- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്ഘോഷിച്ച് നാമജപഘോഷയാത്ര
പന്തളം: അതൊരു അലകടലായിരുന്നു. ശരണം വിളികൾ തിരമാല പോലെ ഉയർന്നു താണു. മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. എംസി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ് നാമം ജപിച്ച് ഭക്തജനങ്ങൾ. അവരിൽ ഹിന്ദുക്കൾ മാത്രമല്ല. തട്ടമിട്ട, തൊപ്പി ധരിച്ച മുസ്ലിങ്ങൾ, കുരിശു വരച്ച് ക്രിസ്ത്യാനികൾ. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരേ ഇന്ന് വൈകിട്ട് ഇവിടെ നടന്ന നാമജപഘോഷയാത്ര വിശ്വാസികളുടെ താക്കീതായി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളാണ് ഇന്ന് വൈകിട്ട് നാലിന് പന്തളത്ത് നാമജപഘോഷയാത്ര നടത്തിയത്. ഇന്ന് രാവില വലിയകോയിക്കൽ ക്ഷേത്രഉപദേശക സമിതിയുടെയും കൊട്ടാരത്തിന്റെയും നേതൃത്വത്തിൽ നടന്ന എംസി റോഡ് ഉപരോധത്തിന്റെ തുടർച്ചയായിട്ടാണ് വൈകിട്ട് നാലിന് നാമജപഘോഷയാത്ര നടത്തിയത്. മൂവായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചത്. എത്തിയതിന് അരലക്ഷത്തിന് മേൽ. ഏറെയും സ്ത്രീകളും പെൺകുട്ടികളും. ഇതിനിടെ കനത്ത മഴ വന്നു. ആരും പതറിയില്ല. കുടയുള്ളവർ നിവർത്തിപ്പിടിച്ചു. ശരണം വിളിയുടെ ആരവങ്ങൾക്കിടയ
പന്തളം: അതൊരു അലകടലായിരുന്നു. ശരണം വിളികൾ തിരമാല പോലെ ഉയർന്നു താണു. മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. എംസി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ് നാമം ജപിച്ച് ഭക്തജനങ്ങൾ. അവരിൽ ഹിന്ദുക്കൾ മാത്രമല്ല. തട്ടമിട്ട, തൊപ്പി ധരിച്ച മുസ്ലിങ്ങൾ, കുരിശു വരച്ച് ക്രിസ്ത്യാനികൾ. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരേ ഇന്ന് വൈകിട്ട് ഇവിടെ നടന്ന നാമജപഘോഷയാത്ര വിശ്വാസികളുടെ താക്കീതായി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളാണ് ഇന്ന് വൈകിട്ട് നാലിന് പന്തളത്ത് നാമജപഘോഷയാത്ര നടത്തിയത്.
ഇന്ന് രാവില വലിയകോയിക്കൽ ക്ഷേത്രഉപദേശക സമിതിയുടെയും കൊട്ടാരത്തിന്റെയും നേതൃത്വത്തിൽ നടന്ന എംസി റോഡ് ഉപരോധത്തിന്റെ തുടർച്ചയായിട്ടാണ് വൈകിട്ട് നാലിന് നാമജപഘോഷയാത്ര നടത്തിയത്. മൂവായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചത്. എത്തിയതിന് അരലക്ഷത്തിന് മേൽ. ഏറെയും സ്ത്രീകളും പെൺകുട്ടികളും. ഇതിനിടെ കനത്ത മഴ വന്നു. ആരും പതറിയില്ല. കുടയുള്ളവർ നിവർത്തിപ്പിടിച്ചു. ശരണം വിളിയുടെ ആരവങ്ങൾക്കിടയിൽ മഴയുടെ ഇരമ്പം ആരും കേട്ടില്ല. വൻ ജനക്കൂട്ടം കണ്ട് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നത് തിരുവാഭരണ ഘോഷയാത്രയെ ഓർമിപ്പിച്ചു. എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈകിട്ട് നാലു മണിയോടെയാണ് മെഡിക്കൽ മിഷൻ ജങ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചത്.
തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധാരൻ പിള്ളയുടെ നേതൃത്വത്തിൽ അലങ്കരിച്ച രഥത്തിൽ അയ്യപ്പ വിഗ്രഹം വഹിച്ചു കൊണ്ട് മെഡിക്കൽ മിഷൻ ജങ്ഷനിൽ നിന്നും നാമജപയാത്ര തുടങ്ങി. പീപ്പിൾസ് ഫോർ ധർമ ചെയർപേഴ്സൺ ശിൽപ നായർ യാത്ര ഉദ്ഘാടനം ചെയ്തു.ഇത്രയും വലിയ ജനക്കൂട്ടത്തെ ഇവിടെ കണ്ടത് കഴിഞ്ഞ മഹാപ്രളയ കാലത്തായിരുന്നു. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ, തന്ത്രി കണ്ഠര് മോഹനര്, തിരുവാഭരണ പേടക വാഹകസംഘം, അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം, പി.സി. ജോർജ് എംഎൽഎ, വെള്ളിത്തിരയിൽ അയ്യപ്പന്റെ പിതാവായി വേഷമിട്ട ചലച്ചിത്ര നടൻ ദേവൻ, മുൻ മേൽശാന്തിമാർ തുടങ്ങി നാനാ തുറകളിൽപ്പെട്ടവർ ഭക്തരുടെ വികാരത്തിനൊപ്പം നിലകൊണ്ട് പ്രസംഗിച്ചു.
ആചാരാനുഷ്ഠാനങ്ങൾ ആചാര്യന്മാർ നിഷ്‌കർഷിക്കുന്നതാണന്ന് സ്വാമി ജ്ഞാനാഭനിഷ്ഠ തപസ്വി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പന്തളം കൊട്ടാരം നേതൃത്വം നൽകുന്ന അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന നാമജപയാത്രയുടെ സമാപന സമ്മേളനംകൊട്ടാര വളപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം പരമോന്നത കോടതിക്ക് എതിരല്ല. അയ്യപ്പഭക്തരുടെ ഹൃദയ വ്യഥയുടെ പ്രതിഷേധമാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന് പറയുന്നത് ശാസ്ത്രം. ശബരിമലയുടെ ആചാരം ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് തുടങ്ങിയതാണിത്.
തത്ത്വമസിയുടെ ദർശനം ഒരു കോടതിക്കും തടയാനാവില്ല. സത്യദർശികൾ വേണം വിധി കൽപ്പിക്കാൻ. സനാതന സത്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം. കോടതി പുനർവിചിന്തനം ചെയ്യണം. സനാതന സത്യദർശനത്തിന്റെ കാഹളമാണ് ഈ സമരമെന്നും സ്വാമി പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരമാണ് ഹൈന്ദവതയെന്ന് അധ്യക്ഷത വഹിച്ച കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ പറഞ്ഞു. ഇനി നമ്മൾ ഉണർന്നിരിക്കേണ്ട സിംഹമാണന്നും, അയ്യപ്പ സ്വാമിയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും അയ്യപ്പപ്രശസ്തി നശിപ്പിക്കുവാനുള്ള ഗൂഢശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോർജ് എംഎൽഎ, രാഹുൽ ഈശ്വർ, നടൻ ദേവൻ, പിപ്പീൾസ് ധർമ ചെയർപേഴ്സൺ ശിൽപാ നായ ർ, മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, തന്ത്രിമാരായ അക്കീരമൺ കാളിദാസ ഭട്ടതിരി, കണ്ഠരര് മോഹനര്, മുൻ ശബരിമല മേൽശാന്തിമാരായ ശങ്കരൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, മുൻ മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, വി.രാജേന്ദ്രൻ, അഡ്വ. ഡി. വിജയകുമാർ, പി.എൻ. നാരായണ വർമ, കെ.ആർ.രവി, എസ്. കൃഷ്ണകുമാർ, ജി. പൃഥി പാൽ, അഡ്വ ഹരിദാസ്, പ്രസാദ് കഴിക്കാല, ഹരികുമാർ നമ്പൂതിരി, ടി.ഡി. നമ്പൂതിരി, അശോകൻ കുളനട എന്നിവർ പ്രസംഗിച്ചു. പമ്പയിലും ഇന്ന് പ്രാർത്ഥനാ യജ്ഞം നടന്നു. ഭക്തജന പ്രതിഷേധം സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.