- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലിയാസ് ജോർജും അരുണ സുന്ദർരാജും ഐഎസുകാർക്കിടയിലെ കുടിപ്പകയുടെ ഇരയോ? ഐഎഎസ് ദമ്പതികളെ 50 ലക്ഷവുമായി പിടികൂടിയെന്ന വാർത്തയുടെ ഉറവിടം തേടി കേസ്; മറുനാടൻ വിശദീകരണം നല്കേണ്ടി വരും
തിരുവനന്തപുരം: ഒരു പേരുമില്ലാത്ത വാർത്തകൾ വ്യക്തമായ സൂചനയോടെ പ്രസിദ്ധീകരിക്കുക പത്രങ്ങളുടെ സ്ഥിരം ഏർപ്പാടാണ്. അത്തരം ചില വാർത്തകൾ പക്ഷേ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി മാറാറുണ്ട്. ഊരും പേരും ഇല്ലാത്തതിനാൽ ഗൂഢാലോചന കേസ് നിലവിൽ വന്നാലും ഊരിപോരാം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വാർത്തകൾ നൽകുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ കുടിപ്പകയുട
തിരുവനന്തപുരം: ഒരു പേരുമില്ലാത്ത വാർത്തകൾ വ്യക്തമായ സൂചനയോടെ പ്രസിദ്ധീകരിക്കുക പത്രങ്ങളുടെ സ്ഥിരം ഏർപ്പാടാണ്. അത്തരം ചില വാർത്തകൾ പക്ഷേ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി മാറാറുണ്ട്. ഊരും പേരും ഇല്ലാത്തതിനാൽ ഗൂഢാലോചന കേസ് നിലവിൽ വന്നാലും ഊരിപോരാം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വാർത്തകൾ നൽകുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ കുടിപ്പകയുടെ ഭാഗമായി എതിർവിഭാഗം ഒരുക്കുന്ന കെണിയാകാം ഇത്തരം വാർത്തകളിൽ ചിലത്. എന്നാൽ ഊരും പേരുമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് അനുചിതമാണ് എന്ന വിശ്വാസമുള്ള മറുനാടൻ മലയാളി ഇത്തരം വാർത്തകൾ കുറച്ചുകൂടി വ്യക്തമായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ, ഗൂഢാലോചനയുടെ ഭാഗമായി ആണ് എന്ന് അത് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിൽ പലപ്പോഴും പുലിവാലാകുകയും ചെയ്യും.
അത്തരത്തിൽ മറുനാടൻ മലയാളി പുലിവാല് പിടിച്ചിരിക്കുന്ന വാർത്താണ് ഐഎഎസ് ദമ്പതികളെ 50 ലക്ഷവുമായി പൊലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പിടികൂടി എന്ന വാർത്ത. മംഗളം, മാതൃഭൂമി എന്നീ പത്രങ്ങളിലാണ് ഐഎഎസുകാരുടെ പേരുകൾ ഇല്ലാതെ ഇത്തരത്തിൽ ഒരു വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് വാർത്ത എഴുതിയ ലേഖകനുമായി ബന്ധപ്പെട്ടും അവരുടെ ഉറവിടവുമായി സംസാരിച്ചും ഐഎഎസ് ദമ്പതികളുടെ പേരു സഹിതം മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചത്. ഐഎഎസ് ദമ്പതികളായ ഏലിയാസ് ജോർജ്, അരുൺ സുന്ദർരാജ് എന്നിവരാണ് ഇങ്ങനെ വിമാനത്താവളത്തിൽ വച്ച് പിടിക്കപ്പെട്ടതിന് ശേഷം ഉന്നത സ്വാധീനം മൂലം രക്ഷപെട്ടവർ എന്നായിരുന്നു മറുനാടൻ വാർത്ത. ഈ വാർത്ത വ്യാജം ആണെന്നും വാർത്തയുടെ ഉറവിടം കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് കൊച്ചി മെട്രോ എം ഡി കൂടിയായ ഏലിയാസ് ജോർജ് ഇപ്പോൾ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് എന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറുനാടൻ മലയാളിക്കെതിരെ മാത്രമാണോ അതോ പേരു വെളിപ്പെടുത്താതെ ആണെങ്കിലും ആദ്യം വാർത്ത പ്രസിദ്ധീകരിച്ച മംഗളത്തിനും മാതൃഭൂമിക്കും എതിരെ കൂടി പരാതി ഉണ്ടോ എന്ന് ഇനിയും വ്യക്തമല്ല. വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ഏലിയാസ് ജോർജിന്റെ പരാതിയിൽ ഉണ്ട്. ഇത് സംബന്ധിച്ച് ഇതുവരെ പൊലീസ് മറുനാടനിൽ നിന്ന് വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ചോദിച്ചാൽ പൊലീസിന്റെ മുമ്പിൽ ഹാജരായി ലഭ്യമായ വിവരങ്ങൾ കൈമാറുന്നതാണ്.
ഐഎഎസുകാർക്കിടയിലെ കിടമത്സരമാണ് ഇത്തരം ഒരു വാർത്ത വെളിയിൽ വരാൻ കാരണമെന്നാണ് സൂചന. ഏലിയാസ് ജോർജ്ജും അരുണ സുന്ദർരാജും ഒരുമിച്ച് നാളുകളായി യാത്ര ചെയ്തിട്ടില്ലെന്നും വിമാനത്താവളത്തിൽ വച്ച് പിടികൂടപ്പെട്ടു എന്നത് അവരുടെ പ്രമോഷൻ തടയാൻ വേണ്ടി ഐഎഎസിലെ തന്നെ ചിലർ ഉണ്ടാക്കിയ കഥയാണ് എന്നുമാണ് ഇരുവരും പറയുന്നത്. ഇത്തരത്തിൽ ഗൂഢാലോചനകൾ ഉദ്യോഗസ്ഥർക്കിടയിൽ പതിവാണ്. ഇതിൽ മാദ്ധ്യമപ്രവർത്തകർ വീണു പോയതാണോ അതോ വാർത്ത വാസ്തവം തന്നെയാണോ എന്ന് ഇനിയും വ്യക്തമല്ല. ഏലിയാസ് ജോർജ്ജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം അന്വേഷിക്കേണ്ടി വരിക സംഭവത്തെ കുറിച്ചായിരിക്കും. വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യം അന്വേഷിച്ച് അങ്ങനെ നടന്നിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷം മാത്രമേ മറുനാടന് എതിരെയുള്ള പരാതി നിലനിൽക്കൻ സാധ്യതയുള്ളൂ. അന്വേഷണ റിപ്പോർട്ടിൽ ഐഎഎസ് ദമ്പതികൾ നിരപരാധികളാണ് എന്ന് കണ്ടെത്തിയാൽ പരസ്യമായി ക്ഷമാപണം നടത്താൻ തയ്യാറാണ് എന്ന് മറുനാടൻ എഡിറ്റർ വ്യക്തമാക്കി.