- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ഷാനവാസിന്റെ അനധികൃത സ്ഥലംമാറ്റം: മറുനാടൻ മലയാളി വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ഒരു മാസത്തിനകം വിശദീകരണം നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം
തിരുവനന്തപുരം: നിരന്തരമായി സ്ഥലംമാറ്റി ആരോഗ്യവകുപ്പ് അധികൃതർ പീഡിപ്പിച്ചതിനെ തുടർന്ന് നിലമ്പൂരിലെ ഡോക്ടർ ഷാനവാസ് മരണമടഞ്ഞ സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഡോ. ഷാനവാസിനെ അധികൃതർ അന്യായമായി സ്ഥലംമാറ്റിയിരുന്നുവെന്നും ഇതിന് ഇതിനായി മന്ത്രി ആര്യാടൻ മുഹമ്മദും മലപ്പുറം ഡിഎംഒയും ഇടപെട്ടുവെന്ന് മറുനാടൻ മലയാളി
തിരുവനന്തപുരം: നിരന്തരമായി സ്ഥലംമാറ്റി ആരോഗ്യവകുപ്പ് അധികൃതർ പീഡിപ്പിച്ചതിനെ തുടർന്ന് നിലമ്പൂരിലെ ഡോക്ടർ ഷാനവാസ് മരണമടഞ്ഞ സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഡോ. ഷാനവാസിനെ അധികൃതർ അന്യായമായി സ്ഥലംമാറ്റിയിരുന്നുവെന്നും ഇതിന് ഇതിനായി മന്ത്രി ആര്യാടൻ മുഹമ്മദും മലപ്പുറം ഡിഎംഒയും ഇടപെട്ടുവെന്ന് മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. അനധികൃത സ്ഥലം മാറ്റം ഷാനവാസിനെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണിച്ച് മറുനാടൻ ലേഖകൻ ജയപ്രകാശ് കമ്മീഷന് പരാതി നല്കിയിരുന്നു.
ഡോക്ടർ. ഷാനവാസ് മരിക്കാൻ ഇടയായ ഇടയായ സാഹചര്യങ്ങളെ കുറിച്ചും സ്ഥലം മാറ്റത്തെ കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പ് ഡയറക്ടറോടും മലപ്പുറം ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷൻ അംഗം ആർ നടരാജനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടുതൽ നടപടികൾ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
മരിക്കുന്നതിന് മുമ്പ് തന്റെ അനധികൃതമായാണ് സ്ഥലം മാറ്റിയതെന്നും മന്ത്രി ആര്യാടന്റെ താൽപ്പര്യക്കുറവാണ് ഇതിന് ഇടയാക്കിയതെന്നും ഡോ. ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ശബ്ദരേഖ സഹിതം മറുനാടൻ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഡോക്ടർ ഷാനവാസ് മരിച്ച ദിവസം രാവിലെ മറുനാടൻ മലയാളിയുടെ മലപ്പുറം ലേഖകൻ എംപി റാഫിയുടെ ഫോണിൽ വിളിച്ചാണ് ഷാനവാസ് തനിക്കെതിരെ പ്രവർത്തിച്ചവരെകുറിച്ച് പ്രതികരിച്ചത്.
അതേസമയം ആര്യാടന് എതിർപ്പുണ്ടാകാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും ഷാനവാസ് പറഞ്ഞിരുന്നു. ആര്യാടന്റെ മണ്ഡലത്തിൽ താൻ നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങൾ ആണോ എതിർപ്പിന് കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ രണ്ട് കിണറുകൾ കുഴിച്ചു നൽകുകയും സൗജന്യമായി മരുന്നെത്തിക്കുകയും അടക്കുമുള്ള കാര്യങ്ങൽ ചെയ്തു പോന്നിരുന്നു. അതിൽ എതിർപ്പുാമയി പലരും രംഗത്തെത്തിയ കാര്യവും സംഭാഷണ മധ്യേ ഷാനവാസ് പറയുകയുണ്ടായി. കൂടാതെ ഡോക്ടർമാരും മരുന്നു മാഫിയയുമായുള്ള അവിശുദ്ധ ഇടപാടുകളെ കുറിച്ചും പങ്കുകച്ചവടത്തെ കുറിച്ചും ഡോ. ഷാനവാസ് വെളിപ്പെടുത്തുകയുണ്ടായി. സ്ഥലംമാറ്റിയതിന് പിന്നിൽ ഡോക്ടർമാരും രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഒത്തുകളി നടന്നുവെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്.
അന്യായമായ സ്ഥലംമാറ്റം ഷാനവാസിനെ അതിയായി വേദനിപ്പിച്ചിരുന്നു. ശിരുവാണിയിൽ ജോലി ചെയ്യാൻ അദ്ദേഹത്തിന് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ മാനസിക സമ്മർദ്ദങ്ങൾ ഷാനവാസിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നും മാറ്റാതെ വണ്ടൂർ എങ്കിലും നിലനിർത്തുമെന്ന് ഷാനവാസ് കരുതിയിരുന്നു. എന്നാൽ അതുണ്ടാകാതെ പോകുകയാണ് ഉണ്ടായത്. അതിനിടെ ഷാനവാസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് ഷാനവാസ് മരിച്ചതെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.