- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻക്വസ്റ്റിൽ കഴുത്തിൽ പാട് കണ്ടത് സംശയത്തിന് ഇടയാക്കി; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം; കിടപ്പുരോഗിയായ ഭാര്യ മരിച്ചെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയ ഭർത്താവ് ഇടുക്കിയിൽ അറസ്റ്റിൽ
ഇടുക്കി: ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്.മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു മുനിസ്വാമിയുടെ ഭാര്യ രഞ്ജിനി.
ബുധനാഴ്‌ച്ച രാത്രിയാണ് സംഭവം. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം. കൊലപ്പെടുത്തിയ ശേഷം മുനിസ്വാമി ഭാര്യ മരിച്ചതായി അയൽവാസികളെ അറിയിച്ചു. മക്കളിലൊരാളെയും വിളിച്ചറിയിച്ചു. നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാടുകണ്ടതുകൊലപാതകമാണെന്ന സംശയത്തിനിടയാക്കി.
പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. രണ്ടുപേർ വിവാഹിതരാണ്. ഇളയ മകൾ തൊടുപുഴയിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