തിരുവനന്തപുരം: അഭയക്കേസിൽ നീണ്ട 28 വർഷത്തിനുശേഷം വിധി വരുമ്പോൾ ചർച്ചയാവുന്നത് ഹൈമനോ പ്ലാസ്റ്റി എന്ന കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയയെക്കുറിച്ചാണ്. ഒരുപക്ഷേ ഈ അതിബുദ്ധി കാണിച്ചതാണ് സിസ്റ്റർ സെഫിക്കെതിരായി സിബിഐ ഏറ്റവും വലിയ തെളിവ് ആയതും.

പാക്കിസ്ഥാനും സൗദിയും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിലെയും, ആഫ്രിക്കയിലെയും സമ്പന്നർക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ശസ്ത്രക്രിയാണിത്. പെൺകുട്ടി കന്യകയായിരിക്കണം എന്ന മതപരമായ ചില ബോധ്യങ്ങളുള്ള വിഭാഗങ്ങളിലെ സ്ത്രീകൾ വിവാഹത്തിന് മുമ്പ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത് വ്യാപകമാണ്. മുൻ കാലങ്ങളിൽ അമേരിക്കയിലും യൂറോപ്പിലും ഇത്തരം സർജറികൾ വ്യാപകമായിരുന്നെങ്കിലും ഇപ്പോൾ അവിടെ അതിന്റെ നിരക്ക് കുറയുകയാണെന്നാണ് ഇത് സംബന്ധിച്ച ലേഖനത്തിൽ ബിബിസി വ്യക്തമാക്കുന്നത്.

സിങ്കപ്പുർ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങള്ൾ കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയക്ക് പേരു കേട്ടതാണ്. സിങ്കപ്പൂരിന്റെ മെഡിക്കൽ ടൂറിസത്തിൽ വലിയൊരു പങ്കുവരെ ഇതിനുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അതായത് നാടും കാണാം ശസ്ത്രക്രിയയും നടത്തി മടങ്ങാം എന്ന പാക്കേജ്. ഒന്നരലക്ഷം രൂപയെങ്കിലും മിനിമം ആവശ്യപ്പെടുന്ന ഈ ഓപ്പറേഷന്റെ നിരക്ക് ആശുപത്രിയുടെ ആഡംബരത്തിന് അനുസരിച്ച് വർധിക്കും. ഗൾഫിൽ ബഹറൈനിൽ വ്യാപകമായി ഇത്തരം ആശുപത്രികൾ ഉണ്ട്. മുൻ കാലത്ത് ഗൾഫ് നാടുകളിൽനിന്ന് ഈ ആവശ്യാർഥം യൂറോപ്പിലേക്കും സിങ്കപ്പൂരിലേക്കുമാണ് യാത്രക്കാർ വന്നിരുന്നത്. ആദ്യകാലത്ത് ഈ ശസത്രക്രിയ നടത്തിയത്തിന്റെ മൂന്നുമാസത്തേക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോഴത് ഒരു മാസവും ഏതാനും ആഴ്ചകളുമായി മാറിയിട്ടുണ്ട്്. കന്യകയാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിൽ വിവാഹം നിശ്ചയിച്ച സ്ത്രീകൾ ഈ ശസ്ത്രക്രിയക്ക് വിധേയരാകാൻ സിങ്കപ്പൂരിൽ എത്തുന്നത് പതിവാണെന്ന് ഇതു സംബന്ധിച്ച ഒരു ലേഖനത്തിൽ ബിബിസി ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ ശസ്ത്ര ക്രിയയിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാമെന്നാണ് ഇത്തരം ആശുപത്രികളുടെ വാഗ്ദാനം. വെറും രണ്ടു ദിവസം മാത്രമാണ് ആശുപത്രി വാസം. സാദാ പ്ലാസ്റ്റിക് സർജറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഈ ചെറു ശസ്ത്രക്രിയയിലൂടെ കന്യാ ചർമ്മം പുനഃസ്ഥാപിക്കാൻ കഴിയും. ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയിൽ കഴിയേണ്ട ആവശ്യമില്ലാത്തതിനാൽ ഇന്ന് വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയയാകാൻ വലിയ ബുദ്ധിമുട്ടില്ല.

പല രാജ്യങ്ങളിലും ഹൈമനോ പ്ലാസിറ്റി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഇപ്പോഴും ഇതിന് നിയമപരമായി വിലക്കുണ്ട്. അമേരിക്കയിൽ ചെറുകിട ക്ലിനിക്കുകളിൽ പോലും ഈ ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളിൽ ലൈംഗിക പീഡനങ്ങളോ അപകടങ്ങളോ മൂലം കന്യാചർമ്മത്തിന് ക്ഷതേമേല്ക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ ശസ്ത്രക്രീയ നൽകാൻ പണം ഇളവും ലഭിക്കും.

