- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊമ്പന് നേരെ നിന്ന് വെടിയുതിർക്കുന്നയാൾ ആത്മഹത്യ ചെയ്യുമോ? ആനവേട്ടക്കാരൻ ഐക്കരക്കുടി വാസുവിന്റെ മരണം കൊലപാതകമെന്ന് വിലയിരുത്തൽ; സിമ്മുകൾ കാണാത്തത് സംശയം ബലപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്
കോതമംഗലം: ആനവേട്ടക്കേസിലെ മുഖ്യപ്രതി കുട്ടംപുഴ ഐക്കരക്കുടി വാസുവിന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.കൊടുംകാട്ടിൽ കൊമ്പന്റെ നേർക്കുനേർ നിന്ന് നിറയൊഴിക്കാൻ മനോധൈര്യമുള്ള വാസു ആത്മഹത്യചെയ്യില്ലെന്ന വ്യാപകമായ വിലയിരുത്തലുകളും ഇതു സംബന്ധിച്ചുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധവും കണക്കിലെടുത
കോതമംഗലം: ആനവേട്ടക്കേസിലെ മുഖ്യപ്രതി കുട്ടംപുഴ ഐക്കരക്കുടി വാസുവിന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.കൊടുംകാട്ടിൽ കൊമ്പന്റെ നേർക്കുനേർ നിന്ന് നിറയൊഴിക്കാൻ മനോധൈര്യമുള്ള വാസു ആത്മഹത്യചെയ്യില്ലെന്ന വ്യാപകമായ വിലയിരുത്തലുകളും ഇതു സംബന്ധിച്ചുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധവും കണക്കിലെടുത്താണ് ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച ് രഹസ്യന്വേഷണം നടത്തുന്നത്. മാറിയ സാഹചര്യത്തിൽ ഈ കേസിൽ അന്വേഷണം കൂടൂതൽ കാര്യക്ഷമമാവുമെന്നാണ് സൂചന.
കേസിലെ പ്രതികളിലൊരാളായ മനോജിന്റെ കർണ്ണാടകയിലെ ഫാം ഹൗസിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വാസുവിന്റെ ജഡം കാണപ്പെട്ടത്. നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റടുത്ത് പിറ്റേന്ന് പുറപ്പെടാനിറങ്ങിയ വാസുവിനെ ആനവേട്ടസംഘം കൊലപ്പെടുത്തിയതാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. വാസുവിന്റെ മൊബൈലിലെ രണ്ടുസിമ്മുകൾ കാണാതായിരുന്നു. തെളിവ് നശിപ്പിക്കാൻ വാസുവിനെ കൊലപ്പെടുത്തിയവർ തന്നെ സിമ്മുകൾ കൈവശപ്പെടുത്തിയിരിക്കാമെന്നാണ് അന്വേഷക സംഘത്തിന്റെ അനുമാനം .ഈ സിമ്മുകൾ ലഭിച്ചാൽ കേസിൽ അത് നിർണ്ണായകവഴിത്തിരിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ ആനവേട്ടക്കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അജിബ്രൈറ്റിന് 200 കിലോയോളം ആനക്കൊമ്പ് കൈമാറിയിട്ടുള്ളതായി ആനവേട്ടക്കാരൻ കമ്പംമേട്ട് ബാബു അന്വേഷക സംഘത്തിന് മൊഴി നൽകി. ഇയാളുടെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തേനിസ്വദേശികളായ നാഗു എന്നുവിളിക്കുന്ന നാഗയ്യ (50) കുബേന്ദ്രൻ (35), സിങ്കം (40) എന്നിവരെ പിടികൂടി. ഇവരിൽ നിന്നും രണ്ടു തോക്കകൾ കണ്ടെടുത്തതായും വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചോഫീസർ അറിയിച്ചു. വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന മേഘമല വനത്തിലെ ആനവേട്ടയുമായി ബന്ധപ്പെട്ടാണ് ബാബു പിടികൂടിയിട്ടുള്ളതെന്നാണ് അറിയുന്നത്.
