- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗബാധിതയായിരിക്കവെ പിറന്ന കുഞ്ഞ് ക്രിസ്മസ് സമ്മാനം തുറക്കുന്നത് കാണാൻ ആഗ്രഹിച്ച അമ്മയുടെ ജീവൻ നിലനിർത്താൻ ഒരു കോടി രൂപ ശേഖരിച്ച ഭർത്താവിന് ദുഃഖം താങ്ങാൻ പറ്റുന്നില്ല; ക്രിസ്മസിന് തൊട്ട് മുമ്പ് നീന വിടപറഞ്ഞു
ഈ ക്രിസ്മസ് ബക്കിങ്ഹാംഷെയറിലെ അയ്ലസ്ബറിയിലുള്ള സംഗീതജ്ഞൻ എഡ് കുസിക്കിനെ സംബന്ധിച്ചിടത്തോളം തികച്ചും ദുഃഖകരമാണ്. കുടലിൽ ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ ഭാര്യ 34കാരി നിന കുസിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെയും കൈക്കുഞ്ഞിനെയും വിട്ട് എന്നെന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. അന്നന്ന് രോഗം വഷളായി വരുകയും ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നറിയാമായിരുന്നിട്ടും രോഗബാധിതയാരിക്കവെ തനിക്ക് പിറന്ന കുഞ്ഞായ ടെഡി ക്രിസ്മസ് സമ്മാനം തുറക്കുന്നത് കാണുന്നത് വരെയെങ്കിലും ജീവിച്ചിരിക്കാൻ നീന അത്യധികമായി ആഗ്രഹിച്ചിരുന്നു. എൻഎച്ച്എസിൽ ക്യാൻസറിന് ലഭ്യമായ ചികിത്സയെല്ലാം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് റെഗോറഫെനിബ് എന്ന മെഡിസിൻ മാത്രമായിരുന്നു നീനയുടെ ജീവിതം നീട്ടാനുള്ള ഏക മാർഗം. വിലയേറിയ ഈ മെഡിസിൻ രോഗിക്ക് നൽകാൻ ആഴ്ചയിൽ എൻഎച്ച്എസിന് 1000 പൗണ്ട് ചെലവാകുമെന്നതിനാൽ സർക്കാർ ആശുപത്രി അത് അപ്രൂവ്ഡ് ലിസ്റ്റ് ഓഫ് ട്രീറ്റ്മെന്റ്സിൽ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് ഇത് എത്ര വില കൊടുത്തും എവിടെ നിന്നെങ്കിലും
ഈ ക്രിസ്മസ് ബക്കിങ്ഹാംഷെയറിലെ അയ്ലസ്ബറിയിലുള്ള സംഗീതജ്ഞൻ എഡ് കുസിക്കിനെ സംബന്ധിച്ചിടത്തോളം തികച്ചും ദുഃഖകരമാണ്. കുടലിൽ ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ ഭാര്യ 34കാരി നിന കുസിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെയും കൈക്കുഞ്ഞിനെയും വിട്ട് എന്നെന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്. അന്നന്ന് രോഗം വഷളായി വരുകയും ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നറിയാമായിരുന്നിട്ടും രോഗബാധിതയാരിക്കവെ തനിക്ക് പിറന്ന കുഞ്ഞായ ടെഡി ക്രിസ്മസ് സമ്മാനം തുറക്കുന്നത് കാണുന്നത് വരെയെങ്കിലും ജീവിച്ചിരിക്കാൻ നീന അത്യധികമായി ആഗ്രഹിച്ചിരുന്നു. എൻഎച്ച്എസിൽ ക്യാൻസറിന് ലഭ്യമായ ചികിത്സയെല്ലാം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് റെഗോറഫെനിബ് എന്ന മെഡിസിൻ മാത്രമായിരുന്നു നീനയുടെ ജീവിതം നീട്ടാനുള്ള ഏക മാർഗം.
