- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയൻ വീതിച്ചുനൽകുന്ന അഭയാർഥികളെ വേണ്ടെന്ന് പറഞ്ഞ് 95 ശതമാനം ഹംഗറിക്കാരും; വോട്ടിങ് ശതമാനം കുറഞ്ഞതിനാൽ റഫറണ്ടം അസാധുവായി
യൂറോപ്യൻ യൂണിയന്റെ അഭയാർഥി നയത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ നീക്കത്തിന് തിരിച്ചടി. ഹിതപരിശോധനയിൽ പങ്കെടുത്ത 95 ശതമാനം പേരും പ്രധാനമന്ത്രിയുടെ നയത്തിന് അനുകൂലമായിരുന്നെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതിനാൽ ഹിതപരിശോധന അസാധുവായി. രാജ്യത്തെ വോട്ടർമാരിൽ 50 ശതമാനം പേരെങ്കിലും പങ്കെടുത്താൽ മാത്രമേ ഹിതപരിശോധനയ്ക്ക് അംഗീകാരം കിട്ടുമായിരുന്നുള്ളൂ. എന്നാൽ, 45 ശതമാനം പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 95 ശതമാനവും ഒർബാന്റെ അഭയാർഥി വിരുദ്ധ നിലപാടിനോട് അനുകൂലമായ തീരുമാനമെടുത്തു. എന്നാൽ, യൂറോപ്യൻ യൂണിയന്റെ അഭയാർഥി നയത്തോടുള്ള രാജ്യത്തിന്റെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഈ ഹിതപരിശോധനയിലൂടെ സാധിച്ചുവെന്ന് ഭരണകക്ഷി നേതാവ് ർെഗെലി ഗുല്യാസ് പറഞ്ഞു. അഭയാർഥികളെ വീതം വച്ചുനൽകുന്നതിനോടുള്ള ജനങ്ങളുടെ വെറുപ്പ് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഹിതപരിശോധന അസാധുവായെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ അഭിപ്രായം യൂറോ
യൂറോപ്യൻ യൂണിയന്റെ അഭയാർഥി നയത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ നീക്കത്തിന് തിരിച്ചടി. ഹിതപരിശോധനയിൽ പങ്കെടുത്ത 95 ശതമാനം പേരും പ്രധാനമന്ത്രിയുടെ നയത്തിന് അനുകൂലമായിരുന്നെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതിനാൽ ഹിതപരിശോധന അസാധുവായി.
രാജ്യത്തെ വോട്ടർമാരിൽ 50 ശതമാനം പേരെങ്കിലും പങ്കെടുത്താൽ മാത്രമേ ഹിതപരിശോധനയ്ക്ക് അംഗീകാരം കിട്ടുമായിരുന്നുള്ളൂ. എന്നാൽ, 45 ശതമാനം പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 95 ശതമാനവും ഒർബാന്റെ അഭയാർഥി വിരുദ്ധ നിലപാടിനോട് അനുകൂലമായ തീരുമാനമെടുത്തു.
എന്നാൽ, യൂറോപ്യൻ യൂണിയന്റെ അഭയാർഥി നയത്തോടുള്ള രാജ്യത്തിന്റെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഈ ഹിതപരിശോധനയിലൂടെ സാധിച്ചുവെന്ന് ഭരണകക്ഷി നേതാവ് ർെഗെലി ഗുല്യാസ് പറഞ്ഞു. അഭയാർഥികളെ വീതം വച്ചുനൽകുന്നതിനോടുള്ള ജനങ്ങളുടെ വെറുപ്പ് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ഹിതപരിശോധന അസാധുവായെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ അഭിപ്രായം യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഒർബാൻ പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഹിതപരിശോധനയിൽ 13 വർഷം മുമ്പ് പങ്കെടുത്തവരെക്കാൾ കൂടുതൽ ഇപ്പോൾ വോട്ടെടുപ്പിൽ പങ്കെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.
ഹിതപരിശോധനാ ഫലം സാധുവാക്കുന്നതിന് ഹംഗറിയുടെ ഭരണഘടനയിൽ ഭേദഗതിക്ക് ശ്രമിക്കുമെന്ന് ഒർബാൻ പറഞ്ഞു. 50 ശതമാനം പേർ വോട്ടെടുപ്പിൽ പങ്കെടുക്കണം എന്ന നിഷ്‌കർഷയാണ് ഹിതപരിശോധനയ്ക്ക് തിരിച്ചടിയായത്. ഭരണഘടനാ ഭേദഗതിയിലൂടെ ഇതൊഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.