- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ജീവിതം നയിക്കാൻ രാജ്യം വിട്ടുപോകേണ്ട സാഹചര്യമില്ല; പ്രവാചകനെ അനുകരിച്ച് ആടുമെയ്‌ക്കാൻ പോകുന്നവർ പ്രവാചകന്റെ കാലത്തെ ഭക്ഷണമോ മരുന്നോ വാഹനമോ വീടോ ആയുധമോ ഉപയോഗിക്കാത്തെതെന്ത്? ഹുസൈൻ മടവൂരിന് ചോദിക്കാനുള്ളത്
കോഴിക്കോട്: മലയാളികളുടെ ഐ.എസിലേക്കുള്ള ചേക്കേറലിന്റെപേരിൽ ഏറ്റവും കൂടുതൽ വിമശിക്കപ്പെട്ടത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമാണ്.ഇവർ അടിച്ചേൽപ്പിച്ച അദ്ധമായ സലഫിമാണ് ഈ രീതിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മുസ്ലിം സമുദായത്തിൽനിന്നുതന്നെ ശക്തമായ അഭിപ്രായം ഉയരുമ്പോൾ, അതിരുവിട്ട ആത്മീയ ജീവിത്തിനെതിരെ മുജാഹിദ് നേതാക്കളും ഇപ്പോൾ രംഗത്തത്തെിയിരക്കയാണ്. ഇന്ത്യയിൽ മറ്റു മതസ്ഥരെപ്പോലെ മുസ്ലിംകൾക്ക് അവരുടെ വിശ്വാസാചാരങ്ങൾ അനുഷ്ഠിച്ച് ജീവിക്കാൻ പ്രയാസമില്ലന്നും ഇസ്ലാമിക ജീവിതത്തിനായി ആരും ഇന്ത്യ വിട്ടുപോകേണ്ടതില്ലന്നും ഓൾ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ വ്യക്തമാക്കി. കേരള നദ്വത്തുൽ മുജാഹിദീൻ (മർകസുദ്ദഅ്വ) സംസ്ഥാന സമിതി, ബഹുസ്വരത -നവസലഫിസം-തീവ്രവാദം എന്ന വിഷയത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരുവിട്ട ആത്മീയജീവിതം സാമൂഹികജീവിതത്തിൽ അപ്രായോഗികവും മതത്തെ വികലമാക്കുന്നതുമാണ്. ഏത് മതത്തിൽപെട്ടവരായാലും സമൂഹത്തിൽനിന
കോഴിക്കോട്: മലയാളികളുടെ ഐ.എസിലേക്കുള്ള ചേക്കേറലിന്റെപേരിൽ ഏറ്റവും കൂടുതൽ വിമശിക്കപ്പെട്ടത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമാണ്.ഇവർ അടിച്ചേൽപ്പിച്ച അദ്ധമായ സലഫിമാണ് ഈ രീതിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മുസ്ലിം സമുദായത്തിൽനിന്നുതന്നെ ശക്തമായ അഭിപ്രായം ഉയരുമ്പോൾ, അതിരുവിട്ട ആത്മീയ ജീവിത്തിനെതിരെ മുജാഹിദ് നേതാക്കളും ഇപ്പോൾ രംഗത്തത്തെിയിരക്കയാണ്.
