- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ; വേദനസംഹാരികൾ അടക്കം അലർജിയാണ്; ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു; എന്നിട്ടും നേട്ടമുണ്ടാക്കി'; ഒറ്റവൃക്കയുമായണ് താൻ ജീവിച്ചതെന്നും മത്സരത്തിൽ പങ്കെടുത്തതുമെന്ന അഞ്ജുബോബി ജോർജിന്റെ വെളിപ്പെടുത്തൽ
കൊച്ചി: ഇന്ത്യയുടെ അഭിമാന താരമായ അഞ്ജുബോബി ജോർജ് ഇത്രയും കാലം മൽസരിച്ചതും ജീവിച്ചതും ഒറ്റ വൃക്കയുമായി. അഞ്ജു തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ലോക അത്ലറ്റിക് മീറ്റിലടക്കം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മെഡലുകൾ വാരിക്കൂട്ടിയ താരമാണ് അഞ്ജു ബോബി ജോർജ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു അഞ്ജുവിന്റെ വെളിപ്പെടുത്തൽ.
ലോംഗ് ജമ്പ് താരമായിരുന്ന അഞ്ജു 2003ലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയിരുന്നു. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യൻഷിപ്പിൽ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. ലോക അത്‌ലറ്റിക്സ് ഫൈനലിൽ സ്വർണ്ണമെഡലും അഞ്ജു നേടിയിട്ടുണ്ട്.
'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ. വേദനസംഹാരികൾ അടക്കം അലർജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.'- എന്നായിരുന്നു അഞ്ജുവിന്റെ വാക്കുകൾ. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.
ജനിച്ചപ്പോൾ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂൾ, കോളജ് തലങ്ങളിൽ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.
ഇതിനു പിന്നാലെ അഞ്ജുവിനെ അഭിനന്ദിച്ച് കിരൺ റിജുജുവും ട്വീറ്റ് ചെയ്തു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ അഞ്ജുവിനെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്ന് റിജുജു പറഞ്ഞു. കഠിനാധ്വാനത്തിന്റേയും പ്രയത്നത്തിന്റേയും ഫലമാണ് അജ്ഞുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്