തിരുവനന്തപുരം: പേരൂർക്കടയിൽ വയോധികയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് ഭാര്യയിൽ നിന്നും തനിക്ക് വേണ്ട പരിഗണന ലഭിക്കാത്തതിനെതുടർന്ന്. കാലങ്ങളായി പരസ്പരം വഴക്ക് കൂടിയും പരസ്പരം തല്ല് കൂടിയും കഴിഞ്ഞിരുന്ന ഇവരെ മക്കളുൾപ്പടെ പറഞ്ഞ് നേരെയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒന്നും തന്നെ വിജയിച്ചിരുന്നില്ല. മണ്ണാമ്മൂല റസിഡൻസ് അസോസിയേഷൻ 58ാം നമ്പർ രേവതി എന്ന വീട്ടിലാണ് ഇന്നലെ ഉച്ചയോടെ ബാലകൃഷ്ണ പിള്ള ഭാര്യ ഗോമതിയമ്മയെ പിന്നിൽ നിന്നും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഇരുവരും തമ്മിൽ 10 വർഷത്തോളമായി പിണക്കത്തിലായിരുന്നുവെന്ന് പേരൂർക്കട സർക്കിൾ സ്റ്റുവർട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇരുവരും തമ്മിൽ വഴക്കും തല്ലുമുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നവർപോലും പിന്നീട് അവരുടെ ശത്രുക്കളായിമാറുന്നതായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ആരും ഇവരുടെ പ്രശ്നങ്ങളിൽ പിന്നീട് ഇടപെടാതെയായി. മണ്ണാമൂലയിലെ വീട്ടിൽ ബാലകൃഷണപിള്ളയും ഭാര്യയും താഴത്തെ നിലയിലും മകൻ സനിൽകുമാറും ഭാര്യ ബിന്ദുഷയും മുകളിലത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. മകൾ ശശികലയും സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്.

ഇന്നലെ മകനും മരുമകളും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പണ്ട് മുതൽ തന്നെ ബാലകൃഷ്ണപിള്ളയ്ക്ക് ഭാര്യ ഗോമതിയമ്മയെ കടുത്ത സംശയമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന പിള്ള തിരിച്ചെത്തിയത്മുതൽ സംശയങ്ങളും പ്രശ്നങ്ങളഉം തുടർന്ന് വരികയായിരുന്നു. ്അച്ഛനും അമ്മയ്ക്കും പ്രായമേറയായിട്ടും വഴക്ക് അവസാനിപ്പിക്കാത്തതുകൊണ്ട് തന്നെ മക്കളും പ്രശ്നത്തിൽ ഇടപെടാതെയായി.

ഇന്നലെ ഉച്ചയ്ക്കും വഴക്കുണ്ടായി. തുടർന്ന്, അടുക്കളയിൽ നിൽക്കുകയായിരുന്ന ഗോമതിയമ്മയെ മൺവെട്ടിയുടെ കൈ കൊണ്ട് തലയുടെ പിൻഭാഗത്ത് അടിക്കുകയായിരുന്നു എന്നാണു കരുതുന്നത്. ഇവർ നിലത്തുവീണ ഉടൻ വസ്ത്രം മാറി ബാലകൃഷ്ണപിള്ള കൊല്ലം പരവൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. ഭാര്യയെ തലയ്ക്കടിച്ചു വീഴ്‌ത്തിയതായി ഇവിടെ പറഞ്ഞു.സഹോദരി ഉടൻ ഗോമതിഅമ്മയുടെ മകനെ വിവരമറിയിച്ചു. മകൻ വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴേക്കും ഗോമതിയമ്മ രക്തം വാർന്നു മരിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞു പേരൂർക്കട സിഐ സ്റ്റുവർട്ട് കീലർ, എസ്ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.വൻ ജനാവലിയാണ് സംഭവമറിഞ്ഞ് സ്ഥലതെത്തിയത്. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കായിരുന്നുവെന്നും എ്നനാൽ ഇങ്ങനെ ഒരു കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തുമെന്നും കരുതിയില്ലെന്നുമാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പടെയുള്ള നാട്ടുകാർ പറയുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം പോസ്റ്റമാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

കൃത്യംനടത്തിയ ശേഷം വേഷം മാറി സഹോദരിയുടെ വീട്ടിലേക്ക് പോവുകയും അവിടെ നിന്നും വിൽച്ച് പറഞ്ഞപ്പഴാണ് കാര്യം അറിഞ്ഞതെന്നും മകൻ സനിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ വർക്കലയിൽ നിന്നും പരവൂർ ഭാഗത്ത് താമസിക്കുന്ന ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയെന്ന പൊലീസ് മനസ്സിലാക്കിയത്. പിന്നീട് പരവൂർ പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് അവർ ബാലകൃഷ്ണ പിള്ളയെ പിടികൂടി പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് സിഐ സ്റ്റുവർട് കീലറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പിള്ളയ്ക്ക് ഭാര്യയെ പണ്ട് മുതൽ തന്നെ സംശയമായിരുന്നുവെന്നും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ഉൾപ്പടെ മൊഴി ലഭിച്ചത്.