- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; അമേരിക്കയിൽ വമ്പൻ ആയുധക്കമ്പനിയുമായി കരാർ ഒപ്പിട്ട് ടാറ്റ; പൂർത്തിയാക്കുന്നത് ചരിത്രപരമായ നീക്കം
ന്യൂഡൽഹി: ഇന്ത്യക്കാവശ്യമായ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിക്കുകയെന്ന സഹായത്തോടെ ടാറ്റ മുന്നിട്ടിറങ്ങുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ടാറ്റയും അമേരിക്കയിലെ വമ്പൻ ആയുധ നിർണാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനും ഒപ്പുവെച്ചു. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെ, ഈ കരാറിന് വളരെയേറെ പ്രാധാന്യമുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി വമ്പൻ ആയുധ നിർമ്മാണ കമ്പനികളുമായി ഇന്ത്യയിലെ വൻകിട സ്വകാര്യ കമ്പനികളും ചേർന്ന് പ്രതിരോധ നിർമ്മാണ രംഗത്ത് കരാറുകളുണ്ടാക്കുക എന്നതിന് കഴിഞ്ഞമാസമാണ് ഇന്ത്യ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ലോക്ക്ഹീഡ് മാർട്ടിനുമായി എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിലേർപ്പെട്ടത്. പാരീസ് എയർഷോയിൽവച്ചാമ് ഇരുകമ്പനികളും അന്തിമ കരാറിലെത്തിയത്. ഇന്ത്യയിൽ എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറാണെന്ന് ലോക്ക്ഹീഡ് സിഇഒ ഫിൽ ഷോ നേരത്തെ വ്യക്തമാക്കിയിര
ന്യൂഡൽഹി: ഇന്ത്യക്കാവശ്യമായ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിക്കുകയെന്ന സഹായത്തോടെ ടാറ്റ മുന്നിട്ടിറങ്ങുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ടാറ്റയും അമേരിക്കയിലെ വമ്പൻ ആയുധ നിർണാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനും ഒപ്പുവെച്ചു. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെ, ഈ കരാറിന് വളരെയേറെ പ്രാധാന്യമുണ്ട്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി വമ്പൻ ആയുധ നിർമ്മാണ കമ്പനികളുമായി ഇന്ത്യയിലെ വൻകിട സ്വകാര്യ കമ്പനികളും ചേർന്ന് പ്രതിരോധ നിർമ്മാണ രംഗത്ത് കരാറുകളുണ്ടാക്കുക എന്നതിന് കഴിഞ്ഞമാസമാണ് ഇന്ത്യ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ലോക്ക്ഹീഡ് മാർട്ടിനുമായി എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിലേർപ്പെട്ടത്.
പാരീസ് എയർഷോയിൽവച്ചാമ് ഇരുകമ്പനികളും അന്തിമ കരാറിലെത്തിയത്. ഇന്ത്യയിൽ എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറാണെന്ന് ലോക്ക്ഹീഡ് സിഇഒ ഫിൽ ഷോ നേരത്തെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ ധാരണ. പഴയ സോവിയറ്റ് കാലത്തെ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ വ്യോമസേനയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ കരാർ. 2020-നുള്ളിൽ ലോക്ക് ഹീഡ് മാർട്ടിൻ-ടാറ്റ സംയുക്ത സംരംഭത്തിൽനിന്ന് ആദ്യ യുദ്ധവിമാനം വ്യോമസേനയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്ക് ഹീഡിന് പുറമെ, സ്വീഡിഷ് കമ്പനി സാബാണ് ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നിർമ്മിച്ചുനൽകുന്നത്. ഇന്ത്യൻ കമ്പനിയുമായി ചേർന്ന് ഒറ്റ സീറ്റുള്ള വിമാനം നിർമ്മിക്കാൻ സാബ് നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഗ്രീപ്പെൻ-ഇ ശ്രേണിയിൽപ്പെട്ട വിമാനം ഇവിടെ നിർമ്മിക്കാനാണ് സാബിന്റെ പദ്ധതി. ഫ്രഞ്ച് കമ്പനിയായ റഫാലും ഇന്ത്യയുമായി വിമാനക്കരാറിലേർപ്പെട്ടിട്ടുണ്ട്.
ഗ്രിപ്പനും എഫ്16 വിമാനങ്ങളും സിംഗിൾ എൻജിനിൽ പ്രവർത്തിക്കുന്നവയാണ്. ഇരട്ടയെഞ്ചിൻ വിമാനങ്ങളെക്കാൾ ലാഭകരമാണെന്നതുകൊണ്ട് ഈ യുദ്ധവിമാനങ്ങളോടാണ് ഇന്ത്യക്ക് താത്പര്യം. തദ്ദേശീയമായി നിർമ്മിക്കാനുദ്ദേശിച്ച തേജസ് വിമാനങ്ങൾ അനിശ്ചിതമായി നീളുന്നതുകൊണ്ട് പ്രതിരോധ മന്ത്രാലയം ഒറ്റയെഞ്ചിൻ വിമാനങ്ങൾ തേടിക്കൊണ്ടിരിക്കെയാണ് ടാറ്റുയും ലോക്ക്ഹീഡുമായി കരാറിലെത്തുന്നത്.
ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള വെല്ലുവിളി നേരിടുന്നതിന് 42-44 സ്വാഡ്രൺസ് ആവശ്യമായ വ്യോമസേനയ്ക്ക് ഇപ്പോഴുള്ളത് 32 ഫൈറ്റർ സ്‌ക്വാഡ്രണുകൾ മാത്രമാണ്.