- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനൊരു ഹിന്ദുവാണ്...ഒരവസരം കൂടി കിട്ടിയാൽ ശബരിമലയിലേക്ക് വീണ്ടും വരും..ക്ഷേത്ര ദർശനം നടത്തും; ക്ഷേത്രത്തിന് 100 മീറ്റർ അകലെ എന്നെ തടഞ്ഞതിനാൽ ജോലി പൂർത്തിയാക്കാനായില്ല; സുപ്രീം കോടതി വിധി നടപ്പാക്കുന്നുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാനാണ് മല കയറിയത്; ബലമായി വിമാനത്താവളത്തിലേക്ക് മടക്കി അയയ്ക്കുകയായിരുന്നെന്നും തെലുങ്കു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കൽ
കൊച്ചി: തനിക്ക് ഒരവസരം കിട്ടിയാൽ ജോലി പൂർത്തിയാക്കാൻ ശബരിമലയിലേക്ക് വീണ്ടും വരുമെന്നും ക്ഷേത്രദർശനം നടത്തുമെന്നും അധികൃതർ മടക്കിയ അയച്ച തെലുങ്കു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കൽ. വിമാനത്താവളത്തിൽ വച്ചെടുത്ത വീഡിയോ സന്ദേശത്തിലാണ് അവർ തന്റെ പ്രതികരണം അറിയിച്ചത്. ഒരു മാധ്യമപ്രവർത്തകയ്ക്ക് തന്റെ ജോലി പൂർത്തിയാക്കാൻ കഴിയാതെ വരുന്നത് സംവിധാനത്തിന്റെ ദൗർബല്യമാണ്. ശബരിമലയിലേക്കുള്ള വഴിയിൽ എന്നെ തടഞ്ഞതിനെ അപലപിക്കുന്നു. ക്ഷേത്രത്തിന് നൂറുമീറ്റർ അകലെ വച്ചാണ് തന്നെ തടഞ്ഞത്. തന്റെ ജോലി ചെയ്യാനുള്ള എല്ലാ അവകാശവും തനിക്കുണ്ട്. സമ്മർദ്ദത്തെ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതെന്ന് താൻ മനസ്സിലാക്കുന്നു. 'മതപ്രകാരം ഞാനൊരു ഹിന്ദുവാണ്. സുപ്രീം കോടതി വിധി എങ്ങനെ നടപ്പാക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യാനാണ് മല കയറിയത്. ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ ഞാനെന്റെ ജോലിയാണ് ചെയ്തത്.' എന്നാൽ, എന്നെ ബലമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോവുകയാണ് ഉണ്ടായതെന്നും കവിത ജക്
കൊച്ചി: തനിക്ക് ഒരവസരം കിട്ടിയാൽ ജോലി പൂർത്തിയാക്കാൻ ശബരിമലയിലേക്ക് വീണ്ടും വരുമെന്നും ക്ഷേത്രദർശനം നടത്തുമെന്നും അധികൃതർ മടക്കിയ അയച്ച തെലുങ്കു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കൽ. വിമാനത്താവളത്തിൽ വച്ചെടുത്ത വീഡിയോ സന്ദേശത്തിലാണ് അവർ തന്റെ പ്രതികരണം അറിയിച്ചത്. ഒരു മാധ്യമപ്രവർത്തകയ്ക്ക് തന്റെ ജോലി പൂർത്തിയാക്കാൻ കഴിയാതെ വരുന്നത് സംവിധാനത്തിന്റെ ദൗർബല്യമാണ്. ശബരിമലയിലേക്കുള്ള വഴിയിൽ എന്നെ തടഞ്ഞതിനെ അപലപിക്കുന്നു. ക്ഷേത്രത്തിന് നൂറുമീറ്റർ അകലെ വച്ചാണ് തന്നെ തടഞ്ഞത്. തന്റെ ജോലി ചെയ്യാനുള്ള എല്ലാ അവകാശവും തനിക്കുണ്ട്. സമ്മർദ്ദത്തെ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതെന്ന് താൻ മനസ്സിലാക്കുന്നു.
'മതപ്രകാരം ഞാനൊരു ഹിന്ദുവാണ്. സുപ്രീം കോടതി വിധി എങ്ങനെ നടപ്പാക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യാനാണ് മല കയറിയത്. ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ ഞാനെന്റെ ജോലിയാണ് ചെയ്തത്.' എന്നാൽ, എന്നെ ബലമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോവുകയാണ് ഉണ്ടായതെന്നും കവിത ജക്കല പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും, ഐജി ശ്രീജിത്തിനും, തന്റെ സംരക്ഷിച്ച കമാൻഡോകൾ അടക്കമുള്ളവർക്കും അവർ നന്ദി പറഞ്ഞു.
പൊലീസ് വേഷത്തിലാണ് കവിത പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറിയത്. ഹൈദരാബാദിലെ നാൽഗോണ്ട സ്വദേശിയാണ് കവിത. സില്ല പരിഷത്ത് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ,എഇസിറ്റി കോളേജ്,ദീപ്തി ജൂനിയർ കോളേജ് എന്നിവിടങ്ങളിൽ നിന്നുമാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. 10 ടിവിയിൽ വാർത്ത അവതാരകയായി ജോലി ആരംഭിച്ച കവിത ഇപ്പോൾ തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവർത്തകയാണ്. മോജോ ടിവിക്ക് വേണ്ടിയാണ് കവിത ശബരിമലയിൽ എത്തിയതും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ശക്തമായ സായുധ പൊലീസ് സംഘം കവിതയ്ക്ക് സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് കവിതയ്ക്ക് നടപ്പന്തലിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. സുരക്ഷയുടെ ഭാഗമായി പൊലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര.
രഹ്നഫാത്തിമ എന്ന എറണാകുളം സ്വദേശിനിയായ യുവതി ഇരുമുടികെട്ടുമായി കവിതയ്ക്കൊപ്പം മല ചവുട്ടി. ഇവരും നടപ്പന്തലിൽ യാത്ര അവസാനിപ്പിച്ചു. പമ്പയിൽ വ്യാഴാഴ്‌ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിർദ്ദേശത്തെ തുടർന്ന് വെള്ളിയാഴ്‌ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു.