- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കാറുകൾ വാടകയ്ക്കെടുത്തു മറിച്ചുവിറ്റു തട്ടിപ്പു നടത്തി; ആൾ ദൈവം വിഷ്ണുമായ ദിവ്യയുടെ ഭർത്താവു പിടിയിൽ
കൊച്ചി: വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകൾ മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അരൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ തൊട്ടിപ്പാളം പുതുപ്പള്ളിപ്പറമ്പിൽ മാത്യുവിന്റെ മകൻ ജോഷി മാത്യു(32)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. 2009ൽ ആൾ ദൈവമായി കുപ്രസിദ്ധി നേടിയ വിഷ്ണുമായ ദിവ്യയുടെ ഭർത്താവാണ് അറസ്റ്റിലായ ജോഷി. സി
കൊച്ചി: വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകൾ മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അരൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ തൊട്ടിപ്പാളം പുതുപ്പള്ളിപ്പറമ്പിൽ മാത്യുവിന്റെ മകൻ ജോഷി മാത്യു(32)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
2009ൽ ആൾ ദൈവമായി കുപ്രസിദ്ധി നേടിയ വിഷ്ണുമായ ദിവ്യയുടെ ഭർത്താവാണ് അറസ്റ്റിലായ ജോഷി. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്.
ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് വൻ തുകയ്ക്ക് പണയം വച്ചും വിറ്റുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ലാൻഡ് റോവർ, ലാൻഡ് ക്രൂയിസർ, ബെൻസ്, ബിഎംഡബ്ല്യൂ, വെർണ, ഇന്നോവ തുടങ്ങി ഒമ്പതോളം കാറുകൾ ഇയാളിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തികമായി പ്രയാസത്തിലുള്ള വാഹന ഉടമകളിൽ നിന്ന് ചെറിയ തുകയ്ക്ക് പണയമായും വാടകയ്ക്കുമാണ് ഇയാൾ കാറുകൾ എടുത്തിരുന്നത്.
പിന്നീട് ഉടമസ്ഥന് തിരിച്ചു കിട്ടാനാവാത്ത വിധം കൈമാറ്റം ചെയ്യുകയായിരുന്നു ഇയാൾ. ദേശീയപാതയിൽ അടുത്തിടെ നടന്ന കവർച്ചകൾക്ക് ഇങ്ങനെ തട്ടിയെടുത്ത വാഹനങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. തൃശൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നാണ് പൊലീസ് വാഹനങ്ങൾ കണ്ടെത്തിയത്. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.