- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16കാരിയെ വിവാഹം കഴിക്കാൻ 56കാരൻ നൽകിയത് രണ്ടര ലക്ഷം രൂപ; വിവാഹം കെങ്കേമമായെങ്കിലും ബന്ധു പരാതി നൽകിയതോടെ പുരോഹിതനും ഇടനിലക്കാരും അറസ്റ്റിൽ; പണം കൊടുത്ത് ഭാര്യയെ വാങ്ങാൻ പോയ അബ്ദുൽ ലത്തീഫ് പറമ്പന് കിട്ടിയ പണി ഇങ്ങനെ
ഹൈദരാബാദ്: 16കാരിയെ വിവാഹം കഴിക്കാൻ മലയാളിയായ 56കാരൻ അബ്ദുൽ ലത്തീഫ് പറമ്പൻ നൽകിയത് രണ്ടര ലക്ഷം രൂപ. ഇതിൽ ഒന്നര ലക്ഷം രൂപ പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ എടുത്ത ശേഷം ബാക്കി ഒരു ലക്ഷം രൂപ ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനുമായി വീതിച്ച്നൽകുകയായിരുന്നു. എല്ലാം മംഗളമായി പര്യവസാനിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധു പരാതി നൽകിയതോടെ എല്ലാവരും കുടുങ്ങി. അറസ്റ്റ് ഭയന്ന് അബ്ദുൽ ലത്തീഫ് പറമ്പൻ ഒളിവിലും പോയി.
56 വയസ്സുകാരൻ നിർബന്ധിതമായി വിവാഹം കഴിച്ച 16 വയസ്സുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആന്റിയാണെന്ന് അവകാശപ്പെട്ട ഹൂറുന്നീസ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്.
പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയി, പിതാവ് കിടപ്പിലുമാണ്. ഈ സാഹചര്യം മുതലെടുത്താണ് അകന്ന ബന്ധുവായ സ്ത്രീ നിർബന്ധിത വിവാഹം നടത്തിയത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. അബ്ദുൽ ലത്തീഫ് പറമ്പനെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു. പോക്സോ നിയമ പ്രകാരം വരനെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്