കോഴിക്കോട്: മുസ്ലിം ലീഗിന്റെ സമ്മർദ്ദം വന്നാൽ കോൺഗ്രസ് എപ്പോഴും അങ്ങനെയാണ്. കൊടിയ ക്രിമിനലുകൾ ആയാൽപ്പോലും നടപടിയെടുക്കാൻ ചെന്നിത്തലയുടെ പൊലീസിന് മുട്ട് വിറക്കും. കള്ളക്കടത്ത് രഹസ്യങ്ങൾ പൊലീസിന് ചോർത്തിക്കൊടുക്കാതിരകാൻ കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ (23) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരെ അന്വേഷണം നിലച്ചമട്ടാണ്.

മുഖ്യപ്രതികളായ താമരശ്ശേരി കുടുക്കിലുമ്മാരത്തെ കുടുക്കിൽ ബാബു, സഹോദരന്മാരായ അബ്ദുൽ റഹീം, നാദിർ, കുഞ്ഞാവ എന്നിവരെ എത്രയുംവേഗം പിടികൂടാൻ സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടിട്ടും അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്. മുസ്ലിം ലീഗിന്റെ ചില ജില്ലാ നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ആഭ്യന്തരമന്ത്രി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പാർട്ടിയെ സഹായിക്കുന്ന കുടുക്കിൽ സഹോദരരെ തിരിച്ചു സഹായിക്കാൻ നടപടി ഉണ്ടാവാത്തപക്ഷം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ താമരശ്ശേരി മേഖലയിലെ നിരവധി കുടുംബ വോട്ടുകൾ മറിയുമെന്ന് ലീഗ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി അറിയുന്നു. കഴിഞ്ഞാഴ്ച കോഴിക്കോട് ജില്ലയിലത്തെിയ രമേശ് ചെന്നിത്തലയും പ്രതികളുടെ ബന്ധുക്കളും ചർച്ച നടത്തിയ വിവരം നേരത്തെ 'മറുനാടൻ മലയാളി' റിപ്പോർട്ട് ചെയ്തിരുന്നു.

സിറ്റി പൊലീസ് കമീഷണർ ശക്തമായ നിലപാട് തുടരുന്നുണ്ടെങ്കിലും തലസ്ഥാനത്തുനിന്ന് അന്വേഷണ സംഘത്തിന്റെ മേൽ കടുത്ത സമ്മർദം ഉണ്ടായിട്ടുണ്ട്. ഇതുമൂലം നടക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കാര്യമായി ഒന്നുംചെയ്യൻ കഴിഞ്ഞിട്ടില്ല. പ്രതികളെ തേടി അയൽ സംസ്ഥാനത്തേക്ക് പോയ സിറ്റി ക്രൈം സ്‌ക്വാഡിലെ മൂന്ന് സംഘങ്ങൾ വെറും കൈയോടെ മടങ്ങിവന്നു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും കുടുക്കിൽ സഹോദരമാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കാനോ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ പൊലീസിനായിട്ടില്ല. നടക്കാവ് പൊലീസ്സ്‌റ്റേഷനിൽനിന്നും ഒരു കി.മീ ചുറ്റളവിലാണ് പാസ്‌പോർട്ട് ഓഫിസ്. മറ്റ് കേസുകളിൽ മിനിറ്റുകൾക്കകം പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന പൊലീസ് ഈ കേസിൽ തികഞ്ഞ അമാന്തമാണ് നാസ്ഥയാണ് കാണിക്കുന്നത്. ലൂക്കൗട്ട് നോട്ടീസ് വൈകിപ്പിച്ച് പ്രതികളെ വിദേശത്തേക്ക് രക്ഷപ്പെടുത്താനുള്ള തന്ത്രം ഇതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വേരുകളുള്ളവരാണ് കുടുക്കിൽ സഹോദരർ.

സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുന്ന രീതിയും ഈ കേസിൽ അട്ടിമറിക്കപ്പെട്ടു. പ്രതികളുടെ ഫോണുകൾ ട്രാപ് ചെയ്യൻ കഴിയുന്നില്‌ളെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഏത് ഫോണും ട്രാപ് ചെയ്യൻ പരിജ്ഞാനമുള്ള ഏതാനും പൊലീസുകാർ സിറ്റി പൊലീസിലുണ്ട്. എന്നാൽ, ഇതുവരെ ഇവരുടെ സഹായം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കുടുക്കിൽ സഹോദരരുടെ മൂന്ന് ഡ്രൈവർമാരെ മാത്രമാണ് അറസ്റ്റുചെയ്തത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി താമരശ്ശേരി മേഖലകളിൽ മുസ്ലിംലീഗിന്റെ സാമ്പത്തിക സ്രോതസ്സു തന്നെ സ്വർണക്കടത്തും കുഴൽപ്പണവുമായി ജീവിക്കുന്ന ഇത്തരം സംഘങ്ങളാണ്.പഴയ കാല അധോലോക സംഘങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കുടുംബത്തിലെ ജേഷ്ഠാനുജന്മ്മാരടക്കം എല്ലാവരും ചേർന്നാണ് ഇവർ ബിസിനസ് നടത്തുന്നത്. ഒറ്റ് ഭയന്നാണത്രേ ഈ രീതിയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ തറവാട് വോട്ടുകളാണ് ഇവരെ തൊട്ടാൽ ലീഗിന് നഷ്ടമാവുക. മാത്രമല്ല വിവാഹങ്ങൾക്കും അസഖങ്ങൾക്കുമൊക്കെ വൻതുക സാമ്പത്തിക സഹായം നൽകി ജനകീയരെന്ന പ്രതിഛായ സൃഷ്ടിക്കാനും ഇവർക്ക് കഴിയുന്നുണ്ട്.

പക്ഷേ ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അഴിമതിക്കും ഗുണ്ടാസംസ്‌ക്കാരത്തിനുമെതിരെ സ്വർണക്കടത്തിന്റെ തലസ്ഥാനമായ കൊടുവള്ളിയിൽനിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ലീഗ് ഭരിക്കുന്ന കൊടുവള്ളി പഞ്ചായത്തിൽനിന്ന് അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഉയരുന്നത്. ഇത്തവണ കൊടുവള്ളിയെ മുൻസിപ്പാലിറ്റിയാക്കി ഉയർത്തി അത് പിടിക്കാമെന്ന ലീഗിന്റെ കണക്കുകൂട്ടൽ മറ്റു പാർട്ടികൾ ചേർന്ന് പൊളിക്കയാണ്. ലീഗിന്റെ അഴിമതിയും അക്രമവും മടുത്തുകൊടുവള്ളിയിൽ എട്ടുപാർട്ടികൾ ചേർന്നുണ്ടാക്കിയ അഴിമതിവിരുദ്ധ ജനപക്ഷ മുന്നണി ഇക്കാര്യങ്ങൾ ശക്തമായ പ്രചാരണ വിഷയമാക്കി ഉയർത്തുകയാണ്.

കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ വിളിച്ചർത്തേ അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ കണവെഷൻഷനിൽ കക്ഷിരാഷ്ട്രീയമില്ലാത്ത നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.'അഴിമതിക്കാരെ തുരത്തൂ, കൊടുവള്ളിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമാണ് മുന്നണി ഉയർത്തിക്കാട്ടുക. എൽ.ഡി.എഫിനു പുറമെ, പി.ടി.എ റഹീം എംഎ‍ൽഎ നയിക്കുന്ന നാഷണൽ സെക്യുലർ കോൺഗ്രസ്, വെൽഫെയർ പാർട്ടി, പ്രദേശത്തെ കോൺഗ്രസ് വിമതർ എന്നിവാരണ് പുതിയ പ്രാദേശിക മുന്നണിയിൽ ഉള്ളത്.അടുത്ത ദിവസങ്ങളിലായി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും കൺവെൻഷൻ വിളിച്ച് പ്രചാരണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇവർ.