ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ചെയിനായ ഐസ്‌ലാൻഡിനെതിരെ നിയമപോരാട്ടം പ്രഖ്യാപിച്ച് സാക്ഷാൽ ഐസ്‌ലാൻഡ് രംഗത്തെത്തി. ഈ പേരിൽ ഫ്രോസൻ ഫുഡ് ഭീമനായ ഐസ്ലാൻഡ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 45 കൊല്ലമായതിന് ശേഷമാണ് തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നതിനെതിരെ ഈ കമ്പനിക്കെതിരെ ഐസ്ലാൻഡിലെ വിദേശകാര്യ മന്ത്രാലയം കേസ് കൊടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനി ഈ പേര് ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് ഐസ്ലാൻഡ് വാദിക്കുന്നത്. ഇത്തരം നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നുവെന്നും എന്നാൽ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നുമാണ് ഐസ് ലാൻഡ് സർക്കാരിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങൾക്കെതിരെ രാജ്യം ഇത്തരത്തിലൊരു നീക്കം നടത്തുന്നുണ്ടെന്നറിഞ്ഞ് ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. 1970 മുതൽ തങ്ങൾ ഈ പേരിൽ യുകെയിൽ കച്ചവടം നടത്തി വരുന്നുണ്ടെന്നും ഇന്ന് യുകെയിലെ ഏറ്റവും അംഗീകൃതമായ ബ്രാൻഡായി മാറിയിരിക്കുന്നുവെന്നുമാണ് കമ്പനിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഐസ് ലാൻഡ് അടക്കമുള്ള രാജ്യങ്ങളിലും തങ്ങൾ വിപണനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങൾ ഈ പേര് ഉപയോഗിക്കുന്നത് കാരണം ഐസ് ലാൻഡ് എന്ന രാജ്യത്തിന് എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമതകളോ ഇതുവരെ ഉണ്ടായതായി അറിവില്ലെന്നും കമ്പനി പറയുന്നു.ഈ രാജ്യവും കമ്പനിയും തമ്മിൽ വളരെക്കാലത്തെ നല്ല ബന്ധമാണുള്ളത്.

2009 വരെ ഐസ്‌ലാൻഡിലെ റീട്ടെയിൽ കോൺഗ്ലോമെററ്റ് ബൗഗുറിന് ഐസ് ലാൻഡ് സൂപ്പർമാർക്കറ്റിൽ ഷെയറുണ്ടായിരു്നനു. എന്നാൽ 2009ൽ ബൗഗുർ തകർന്നപ്പോൾ ഷെയറുകൾ ഇല്ലാതാവുകയും ചെയ്തു. തുടർന്ന് ഈ ഷെയറുകൾ ഐസ്ലാൻഡിക് ബാങ്കുകളായ ലാൻഡ്സ്ബാങ്കിയുടെയും ഗിറ്റ്നിറിന്റെയും കൈകളിലായിരുന്നു. ഈ സമ്മറിൽ നിരവധി സ്‌കോട്ടിഷ്, വെൽഷ് ഫുട്ബോൾ ആരാധകർ ഐസ്ലാൻഡിൽ നിന്നും 5 ു ബാഗുകൾ യൂറോയിൽ കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഐസ്ലാൻഡിക് ഫുട്ബോൾ ടീമിനെ പിന്തുണയ്ക്കാൻ വേണ്ടി വാങ്ങിയിരുന്നു. യുകെയിൽ ആകമാനം ഐസ്ലാൻഡിന് 800 സ്റ്റോറുകളുണ്ട്. 23,000ത്തിൽ അധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.