തേനി സ്വദേശികൾ തമിഴ്‌നാട്ടിലെ വനപ്രദേശങ്ങളിൽ കൊന്നൊടുക്കിയ ആനകളുടെ കൊമ്പുകൾ ബാബു നിസാര വിലക്കുവാങ്ങി അജി ബ്രൈറ്റിന് ലാഭത്തിൽ മറിച്ചുവിൽക്കുകയായിരുന്നെന്നും ബാബുവിന്റെ പിതാവ് ജോസുൾപ്പെടെ കേസിൽ പ്രതികളായ ഏതാനും പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചോഫീസർ നൽകുന്ന വിവരം. ബാബു ഉൾപ്പെടെ പിടിയിലായ 4 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.പ്രാഥമിക ചോദ്യം ചെയ്യലിൽ 30 കിലോ കൊമ്പ് അജിബ്രൈറ്റിന് കൈമാറിയതായി ബാബു വെളിപ്പെടുത്തിയിരുന്നു.പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചുകൊണ്ട് ബാബു നിർണ്ണായകവിവരങ്ങൾ പുറത്തുവിട്ടത്.
ബാബുവിന്റെ പങ്ക് നിസാരവൽക്കരിക്കാൻ അണിയറയിൽ നീക്കം ശക്തമായതായും സൂചനയുണ്ട്. ബാബുവിനെതിരെ കൊമ്പ് വിൽപ്പനയുടെ ഇടനിലക്കാരൻ എന്ന നിലയ്ക്കാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. തടികൂടുതലുള്ളതിനാലും വനത്തിൽ പോകാൻ പേടിയുള്ളതിനാലും ബാബു ആനവേട്ടയിൽ പങ്കാളിയാകാൻ സാധ്യതയില്ലെന്നാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ ഒരു മാദ്ധ്യമപ്രവർത്തകന് നൽകിയ വിവരം. പിതാവിന്റെ ആനക്കൊമ്പ് വ്യാപാര റാക്കറ്റുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ബാബു രംഗത്തിറങ്ങിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
കേസിൽ ബാബുവിന്റെ വെളിപ്പെടുത്തൽ അധികൃതർ വളച്ചൊടിക്കുകയായിരുന്നെന്നും പിടികൂടിയ തോക്കുകളുടെ എണ്ണത്തിലും കേസിലുൾപ്പെട്ട പ്രതികളെ സംബന്ധിച്ചും യഥാർത്ഥ വിവരങ്ങൾ അധികൃതർ മറച്ചുവയ്ക്കുകയാണെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. വനപരിപാലനത്തിൽ മികവുപുലർത്തുന്നതിന്റെ പേരിൽ തുടർച്ചയായി അവാർഡുകളും പുരസ്‌കാരങ്ങളും നേടുന്ന പെരിയാർ ടൈഗർ റിസർവ്വിൽ ആനവേട്ട നടന്നതായുള്ള വിവരം പുറത്തറിയാതിരിക്കുന്നതിന് ഉന്നത തലത്തിലെടുത്ത തീരുമാനപ്രകാരമാണ് കേസ് വഴിതിരിച്ചതെന്നും സൂചനയുണ്ട്.
പെരിയാർ ടൈഗർ റിസർവ്വിന് പടിഞ്ഞാറ് മണിമലയാറിന് സമീപത്തെ മേഘമല വനത്തിൽ ബാബു ആനവേട്ട നടത്തിയിട്ടുണ്ടെന്നും ഇവിടെ കൊന്നൊടുക്കിയ ആനയുടെ കൊമ്പാകാം ഇയാൾ അജി ബ്രൈറ്റിന് നൽകിയതെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം .അജി ബ്രൈറ്റിന്റെ മൊബൈൽ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാബുവിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരം ഉദ്യേഗസ്ഥസംഘത്തന് ലഭിച്ചത്. രാജപാളയത്തുനിന്നും കുമളിയിൽ നിന്നും അജി ബ്രൈറ്റുമായി മൊബൈൽ ഫോണിൽ സംസാരിച്ചതായുള്ള രേഖകൾ ലഭിച്ചതോടെ അന്വേഷകസംഘം ബാബുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു.