- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ പ്രണയിച്ച് തിരുവനന്തപുരത്ത് എത്തി; ശിവൻകുട്ടി വിരട്ടിയിട്ടും ക്ഷമ നശിച്ചില്ല; തലസ്ഥാനത്തെ ഐഎഎസ് ദമ്പതികളുടെ കഥ
തിരുവനന്തപുരം: ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അവർ അങ്ങ് പ്രണയിച്ച് പോയി. അതാവാം ഈ പച്ചപ്പിനെ വിട്ട് പോകാൻ ഈ ഐഎഎസ് ദമ്പതികൾ ആഗ്രഹിക്കാത്തത്. തിരുവനന്തപുരം സബ്കലക്ടർ എസ്.കാർത്തികേയനും ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ.കെ.വാസുകിയുമാണാ ദമ്പതികൾ. കേരളത്തിൽ പ്രവർത്തിക്കാനുള്ള അവര
തിരുവനന്തപുരം: ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അവർ അങ്ങ് പ്രണയിച്ച് പോയി. അതാവാം ഈ പച്ചപ്പിനെ വിട്ട് പോകാൻ ഈ ഐഎഎസ് ദമ്പതികൾ ആഗ്രഹിക്കാത്തത്. തിരുവനന്തപുരം സബ്കലക്ടർ എസ്.കാർത്തികേയനും ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ.കെ.വാസുകിയുമാണാ ദമ്പതികൾ.
കേരളത്തിൽ പ്രവർത്തിക്കാനുള്ള അവരുടെ തീരുമാനമറിഞ്ഞ് ഐഎഎസ് അക്കാദമിയിലെ അവരുടെ സുഹൃത്തുക്കൾ പലതും പറഞ്ഞ് വിലക്കിയിരുന്നു. കേരളം സമരങ്ങളുടെ ഈറ്റില്ലമാണെന്നും ഇവിടെ ജോലിചെയ്യുക ദുരിതമാണെന്നുമായിരുന്നു സഹപാഠികളുടെ മുന്നറിയിപ്പ്. എന്നാൽ അവയെയെല്ലാം അവഗണിച്ച് കൊണ്ടാണീ ദമ്പതികൾ തങ്ങളുടെ സേവനം കേരളത്തിനായി നീക്കിവച്ചിരിക്കുന്നത്. തങ്ങളുടെ മകന് സമരൻ എന്ന് ഇവർ പേരിട്ടത് തികച്ചും യാദൃശ്ചികമായിരിക്കാം. തമിഴിൽ ഈ വാക്കിന് പോരാളിയെന്നാണ് അർത്ഥം. കാർത്തികേയൻ ഈറോഡ് സ്വദിശിയാണെങ്കിൽ വാസുകി ചെന്നൈ സ്വദേശിയാണ്. ചങ്ങാതിമാരുടെ മുന്നറിയിപ്പിനെ തള്ളിക്കളഞ്ഞ് കേരളത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ച ദമ്പതികൾക്ക് പലപ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അടുത്തിടെ എംഎൽഎ വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ വാസുകിയെ ഘരാവോ ചെയ്തിരുന്നു. മാലിന്യ നിർമ്മാർജന പദ്ധതികളുടെ ക്ലിയറൻസ് അവർ വൈകിക്കുന്നുവെന്നാരോപിച്ചായിരുന്നു ഈ ഘരാവൊ. ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടും കേരളത്തിൽ തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.
സാധാരണനിലയിൽ ഇരുവരും മെഡിക്കൽ രംഗത്ത് ഡോക്ടർമാരായി തിളങ്ങേണ്ടവരായിരുന്നു. എന്നാൽ സിവിൽ സർവീസിനോടുള്ള ഇഷ്ടം മൂലമാണ് ഈ രംഗത്തെത്തിപ്പെട്ടത്. കാർത്തികേയന്റെ രണ്ട് സഹോദരിമാരും ബ്രദേർസ് ഇൻ ലോമാരും ഡോക്ടർമാരാണ്. താൻ സിവിൽ സർവീസിന് പോകാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയ നിമിഷം എൻജിനീയറായ തന്റെ പിതാവ് സെല്ലപ്പൻ തകർന്നു പോയിരുന്നുവെന്ന് കാർത്തികേയൻ ഓർക്കുന്നു. ഈറോഡിൽ തനിക്കായി ഒരു ആശുപത്രി പണിയാനുള്ള ആലോചനയിലായിരുന്നു അദ്ദേഹമെന്നും കാർത്തികേയൻ ഓർക്കുന്നു. സ്‌റ്റേറ്റ് ബോർഡ് മെഡിക്കൽ എക്‌സാമിൽ മൂന്നാം റാങ്കോടെ പാസായെങ്കിലും സിവിൽ സർവീസിന് പോകാനായിരുന്നു കാർത്തികേയന്റെ തീരുമാനം.