വിലയേറിയ ഈ മെഡിസിൻ രോഗിക്ക് നൽകാൻ ആഴ്ചയിൽ എൻഎച്ച്എസിന് 1000 പൗണ്ട് ചെലവാകുമെന്നതിനാൽ സർക്കാർ ആശുപത്രി അത് അപ്രൂവ്ഡ് ലിസ്റ്റ് ഓഫ് ട്രീറ്റ്മെന്റ്സിൽ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് ഇത് എത്ര വില കൊടുത്തും എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാനായി എഡ് ഓൺലൈൻ അപേക്ഷ ലോഞ്ച് ചെയ്യുകയും മരുന്നിനായി ഒരു ലക്ഷം പൗണ്ട് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ മരുന്ന് വാങ്ങുന്നതിന് മുമ്പ് തന്നെ നീന വിടപറഞ്ഞിരിക്കുന്നത് എഡിനെ കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഈ മരുന്ന് കഴിച്ച് കുറച്ച് കാലത്തേക്കെങ്കിലും നീനയ്ക്ക് ജീവിതം നീട്ടാനും ടെഡി ക്രിസ്മസ് പ്രഭാതത്തിൽ സമ്മാനം തുറക്കുന്നത് കാണാനും സാധിക്കുമെന്ന എഡിന്റെ ആഗ്രഹമാണ് ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ നീനയുടെ മരണത്തിലൂടെ പൊലിഞ്ഞിരിക്കുന്നത്.
തന്റെ ഭാര്യ മരിച്ചുവെന്ന് ഇന്നലെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എഡ് അറിയിച്ചിരിക്കുന്നത്. തനിക്കിത് വരെ തോന്നാത്ത മനോവേദനയാണിപ്പോൾ അനുഭവപ്പെടുന്നതെന്നും തനിക്ക് നീനയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും എഡ് കുറിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച വർധിച്ച് വന്ന ഇൻഫെക്ഷനെ തുടർന്ന് നീനയെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടുന്ന് തന്റെ കൈകളിൽ കിടന്നാണ് നീന മരിച്ചതെന്നും എഡ് വെളിപ്പെടുത്തുന്നു.അവൾ ക്യാൻസറിനോട് നന്നായി പൊരുതിയിരുന്നുവെന്നും എന്നാൽ ആന്റിബയോട്ടിക്കുകൾ ഫലം ചെയ്യാത്തതിനാൽ അത് നിർത്തി വയ്ക്കുകയായിരുന്നുവെന്നും എഡ് പറയുന്നു.താൻ നീനയെ വിവരണാതീതമായി സ്നേഹിച്ചിരുന്നുവെന്നും അവൾ തനിക്ക് സ്നേഹമയിയായ ഭാര്യയും മകന് അതുല്യയായ മാതാവുമായിരുന്നുവെന്നും എഡ് വേദനയോടെ ഓർക്കുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയയിലായിരുന്നു ഗ്രാഫിക്ക് ഡിസൈനറായ നീനയ്ക്ക് കുടലിൽ ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞിരുന്നത്. തോളിലും വാരിയെല്ലിലും അപാരമായ വേദനയുണ്ടായിക്കൊണ്ടായിരുന്നു തുടക്കം. അത് ഗർഭവുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു അവർ ആദ്യം കരുതിയിരുന്നത്. എന്നാൽ വേദന പരിധി കവിഞ്ഞപ്പോൾ താൻ പ്രസവിക്കാൻ പോവുകയാണെന്ന് വരെ നീന ഭയപ്പെട്ടിരുന്നു. എന്നാൽ ക്യാൻസർ തിരിച്ചറിഞ്ഞപ്പോഴേക്കും ്ത് ലിവറിലേക്കും എല്ലുകളിലേക്കും പടർന്നിരുന്നു. തുടർന്ന് ആറാഴ്ച നേരത്തെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നീനയുടെ ജീവൻ നിലനിർത്താനുള്ള ട്രീറ്റ്മെന്റുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് നീന വെറും ആറാഴ്ച മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. റെഗോറഫെനിബ് മാത്രമാണ് ഇനി ജീവൻ പരമാവധി നീട്ടാനുള്ള മെഡിസിനെന്നും അവർ നിർദ്ദേശിക്കുകയായിരുന്നു. അതിനുള്ള പണം എഡ് ഓൺലൈൻ അപേക്ഷയിലൂടെ ഉദാരമതികളിൽ നിന്നും ശേഖരിച്ചെങ്കിലും അതിന് കാത്ത് നിൽക്കാതെ നീന യാത്രയായിരിക്കുകയാണ്.