- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ റൺവേയോടുചേർന്ന ഭാഗം ഇടിഞ്ഞുപോയി; ഇടിഞ്ഞു താണു പോയത് കോടികൾ; റൺവേ പരിസരത്തെ മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഒരുക്കാത്തത് മണ്ണിടിച്ചിലിന് ഇടയാക്കി; അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനം ഇറങ്ങുക അനിശ്ചിതത്വത്തിൽ
വണ്ടിപ്പെരിയാർ: എൻ.സി.സി. കേഡറ്റുകൾക്ക് പരിശീലനം നൽകാൻ നിർമ്മിച്ച വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ റൺവേയോടുചേർന്ന ഭാഗം ഇടിഞ്ഞുപോയതോടെ പദ്ധത് തന്നെ ഉപേക്ഷിക്കാൻ അവസരം ആയേക്കും. ഇതോടെ, കോടികൾ മുടക്കിയ പദ്ധതി യാഥാർഥ്യമാകുമോ എന്ന ആശങ്കയാണ് ശക്തായിരിക്കുന്നത്. റൺവേ പരിസരത്തെ മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
അൻപതടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. സംസ്ഥാന സർക്കാർ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും പൂർത്തിയാകാറായിരുന്നു. റൺവേയിൽ ഏപ്രിലിലും ജൂണിലും ചെറുവിമാനമിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് റൺവേയുടെ മുന്നിലെ ചെറുകുന്ന് ഇടിച്ചുതാഴ്‌ത്തണമെന്ന നിർദ്ദേശം വന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തി നടത്തിവരുകയായിരുന്നു.
റൺവേയോടുചേർന്ന് വലിയ ഉറവകൾ രൂപപ്പെട്ടതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ മണ്ണിടിയാനും സാധ്യതയുണ്ട്. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടി പഴയരീതിയിൽ എത്തിക്കണമെങ്കിൽ ഇനിയും കോടികൾ മുടക്കേണ്ടിവരും. പ്രതിവർഷം 1000 എൻ.സി.സി. കേഡറ്റുകൾക്ക് സൗജന്യമായി വിമാനം പറപ്പിക്കാൻ പരിശീലനം നൽകുന്നതിനാണ് ദേശീയനിലവാരത്തിലുള്ള എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്. 15 സീറ്റുള്ള ചെറുവിമാനങ്ങളാണ് ഇവിടെ ഇറക്കുക. പദ്ധതി യാഥാർഥ്യമായാൽ ദുരന്തനിവാരണത്തിനും ഇവിടം ഉപയോഗിക്കാം.
ഈ അപകടത്തോടെ കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണു തുലാസിലായത്. മഴക്കാലത്ത് റൺവേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിനു വേണ്ടി ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നതാണു മണ്ണിടിയാൻ കാരണമായത്. റൺവേയുടെ മുൻപിലുള്ള കുന്ന് ഇടിച്ച് താഴ്‌ത്തണമെന്ന വിദഗ്ദരുടെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഈ പ്രവർത്തികൾ നടത്തുന്നതിനിടെയാണ് വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ ഇനിയും കോടികൾ ചെലവഴിക്കേണ്ടി വരുമെന്നതാണ് വെല്ലുവിളി. മാത്രമല്ല, ഇനി ബലപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയാലും അനുമതി നേടുക അടക്കം വെല്ലുവിളിയാകും.
മറുനാടന് മലയാളി ബ്യൂറോ