ഇപ്പോൾ ഇന്ത്യൻ ആശുപത്രികളിലും ഹൈമനോപ്ലാസിറ്റി വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.കേരളത്തിനകത്തും പുറത്തും അരലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഇവിടെ ചെലവ് കുറവായതിനാൽ വിദേശികളുൾപ്പെടെ ധാരാളം പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇതിനായി ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് വിവരം.

വധുകന്യകയായിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പലപെൺകുട്ടികളും കന്യാചർമ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കന്യാചർമ്മം ശാരീര ബന്ധത്തിലൂടെ അല്ലാതെയും ഇല്ലാതാവാറുണ്ട്. കായികമായി അധ്വാനിക്കുന്നവർ, സൈക്ലിങ്ങ്- സ്പോർട്സ താരങ്ങൾ തുടങ്ങിയവരിൽലൊക്കെ ഇങ്ങനെ സംഭവിക്കാം. എന്നാൽ യാഥാസ്ഥിതിക മനസ്സുള്ളവർക്ക് ഇത് ഇപ്പോഴും അംഗീകരിക്കാൻ ആവുന്നില്ല. അതുതന്നെയാണ് ഈ ശസ്ത്രക്രിയ വ്യാപകമാവാനുള്ള കാരണവും.

സിസ്റ്റർ സെഫിയെ കുടുക്കിയത് അതിബുദ്ധി

ഹൈമനോപ്ലാസ്റ്റി ചെയ്താലും ഒരു മെഡിക്കൽ വിദഗ്ധന് അത് തിരിച്ചറിയാൻ കഴിയും എന്ന വിവേകം ഇല്ലാതെ പോയതാണ് സത്യത്തിൽ സിസ്റ്റർ സെഫിക്ക് പറ്റിയത്. ഏത് വിദഗ്ധമായ പ്ലാസിറ്റിക്ക് സർജറിയും ശാസ്ത്രീയ പരിശോധനയിലുടെ കണ്ടെത്താൻ കഴിയും. കേസിൽ നിന്നും രക്ഷപെടാൻ താൻ കന്യകയാണെന്ന് സ്ഥാപിക്കുക എന്നായിരുന്നു സെഫിയുടെ കുരുട്ടു ബുദ്ധി. 2008 നവംബറിൽ സെഫിയെ സിബിഐ അറസ്റ്റു ചെയ്യുമ്പോൾ നടത്തിയ വൈദ്യപരിശോധനയാണ് കേസിന്റെ ഗതിനിർണയിച്ചത്. സെഫിയെ നാർക്കോ അനാലിസിസിന് വിധേയ ആക്കിയ ഘട്ടത്തിലാണ് കേസ് അട്ടിമറിക്കാൻ ഇവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു എന്ന സൂചന ലഭിച്ചത്. ഇതിന് ശേഷമാണ് സെഫിയെ സിബിഐ അറസ്റ്റു ചെയ്യുന്നത്. ഈ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വൈദ്യപരിശോധന നടത്തിയത്.

ഡോ. രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് പരിശോധന നടത്തിയത്. പൊലീസ് സർജ്ജൻ അടക്കം വിശദമായി പരിശോധിച്ചപ്പോൾ സെഫി കന്യക അല്ലെന്ന് വ്യക്തമാകുകയുണ്ടായി. ഇക്കാര്യം സിബിഐ ഡിവൈഎസ്്പി സുരേന്ദ്രനെ അറിയിച്ചു. സെഫിയുടെ മാറിട പരിശോധന നടത്തിയപ്പോഴും അതും ലൈംഗിക ബന്ധം സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സെഫിയുടെ സ്തനങ്ങൾ സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പോലെ തൂങ്ങിയിരുന്നു എന്നാണ് രമയുടെ പരിശോധനാ റിപ്പോർട്ട്. ഇതെല്ലാം കേസിൽ നിർണായക ഘടകമായി മാറി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഈ റിപ്പോർട്ടു ചൂണ്ടിക്കാട്ടി നിയമപോരാട്ടവും നടത്തിയിരുന്നു.

അതേസമയം സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് എവിടെ നിന്നാണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്. ഇതേക്കുറിച്ച് സിബിഐ നിരന്തരം ചോദ്യം ചെയപ്പോഴും ഒന്നും തുറന്നു പറയാൻ അഭയ കേസിലെ മൂന്നാം പ്രതിയായ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു.

അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു.