- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിലെ കൊള്ളലാഭത്തിന് കടിഞ്ഞാൺ വീഴുന്നു; ഇനി രോഗികൾക്ക് പരിശാധനസ്ഥലം സ്വയം തിരഞ്ഞെടുക്കാം; ഡോക്ടർമാർ തങ്ങളുടെ താൽപര്യം അനുസരിച്ച് മരുന്നുകളും ലാബുകളും അടിച്ചേൽപ്പിക്കരുതെന്ന് സർക്കുലർ; രോഗികളുടെ അവകാശപത്രിക പുറത്ത് വിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആശുപത്രികളിലെ കൊള്ളലാഭത്തിന് അവസാനം. രോഗികളുടെ അവകാശപത്രിക പ്രാബല്യത്തിലായതോടെ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികൾക്ക് ഇതോടെ കടിഞ്ഞാൺ വീഴുകയാണ്. പത്രികയുടെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്ന് വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്ക് പുറമേ ലാബുകൾ, ഫാർമസികൾ,എന്നിവയെക്കൂടി പരിധിയിൽ ഉൾപ്പെടുത്തിയാണ് അവകാശ സംരക്ഷണം നടപ്പിലാക്കിയിരിക്കുന്നത്. അവകാശ പത്രികയിലെ വ്യവസ്ഥ പ്രകാരം ആശുപത്രി അധികൃതർക്കോ ഫാർമസികളേയും ലാബുകളേയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്നും നിർദേശിക്കാനും നിർബന്ധമില്ല. ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരമുള്ള ഏതു ലാബിൽ നിന്ന് വേണമെങ്കിലും പരിശോധന നടത്താം. അതിനായി ഡോക്ടർമ്മാർ കുറിച്ച് നൽകുന്ന ലാബ് സ്വയം തിരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ലെന്നും അവകാശ പത്രിക പറയുന്നു. ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത് ഡോക്ടറുടെയും ആശുപത്രിയധികൃതരുടെയും ഉത്തരവാദിത്വമാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം ആരോഗ്യ
തിരുവനന്തപുരം: ആശുപത്രികളിലെ കൊള്ളലാഭത്തിന് അവസാനം. രോഗികളുടെ അവകാശപത്രിക പ്രാബല്യത്തിലായതോടെ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികൾക്ക് ഇതോടെ കടിഞ്ഞാൺ വീഴുകയാണ്. പത്രികയുടെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്ന് വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്ക് പുറമേ ലാബുകൾ, ഫാർമസികൾ,എന്നിവയെക്കൂടി പരിധിയിൽ ഉൾപ്പെടുത്തിയാണ് അവകാശ സംരക്ഷണം നടപ്പിലാക്കിയിരിക്കുന്നത്. അവകാശ പത്രികയിലെ വ്യവസ്ഥ പ്രകാരം ആശുപത്രി അധികൃതർക്കോ ഫാർമസികളേയും ലാബുകളേയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്നും നിർദേശിക്കാനും നിർബന്ധമില്ല.
ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരമുള്ള ഏതു ലാബിൽ നിന്ന് വേണമെങ്കിലും പരിശോധന നടത്താം. അതിനായി ഡോക്ടർമ്മാർ കുറിച്ച് നൽകുന്ന ലാബ് സ്വയം തിരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ലെന്നും അവകാശ പത്രിക പറയുന്നു. ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത് ഡോക്ടറുടെയും ആശുപത്രിയധികൃതരുടെയും ഉത്തരവാദിത്വമാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം ആരോഗ്യ രംഗത്ത് ഇത്തരത്തിൽ വ്യാപക തട്ടിപ്പാണ് നടന്നിരുന്നത്. ഡോക്ടർമ്മാർക്ക് താൽപര്യമുള്ള മരുന്ന് കമ്പനികളെ നിർദ്ദേശിക്കുകയും രോഗികളിലേക്ക് ഇവർ നിർദ്ദേശിക്കുന്ന മരുന്ന് അടിച്ചേൽപ്പിക്കുന്ന രീതി വ്യാപകമായി പരാതി ഉയർന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രോഗികളുടെ അവകാശ പത്രികയുടെ കരട് രേഖ അവതരിപ്പിച്ചത്.
ആശുപത്രികളിൽ സിറിഞ്ചും ഗ്ലൗസും മുതൽ ജീവൻരക്ഷാ ഉപകരണങ്ങൾക്കുവരെ അമിതവില ഈടാക്കുന്നെന്നു ദേശീയ ഔഷധ വിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) പഠനത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനയിലൂടെ കമ്പനികളും വിതരണക്കാരും ആശുപത്രികളും 40 മുതൽ 600 ശതമാനം വരെയാണു ലാഭം ഈടാക്കുന്നത്. ഇക്കൂട്ടത്തിൽ സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തിയ മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. എൻ.പി.പി.എ.യുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊള്ളലാഭം കൊയ്യുന്ന ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾ നടപടി നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു വ്യവസ്ഥ ശ്രദ്ധേയമാകുന്നത്.
ചികിത്സയിൽ തൃപ്തനല്ലെങ്കിൽ ബദൽമാർഗം തേടാനും രോഗിക്ക് അവകാശമുണ്ട്. ഈ ഘട്ടത്തിൽ രോഗി ആവശ്യപ്പെടുന്ന ചികിത്സാരേഖകളും പരിശോധനാ റിപ്പോർട്ടുകളും അധികൃതർ കൈമാറണം. രോഗിയെ മറ്റാശുപത്രിയിലേക്കു റഫർ ചെയ്യുകയാണെങ്കിൽ കാര്യകാരണങ്ങൾ രോഗിയെ നിർബന്ധമായും ബോധ്യപ്പെടുത്തിയിരിക്കണം.
രോഗികളുടെ അവകാശങ്ങൾക്കു സംരക്ഷണമേകുന്ന ഒരു സംവിധാനത്തിന്റെ രൂപവത്കരണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അവകാശപത്രിക സഹായിക്കുമെന്നു കരടു തയ്യാറാക്കിയ സമിതിയംഗം ഡോ. അഭയ് ശുക്ല വ്യക്തമാക്കിയത്.