മദ്രാസ് മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ കാർത്തികേയനും വാസുകിയും സിവിൽ സർവീസിന് തയ്യാറെടുക്കാൻ പരസ്പരം സഹായിച്ചിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ ഡോ.വാസുകിക്ക് 97ാം റാങ്ക് ലഭിച്ചെങ്കിലും കാർത്തികേയന് 127ാം റാങ്കോടെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) മാത്രമെ ലഭിച്ചുള്ളൂ. ഒരൊറ്റ മാർക്കിനാണ് അന്ന് തനിക്ക് ഐഎഎസ് നഷ്ടപ്പെട്ടതെന്ന് കാർത്തികേയൻ പറയുന്നു.
ഐഎഫ്എസ് ലഭിച്ച ഒരാൾ സാധാരണയായി വീണ്ടും ഐഎഎസ് എഴുതാൻ മിനക്കെടാറില്ല. എന്നാൽ കൈയിൽ കിട്ടിയ ഐഎഫ്എസിനെ നിരസിച്ച് വീണ്ടും ഐഎഎസിന് ശ്രമിക്കാൻ ധൈര്യം കാട്ടിയതെന്നതാണ് കാർത്തികേയനെ വ്യത്യസ്തനാക്കുന്നത്. തൽഫലമായി 2011ൽ അദ്ദേഹത്തിന് ഐഎഎസ് ലഭിച്ചു. വാസുകി 2008ൽ മധ്യപ്രദേശ് കേഡറിൽ ജോയിന്റ് ചെയ്തിരുന്നു. കാർത്തികേയന് ഐഎഎസ് നേടിക്കൊടുക്കുന്നതിന് താങ്ങും തണലുമായി അവർ വർത്തിച്ചു. 2010ലാണ് അവർ വിവാഹിതരായത്. സമരന് പുറമെ സായുരി എന്ന ഒരു മകളും ഇവർക്കുണ്ട്. ജപ്പാനീസ് ഭാഷയിൽ ചെറിയ ലില്ലി എന്നാണീ വാക്കിനർത്ഥം.
വേസ്റ്റ് മാനേജ് മെന്റ് സിസ്റ്റം ഇന്ത്യയിൽ എവിടെ വേണമെങ്കിലും ചെയ്യാമെന്നും എന്നാൽ കേരളമാണ് ഇപ്പോൾ അത് ആദ്യമായി നടപ്പിലാക്കുന്നതെന്നും ഡോ.വാസുകി പറയുന്നു. മാലിന്യനിർമ്മാർജനത്തിനായി നമുക്ക് ക്രിയാത്മകമായ ഒരു റീസൈക്ലിങ് മാർക്കറ്റുണ്ടെന്നും ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഈ പദ്ധതിയെ സർക്കാർ ജനങ്ങളുമായി ബന്ധപ്പെടുത്തുകയാണെന്നും അവർ പറയുന്നു.
കേരളത്തിൽ വയോധികജനങ്ങളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന പ്രവണത വർധിച്ചു വരുന്നതിൽ കാർത്തികേയന് നിരാശയുണ്ട്. ഇതുമായി ബന്ധപ്പെട്ട 30 പരാതികളെങ്കിലും തനിക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 95 വയസ്സുള്ളവരിൽ നിന്നാണ് പരാതികളധികവും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയുള്ളവർക്ക് ഉടൻ നീതി ലഭ്യമാക്കിക്കൊടുക്കാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിന് കടപ്പാട്: ഡെക്കാൻ ക്രോണിക്കിൾ