരിന് ഇഷ്ടമില്ലാത്തവരെ ഈ മാതൃകയിൽ ഇനിയും അറസ്റ്റ് ചെയ്യും. പരാതി നൽകാൻ ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തിയ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്.) സ്ഥാപകസെക്രട്ടറി അജി കൃഷ്ണനെ (53) പൊലീസ് അറസ്റ്റ് ചെയ്തതും തന്ത്രങ്ങളിലൂടെയാണ്. സിപിഎമ്മിന്റെ നേതാവായിരുന്നു അജികൃഷ്ണൻ. എസ് എഫ് ഐയുടെ പഴയ സംസ്ഥാന ഭാരവാഹി.
സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതോടെയാണ് എച്ച് ആർ ഡി എസ് വാർത്തകളിൽ വരുന്നത്. ആദിവാസിമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസ് സംഘപരിവാർ സ്ഥാപനമന്നായിരുന്നു ആരോപണങ്ങൾ. സ്വപ്നയുടെ സമീപകാല വെളിപ്പെുത്തലുകളെ തുടർന്ന് സ്ഥാപനത്തിൽ സർക്കാർ വകുപ്പുകളുടെ പരിശോധനകളുംമറ്റും നടന്നത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സ്ഥാപനത്തിന്റെ മേധാവികൾ ആരോപിച്ചിരുന്നു. തുടർന്ന് സ്വപ്നയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും സ്വപ്ന പാലക്കാടുനിന്ന് കൊച്ചിയിലേയ്ക്ക് താമസം മാറുകയും ചെയ്തിരുന്നു.
ഇടുക്കി കട്ടപ്പന സ്വദേശിയായ അജി കൃഷ്ണൻ വിദേശത്തുനിന്ന് തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് നേരെ ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എച്ച്.ആർ.ഡി.എസിലെ ജീവനക്കാരെ ചാനൽചർച്ചയിൽ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതി നൽകാനായിരുന്നു ഇത്. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയ അജി കൃഷ്ണനെ ഡിവൈ.എസ്‌പി. സ്ഥലത്തില്ലെന്നും കാത്തിരിക്കണമെന്നും കാണിച്ച് സ്റ്റേഷനിൽ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി എട്ടരയോടെ ഡിവൈ.എസ്‌പി. എൻ. മുരളീധരനെത്തിയാണ് അറസ്റ്റ് ചെയ്തത്.
രാത്രി പതിനൊന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ആദിവാസികളുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് 2021-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്‌പി. എൻ. മുരളീധരൻ പറഞ്ഞു. കേസിൽ ഒന്നാംപ്രതിയാണ് അജി കൃഷ്ണനെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ വെറുതെ വിട്ട സർക്കാരിന്റേതാണ് നടപടി. സ്വപ്‌നാ സുരേഷിന് ജോലി കൊടുത്തത് അജികൃഷ്ണയാണ്. ഇതോടെ തന്നെ അജികൃഷ്ണയെ സർക്കാർ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് അറസ്റ്റിന് പിന്നിലെ വൈരാഗ്യം.
ഷോളയൂർ പഞ്ചായത്തിലെ വട്ട്ലക്കിയിൽ സ്വകാര്യവ്യക്തിയിൽനിന്ന് 56 ഏക്കർ ഭൂമി എച്ച്.ആർ.ഡി.എസ്സിനായി 2021-ൽ പാട്ടത്തിനെടുത്തിരുന്നു. ഇതിൽ തങ്ങളുടെ ഭൂമിയുണ്ടെന്ന് പറഞ്ഞ് ആദിവാസികൾ കുടിൽ കെട്ടി താമസിച്ചിരുന്നു. ഈ കുടിലുകൾക്ക് തീയിടുകയും ആദിവാസികളെ മർദിക്കുകയും ചെയ്തുവെന്ന് അന്ന് പരാതിയുയർന്നിരുന്നു. ഈ കേസിൽ അന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്റെ ഉപദേശം തേടിയശേഷമാണ് ഒരുവർഷത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. ഈ അറസ്റ്റ് പ്രതികാരനടപടിയാണെന്നും കേസുമായി അജി കൃഷ്ണന് ബന്ധമില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജയിൽ മോചനത്തിന് ശേഷം എച്ച്.ആർ.ഡി.എസ്സിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായി നിയമനം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ സ്വപ്ന സുരേഷ് പാലക്കാട്ടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എച്ച്.ആർ.ഡി.എസ്. ആസ്ഥാനത്ത് നടത്തിയ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിരുന്നു. പിന്നീട് സ്വപ്നയെ ജോലിയിൽനിന്ന് നീക്കിയെങ്കിലും സൊസൈറ്റിയുടെ സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷസ്ഥാനത്ത് തുടരുന്നുണ്ട്.
സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിൽ എച്ച്.ആർ.ഡി.എസ്. ആണെന്നും സർക്കാരിനെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് അജി കൃഷ്ണന്റെ അറസ്റ്റ് ശ്രദ്ധേയമാവുന്നത്. വാര്യർ ഫൗണ്ടേഷൻ എച്ചആർഡിഎസിന് 56 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. ഈ ഭൂമി ആദിവാസികളുടേതായിരുന്നുവെന്നാണ് ആരോപണം. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