- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടുകൾ പകുതിയിൽ പതറി നിർത്തി ഭർത്താവും മകനും മകളും വിടവാങ്ങി; ഏകാന്തതയുടെ തുരുത്തിൽ പുതിയ ജീവിതം സ്വരുക്കൂട്ടുന്നതിനിടെ വില്ലനായി രക്താർബുദവും; ജോൺസൺ മാഷിന്റെ പ്രിയതമ റാണി ഏറ്റുവാങ്ങിയ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കുമിടയിൽ ഒരുകൈത്താങ്ങ്; അടിയന്തര ചികിൽസാ ധനസഹായം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: എന്തൊരു ദുരന്തം. അതുമാത്രമാണ് ഈ വീട്ടമ്മയുടെ ജീവിതത്തെ കുറിച്ച് ഒറ്റവാക്കിൽ പറയുവാൻ കഴിയുക.പാട്ടിന്റെ പാലാഴി മുഴുവനായി നാട്ടുകാർക്ക് സമ്മാനിക്കും മുമ്പേ സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ മരണം. മകൻ റെൻ ജോൺസന്റെ അപകടമരണം. ഒടുവിൽ സംഗീതത്തിൽ പേരെടുക്കുന്നതിനിടെ മകൾ ഷാൻ ജോൺസന്റെ ആകസ്മിക വേർപാട്. ഏകാന്തതയുടെ പടുകുഴിയിലേക്ക് വീണു പോയി റാണി ജോൺസൺ. അൽപമൊന്ന് കരകയറുന്നതിനിടെയാണ് ജീവിതത്തോടുള്ള ആശകൾ കെടുത്തുന്ന രക്താർബുദം തകർത്തുകളഞ്ഞത്.ഒറ്റയ്ക്ക് ഈ ദുരന്തത്തെ നേരിടുന്ന റാണിക്ക് കൈത്താങ്ങാവുകയാണ് സർക്കാർ.ജോൺസൺ മാഷിന്റെ ഭാര്യയ്ക്ക് 3 ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്. രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോസഫിന് ചികിത്സാ സഹായം അനുവദിച്ചത്. ജോൺസൺ മാഷിന്റേയും മക
തിരുവനന്തപുരം: എന്തൊരു ദുരന്തം. അതുമാത്രമാണ് ഈ വീട്ടമ്മയുടെ ജീവിതത്തെ കുറിച്ച് ഒറ്റവാക്കിൽ പറയുവാൻ കഴിയുക.പാട്ടിന്റെ പാലാഴി മുഴുവനായി നാട്ടുകാർക്ക് സമ്മാനിക്കും മുമ്പേ സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ മരണം. മകൻ റെൻ ജോൺസന്റെ അപകടമരണം. ഒടുവിൽ സംഗീതത്തിൽ പേരെടുക്കുന്നതിനിടെ മകൾ ഷാൻ ജോൺസന്റെ ആകസ്മിക വേർപാട്. ഏകാന്തതയുടെ പടുകുഴിയിലേക്ക് വീണു പോയി റാണി ജോൺസൺ.
അൽപമൊന്ന് കരകയറുന്നതിനിടെയാണ് ജീവിതത്തോടുള്ള ആശകൾ കെടുത്തുന്ന രക്താർബുദം തകർത്തുകളഞ്ഞത്.ഒറ്റയ്ക്ക് ഈ ദുരന്തത്തെ നേരിടുന്ന റാണിക്ക് കൈത്താങ്ങാവുകയാണ് സർക്കാർ.ജോൺസൺ മാഷിന്റെ ഭാര്യയ്ക്ക് 3 ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്.
രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോസഫിന് ചികിത്സാ സഹായം അനുവദിച്ചത്. ജോൺസൺ മാഷിന്റേയും മക്കളായ ജോൺസൺ, റെൻ ജോൺസൺ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോൺസൺ രക്താർബുദത്തെ അതിജീവിക്കാനായി നിരന്തര ചികിൽസയിലാണ്.
സംഗീത സംവിധാനത്തിൽ മാത്രമല്ല പശ്ചാത്തല സംഗീതത്തിലും പുതു വഴികൾ തുറന്നിട്ട ജോൺസൺ മാഷ് വിട വാങ്ങുബോൾ പ്രായം 58. ചലച്ചിത്ര ലോകത്ത് സജീവമായി നിൽക്കാൻ കഴിഞ്ഞത് 33 വർഷം മാത്രം.ജോൺസൺ മാഷിന്റെ മരണ ശേഷം ഒരു വർഷം പൂർത്തിയാകുമ്പോളാണ് മകൻ റെൻ ജോൺസൺ ബൈക്ക് അപകടത്തിൽപ്പെട്ട് മരിക്കുന്നത്. ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു റെൻ. 2011 ആഗസ്തിലായിരുന്നു ജോൺസന്റെ വിയോഗം. സഹോദരൻ റെൻ 2012 ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു.
2016 ഫെബ്രുവരി 5 നാണ് ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസണെ(29) മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് മെൃതദേഹം കണ്ടത്.ഒരു പാട്ടിന്റെ റെക്കോർഡിങ്ങിനുശേഷം വ്യാഴാഴ്ച രാത്രിയാണ് ഷാൻ മുറിയിൽ തിരിച്ചെത്തിയത്. ഹൃദയസംബന്ധമായ അസുഖമായിരുന്നു മരണകാരണം.ഒരു പാട്ടിന്റെ റെക്കോഡിങ്ങിനായി കൊച്ചിയിൽ എത്താനിക്കെയായിരുന്നു മരണം.
ചെന്നൈ സ്റ്റെല്ല മേരി കോളേജിൽനിന്ന് ബിരുദമെടുത്തശേഷം മൈസൂരൂവിൽ ജോലിയിൽ പ്രവേശിച്ച ഷാൻ അച്ഛന്റെയും സഹോദരന്റെയും ആകസ്മിക മരണത്തോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് ചെന്നൈ സിറ്റി സെന്റർ മാളിലെ മാർക്കറ്റിങ് ഹെഡ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. ഒപ്പം സംഗീതരംഗത്ത് സജീവമായി.
പ്രെയ്‌സ് ദ ലോർഡ്, എങ്കെയും എപ്പോതും, തിര, പറവൈ എന്നീ ചിത്രങ്ങളിൽ പാടി. ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി. മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന 'വേട്ട'യിലൂടെ ഗാനരചയിതാവായും അരങ്ങേറ്റം കുറിച്ചു. 'രാവുമായവേ...' എന്ന ഗാനത്തിലെ ഹിന്ദി വരികൾ ഷാനിന്റേതാണ്. സൗണ്ട് ബൾബ് എന്ന ബാൻഡിൽ അംഗമായിരുന്നു. കർണാടക സംഗീതവും പാശ്ചാത്യസംഗീതവും അഭ്യസിച്ചിട്ടുണ്ട്.
തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിലാണ് മൂവരെയും സംസ്‌കരിച്ചത്.ജീവിതത്തോട് തോറ്റുകൊടുക്കാതെ അത് തിരിച്ചുപിടിക്കാനുള്ള റാണി ജോൺസന്റെ പോരാട്ടത്തിൽ സുമനസുകൾക്കും കൈത്താങ്ങേകാം.