- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വത്തിക്കാൻ: ആഘോഷങ്ങളെക്കാൾ മനുഷ്യത്വമാണ് അനിവാര്യമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ദരിദ്രരെയും അഭയാർഥികളെയും യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെയും മറക്കുന്നവർ ദൈവത്തെയാണ് മറക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. തന്റെ ക്രിസ്മസ് സന്ദേശത്തിനിടെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉൾക്കൊള്ളാൻ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചതെന്നും ലൗകികതയുടെ പിടിയിൽ നിന്ന് ക്രിസ്മസ് മോചിതമാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കർദിനാൾമാരും മെത്രാന്മാരും സഹശുശ്രൂഷകരായ കുർബാനയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. ബെർലിൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു വത്തിക്കാനിൽ ചടങ്ങുകൾ നടന്നത്.
വത്തിക്കാൻ: ആഘോഷങ്ങളെക്കാൾ മനുഷ്യത്വമാണ് അനിവാര്യമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ദരിദ്രരെയും അഭയാർഥികളെയും യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെയും മറക്കുന്നവർ ദൈവത്തെയാണ് മറക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. തന്റെ ക്രിസ്മസ് സന്ദേശത്തിനിടെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉൾക്കൊള്ളാൻ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചതെന്നും ലൗകികതയുടെ പിടിയിൽ നിന്ന് ക്രിസ്മസ് മോചിതമാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കർദിനാൾമാരും മെത്രാന്മാരും സഹശുശ്രൂഷകരായ കുർബാനയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. ബെർലിൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു വത്തിക്കാനിൽ ചടങ്ങുകൾ നടന്നത്.