- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്താംബൂൾ നിശാക്ലബിൽ 39 പേരെ വധിച്ച ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയെന്ന് ഭാര്യപോലും തിരിച്ചറിഞ്ഞില്ല; ഭർത്താവ് ഭീകരനെന്നറിയുന്നതുതന്നെ പൊലീസ് ചിത്രം പുറത്തുവിട്ടപ്പോൾ; പിടിക്കപ്പെടാതിരിക്കാൻ അക്രമി തുർക്കിയലെത്തിയത് ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും ഒപ്പം
അങ്കാറ: രണ്ട് ഇന്ത്യക്കാർ അടക്കം 39 പേർ കൊല്ലപ്പെട്ട തുർക്കി നിശാക്ലബ് ആക്രമണം നടത്തിയ ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന് ഭാര്യപോലും അറിഞ്ഞിരുന്നില്ല. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടപ്പോഴാണ് തന്റെ ഭർത്താവ് ഭീകരനാണെന്ന കാര്യം യുവതി തിരിച്ചറിയുന്നത്. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 14 ആയി. ഇസ്താംബൂളിലെ റെയ്‌ന നിശാക്ലബിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ എകെ 47 തോക്കുപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 69 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോളിവുഡ് സംവിധായകൻ അബിസ് റിസ്‌വി, ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ ഖുഷി ഷാ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാർ. അക്രമിയുടെ പേരോ സ്വരാജ്യമോ തുർക്കി അധികൃതർ പുറത്തുവിട്ടിട്ടില്ല. കിർഗിസ്ഥാനിൽനിന്നാണ് ഇയാൾ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം തുർക്കിയിലെത്തിയത്. നവംബർ 20ന് കുടുംബസമേതം ഇസ്താംബൂളിൽ വിമാനം ഇറങ്ങുകയായിരുന്നു. പിന്നീട് റോഡു മുഖാന്തിരം അങ്കാറ വഴി മധ്യ തുർക്കിയിലെ കോണ്യായിലെത്തി ഫ്‌ളാറ്റ് വാടകയ്ക്കെട
അങ്കാറ: രണ്ട് ഇന്ത്യക്കാർ അടക്കം 39 പേർ കൊല്ലപ്പെട്ട തുർക്കി നിശാക്ലബ് ആക്രമണം നടത്തിയ ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന് ഭാര്യപോലും അറിഞ്ഞിരുന്നില്ല. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടപ്പോഴാണ് തന്റെ ഭർത്താവ് ഭീകരനാണെന്ന കാര്യം യുവതി തിരിച്ചറിയുന്നത്. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 14 ആയി.
ഇസ്താംബൂളിലെ റെയ്‌ന നിശാക്ലബിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ എകെ 47 തോക്കുപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 69 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോളിവുഡ് സംവിധായകൻ അബിസ് റിസ്‌വി, ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ ഖുഷി ഷാ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാർ.
അക്രമിയുടെ പേരോ സ്വരാജ്യമോ തുർക്കി അധികൃതർ പുറത്തുവിട്ടിട്ടില്ല. കിർഗിസ്ഥാനിൽനിന്നാണ് ഇയാൾ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം തുർക്കിയിലെത്തിയത്. നവംബർ 20ന് കുടുംബസമേതം ഇസ്താംബൂളിൽ വിമാനം ഇറങ്ങുകയായിരുന്നു. പിന്നീട് റോഡു മുഖാന്തിരം അങ്കാറ വഴി മധ്യ തുർക്കിയിലെ കോണ്യായിലെത്തി ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു താമസം തുടങ്ങി. ജോലി അന്വേഷിച്ചാണ് കോണ്യായിലേക്കു പോകുന്നതെന്നാണ് യുവാവ് ഭാര്യയോടു പറഞ്ഞിരുന്നത്. ഡിസംബർ 29ന് അക്രമി കോണ്യാ വിട്ട് ഇസ്താംബൂളിൽ തിരിച്ചെത്തുകയായിരുന്നു.
ഭീകരാക്രമണത്തെക്കുറിച്ച് താൻ അറിയുന്നതും ടെലിവിഷനിലൂടെയാണെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഭർത്താവ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന കാര്യത്തിൽ തനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നാലെ ഭീകരന്റെ ചിത്രം പുറത്തുവിട്ടപ്പോൾ കോണ്യായിലുള്ള ഒരു അയൽവാസിയാണ് തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചത്. അക്രമിയുടെ ഭാര്യയും കുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്. ഒരു തരത്തിലും സംശയം തോന്നാതിരിക്കാനാണ് അക്രമി കുടുംബസമേതം തുർക്കിയിൽ എത്തിയതെന്നു കരുതപ്പെടുന്നു.
കോണ്യായിലെ മൂന്ന് അപാർട്ട്‌മെന്റുകൾ പൊലീസ് പരിശോധിച്ചെങ്കിലും എല്ലാം കാലിയായിരുന്നു. ഇതിൽ ഒന്ന് അക്രമി താമസിച്ചിരുന്ന വീടാണ്. മറ്റു രണ്ടിലും താമസിച്ചിരുന്നത് വിദേശ പൗരന്മാരായിരുന്നു. അക്രമി ഒഴിച്ചുള്ളവരെല്ലാം തന്നെ ആക്രമണത്തിനു മുമ്പേ തുർക്കി വിട്ടെന്നാണ് കരുതുന്നത്. ഇവർക്ക് വീടുകൽ നല്കിയ റിയൽഎസ്റ്റേറ്റ് ഏജന്റിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തു വരുന്നു.
അക്രമം നടത്തിയ യുവാവിന് തീവ്രപരിശീലനം ലഭിച്ചിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ഒട്ടും പരിഭ്രമിക്കാതെ കൃത്യതയോടെയാണ് യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ഏറ്റവും മികച്ച സാങ്കേതിവിദ്യയാണ് ഉയപോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അക്രമി ഉപയോഗിച്ച വെടിയുണ്ടകൾ ബുള്ളറ്റ്പ്രൂഫ് സംവിധാനങ്ങളെ തുളച്ചുകയറാൻ ശേഷിയുള്ളതായിരുന്നു.
ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് വിദേശ പൗരന്മാരെ തുർക്കി പൊലീസ് ഇസ്താംബൂൾ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അതാതുർക്ക് രാജ്യാന്തരവിമാനത്താവളത്തിൽനിന്നു കസ്റ്റഡിയിൽ എടുത്ത ഇവരെ ഇസ്താംബൂളിലെ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 14 ആയി. ആക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാൻ ഊർജിത അന്വേഷണം നടത്തിവരുകയാണെന്നും അധികൃതർ അറിയിച്ചു.