- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര കോടതിയിൽ തെളിച്ച മിടുക്ക് വീണ്ടും ആവർത്തിക്കാൻ ഇന്ത്യക്കാവുമോ? 59 മുതൽ ഇന്ത്യ സൂക്ഷിക്കുന്ന ഇമോ അംഗത്വത്തിന് പാരപണിയാൻ ബ്രിട്ടന്റെ ഒളിപ്പോര്; സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ച് മത്സരിച്ചുജയിക്കാൻ ഇന്ത്യയും
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിൽ (ഇമോ) 1959 മുതൽ അംഗമാണ് ഇന്ത്യ. രണ്ടുവർഷം കൂടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പിൽ ഇക്കാലമത്രയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇന്ത്യ, ഇക്കുറി കടുത്ത മത്സരം നേടുകയാണ്. പത്ത് അംഗങ്ങൾ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലിൽ ഇന്ത്യയടക്കം മത്സരാർഥികൾ കൂടിയതാണ് മത്സരരംഗത്തേക്കിറങ്ങാൻ ഇന്ത്യയെ നിർബന്ധിതരാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള ഇമോയിൽ അംഗത്വം നിലനിർത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രത്യേകിച്ച് ഇത്രയേറെ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന നിലയിൽ. അംഗത്വം ഉറപ്പിക്കുന്നതിനായി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഈയാഴ്ച ലണ്ടൻ സന്ദർശിക്കുന്നുണ്ട്. ബ്രിട്ടന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജരുമായും കോർപറേറ്റ് തലവന്മാരുമായും അ്‌ദ്ദേഹം ചർച്ച നടത്തും. ക്ലീൻ ഗംഗ പദ്ധതിക്ക് പിന്തുണ തേടുകയാണ് ലക്ഷ്യം. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതും കപ്പലുകളിൽനിന്നുള്ള മലിനീകരണം
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിൽ (ഇമോ) 1959 മുതൽ അംഗമാണ് ഇന്ത്യ. രണ്ടുവർഷം കൂടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പിൽ ഇക്കാലമത്രയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇന്ത്യ, ഇക്കുറി കടുത്ത മത്സരം നേടുകയാണ്. പത്ത് അംഗങ്ങൾ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലിൽ ഇന്ത്യയടക്കം മത്സരാർഥികൾ കൂടിയതാണ് മത്സരരംഗത്തേക്കിറങ്ങാൻ ഇന്ത്യയെ നിർബന്ധിതരാക്കിയത്.
ലണ്ടൻ ആസ്ഥാനമായുള്ള ഇമോയിൽ അംഗത്വം നിലനിർത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രത്യേകിച്ച് ഇത്രയേറെ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന നിലയിൽ. അംഗത്വം ഉറപ്പിക്കുന്നതിനായി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഈയാഴ്ച ലണ്ടൻ സന്ദർശിക്കുന്നുണ്ട്. ബ്രിട്ടന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജരുമായും കോർപറേറ്റ് തലവന്മാരുമായും അ്‌ദ്ദേഹം ചർച്ച നടത്തും. ക്ലീൻ ഗംഗ പദ്ധതിക്ക് പിന്തുണ തേടുകയാണ് ലക്ഷ്യം.
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതും കപ്പലുകളിൽനിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതും ലണ്ടൻ ആസ്ഥാനമായുള്ള ഇമോയുടെ നേതൃത്വത്തിലാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇമോയിലെ സ്ഥിരം പ്രതിനിധികൂടിയാണ്. 1959-ൽ ഇമോ ആരംഭിച്ചതുമുതൽ കൗൺസിലിൽ ഇന്ത്യ അംഗവുമാണ്. 1983-83 കാലയളവുമാത്രമാണ് ഇതിനപവാദം. കൗൺസിലിൽ ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ജനറലുമായിരുന്നതും ഇന്ത്യൻ പ്രതിനിധിയുമാണ്.
1974 മുതൽ 1989വരെ അർജന്റീന, ബംഗ്ലാദേശ്, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, നെതർലൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളായിരുന്നു കൗൺസിൽ അംഗങ്ങൾ. ഇക്കുറി യു.എ.ഇയും ഓസ്‌ട്രേലിയയും രംഗത്തെത്തിയതോടെയാണ് മത്സരത്തിനുള്ള സാധ്യത തെളിഞ്ഞത്. മൂന്ന് വിഭാഗങ്ങളാണ് കൗൺസിലിലുള്ളത്.
ഇതിൽ ബി വിഭാഗത്തിലാണ് ഇന്ത്യ. പത്ത് അംഗങ്ങളാണ് ബി വിഭാഗം കൗൺസിലിൽ ഉള്ളത്. ഈ വിഭാഗത്തിലേക്കാണ് ഓസ്‌ട്രേലിയയും യു.എ.ഇയും കടന്നുവരാൻ ആഗ്രഹിക്കുന്നത്.