- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായകൾക്കും വളർത്തുനായകൾക്കും തിരിച്ചറിയൽ കാർഡും മൈക്രോചിപ്പും ബാർകോഡും; രഹസ്യമായിപ്പോലും കൊല്ലാനാകില്ല; 50 ആശുപത്രികളിൽ വന്ധ്യംകരണം; നായ പരിപാലനത്തിനു പരിശീലനവും
കൊച്ചി: തെരുവുനായകൾ മനുഷ്യനെ കടിച്ചു കീറുന്ന കേരളത്തിൽ തെരുവുനായയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ പദ്ധതി. ഇതിനുവേണ്ടിയുള്ള പരിശീലന പരിപാടികൾക്കും സർക്കാർ നേതൃത്വം നൽകും. തെരുവുനായകളെ കൊന്നാൽ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന നാട്ടിൽ തെരുവുനായകൾക്ക് തിരിച്ചറിയൽ കാർഡും വരുന്നു. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയ
കൊച്ചി: തെരുവുനായകൾ മനുഷ്യനെ കടിച്ചു കീറുന്ന കേരളത്തിൽ തെരുവുനായയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ പദ്ധതി. ഇതിനുവേണ്ടിയുള്ള പരിശീലന പരിപാടികൾക്കും സർക്കാർ നേതൃത്വം നൽകും.
തെരുവുനായകളെ കൊന്നാൽ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന നാട്ടിൽ തെരുവുനായകൾക്ക് തിരിച്ചറിയൽ കാർഡും വരുന്നു. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച സംവിധാനമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്.
പദ്ധതി നടപ്പിലാവുന്നതോടെ സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളുടേയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. പൊലിസ് അറിയാതെ രഹസ്യമായി കൊല്ലാനാവില്ലെന്നർത്ഥം.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവുനായകൾക്കു പുറമെ വളർത്തു നായകൾക്കും തിരിച്ചറിയൽ കാർഡ് നൽകും. തെരുവുനായകളെ വന്ധ്യംകരിച്ച് മൈക്രോചിപ്പ് നൽകാനും വളർത്തുനായകൾക്ക് പ്രത്യേക ബാർകോഡ് നൽകാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.തെരുവുനായ്ക്കളേയും വളർത്തുനായകളേയും ഇതോടെ പ്രത്യേകം തിരിച്ചറിയാനാവും. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം പ്രകാരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്നത്. തിങ്കളാഴ്ച ഇവർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമാകും. ആദ്യഘട്ടത്തിൽ തൃശൂരിലും തിരുവനന്തപുരത്തുമാണ് പരിശീലനം. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
പരിശീലനം കഴിയുന്നവരെ ഉപയോഗിച്ച് പഞ്ചായത്ത് തലത്തിൽ തന്നെ പദ്ധതി നടപ്പിലാക്കും. നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തി മൈക്രോചിപ്പ് പിടിപ്പിച്ച് നായയെ പിടിച്ച സ്ഥലത്ത് തന്നെ തുറന്നുവിടും. ഇതിനായി സംസ്ഥാനത്തെ അമ്പതോളം ആശുപത്രികളിൽ വന്ധ്യംകരണത്തിന് പ്രത്യേക സൗകര്യങ്ങളൊരുക്കും. പ്രത്യേക ഡോക്ടർമാരേയും നിയമിക്കും. വയസ്സാകുന്നതോടെയും മറ്റ് അസുഖങ്ങൾ ബാധിക്കുമ്പോഴും വളർത്തുനായ്കളെ തെരുവിൽ തുറന്നുവിടുന്ന പതിവുണ്ട്. ഇതുതടയാനാണ് വളർത്തുനായകൾക്ക് ബാർകോഡ് ഏർപ്പെടുത്തുന്നത്. ഇതുവഴി നായയുടെ ഉടമസ്ഥനെ തിരിച്ചറിയാനാവും.