ഇന്ത്യയിൽ മറ്റു മതസ്ഥരെപ്പോലെ മുസ്ലിംകൾക്ക് അവരുടെ വിശ്വാസാചാരങ്ങൾ അനുഷ്ഠിച്ച് ജീവിക്കാൻ പ്രയാസമില്ലന്നും ഇസ്ലാമിക ജീവിതത്തിനായി ആരും ഇന്ത്യ വിട്ടുപോകേണ്ടതില്ലന്നും ഓൾ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ വ്യക്തമാക്കി. കേരള നദ്വത്തുൽ മുജാഹിദീൻ (മർകസുദ്ദഅ്വ) സംസ്ഥാന സമിതി, ബഹുസ്വരത -നവസലഫിസം-തീവ്രവാദം എന്ന വിഷയത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുവിട്ട ആത്മീയജീവിതം സാമൂഹികജീവിതത്തിൽ അപ്രായോഗികവും മതത്തെ വികലമാക്കുന്നതുമാണ്. ഏത് മതത്തിൽപെട്ടവരായാലും സമൂഹത്തിൽനിന്നുള്ള ഒളിച്ചോട്ടം നിയന്ത്രിച്ചേ മതിയാവൂ. ആത്മീയതയിൽ അതിരുവിട്ട ചില ചെറുപ്പക്കാർ ജന്മനാട് വിട്ട് ഇതര ദേശത്തേക്ക് പലായനം ചെയ്തുവെന്ന് പറയപ്പെടുന്ന സംഭവത്തിന്ന് കാരണം മതത്തെ അനുഷ്ഠാന തീവ്രതയായി അവതരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നവോത്ഥാന ചിന്തകളുള്ള ഒരു പുരോഗമന പ്രസ്ഥാനമാണ്. പ്രവാചകനെ അനുകരിച്ച് ആടുമെയ്‌ക്കാൻ പോകുന്നവർ പ്രവാചകന്റെ കാലത്തെ ഭക്ഷണമോ മരുന്നോ വാഹനമോ വീടോ ആയുധമോ അല്ലല്ലോ ഉപയോഗിക്കുന്നത്. യഥാർഥ സ്രോതസ്സുകളിൽനിന്ന് ഇസ്ലാമിനെ മനസ്സിലാക്കാത്തതാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം. താൽക്കാലികമായുണ്ടായ അവ്യക്തതകൾ പരിഹരിച്ച് പ്രസ്ഥാനം മുന്നോട്ടുപോകും. സ്വന്തം ഇഷ്ടപ്രകാരം ഒരാൾ മറ്റൊരു മതം സ്വീകരിച്ചാൽ അയാൾക്കെതിരിൽ നിയമപാലകരും മാദ്ധ്യമങ്ങളും രംഗത്തുവരുന്നതും ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യം നിഷേധിക്കലാവും. അതിൽ ഭൂരിപക്ഷന്യൂനപക്ഷ വ്യത്യാസമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യഭാഷണം നടത്തി. മുജീബ് റഹ്മാൻ കിനാലൂർ വിഷയാവതരണം നടത്തി. ഡോ. എം.കെ. മുനീർ എംഎൽഎ, പി.എ. മുഹമ്മദ് റിയാസ്, ഡോ. പി.ജെ. വിൻസന്റ്, ഒ. അബ്ദുല്ല, എ. സജീവൻ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോ. ജാബിർ അമാനി, അബ്ദുൽ ജലീൽ മാമാങ്കര, ബി.പി.എ. ഗഫൂർ എന്നിവർ സംസാരിച്ചു.
അതിനിടെ മലയാളികളുടെ ഐ.എസ് ബന്ധത്തിന്റെപേരിൽ സമുദായത്തെ മൊത്തം സംശയ നിഴലിലാക്കിയുള്ള വേട്ട അവസാനിപ്പിക്കണം സമസ്ത ആവശ്യപ്പെട്ടു.തീവ്രവാദവിധ്വംസക പ്രവർത്തനങ്ങൾ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ലന്നും അത്തരക്കാരുമായി മുസ്ലിം സമൂഹം ഒരു ബന്ധവും പുലർത്തരുത്. ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയുള്ള വേട്ട അവസാനിപ്പിക്കണമെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമാ മുശാവറ യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാർ, എം ടി. അബ്ദുല്ല മുസ്ലിയാർ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ, സി.കെ.എം. സ്വാദിഖ് മുസ്ലിയാർ, പി.പി. ഉമ്മർ മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാർ, എം.എം. മുഹ്യിദ്ദീൻ മൗലവി, യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.