- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഡിപ്പോസിറ്റ് കുന്നു കൂടിയതോടെ രൂപയുടെ മൂല്യവും ഉയരും; വികസന പദ്ധതികൾക്ക് വൻതോതിൽ പണം ഒഴുക്കും; പലിശ നിരക്ക് കുറയും; കള്ളപ്പണത്തിനും നികുതി പിരിച്ച് ഖജനാവ് നിറക്കും; തൊഴിലവസരങ്ങളും ഉയരും; നടപ്പിലാക്കുന്നതിൽ അമ്പേ പാളിയെങ്കിലും കഷ്ടപ്പാടുകൾക്കൊടുവിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വികസനത്തിന്റെ കുതിച്ചു ചാട്ടം
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിവാദം തുടരുമ്പോഴും അത് വിജയിച്ചാൽ ഇന്ത്യയുടെ രജതരേഖ തെളിയുമെന്ന് പ്രവചിച്ച് വിദഗ്ദ്ധർ രംഗത്ത്. വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ നടപ്പിലാക്കിയതു കൊണ്ട് സാധാരണ ജനങ്ങൾ നരകയാതന അനുഭവിക്കുന്നു എന്ന സാധ്യത നിലനിൽക്കുമ്പോഴും ഇപ്പോൾ വിവിധ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന ശതകോടികളുടെ നിക്ഷേപവും അതിന്റെ പേരിൽ സർക്കാരിന് ലഭിക്കുന്ന അനന്തമായ നികുതി വരുമാനവും ചേർന്നാൽ ഇന്ത്യ ശരിക്കും തിളങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എതാണ്ട് നാല് ലക്ഷം കോടി രൂപയാണ് ഒരാഴ്ച കൊണ്ട് ഇന്ത്യൻ ബാങ്കുകളിൽ എത്തിച്ചേർന്നത് എന്നാണ് കണക്ക്. ഈ സാമ്പത്തിക അടിത്തറ ഇന്ത്യയുടെ വായ്പാ ശേഷി ഉയർത്തുകയും രൂപയുടെ മൂല്യം വർദ്ധിപ്പുകയും ചെയ്യുന്നത് അടക്കമുള്ള നടപടികൾക്ക് കാരണമാവുകയും ചെയ്യും. നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്ത് ബാങ്കുകളിൽ നിക്ഷേപം കൂടുകയാണ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നതിന് ശേഷം കുറച്ച് ദിവസങ്ങൾക്കകം രാജ്യത്ത് 4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിൽ ഉണ്ടായിരിക്കുന്നത്. 500, 1000 ന
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിവാദം തുടരുമ്പോഴും അത് വിജയിച്ചാൽ ഇന്ത്യയുടെ രജതരേഖ തെളിയുമെന്ന് പ്രവചിച്ച് വിദഗ്ദ്ധർ രംഗത്ത്. വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ നടപ്പിലാക്കിയതു കൊണ്ട് സാധാരണ ജനങ്ങൾ നരകയാതന അനുഭവിക്കുന്നു എന്ന സാധ്യത നിലനിൽക്കുമ്പോഴും ഇപ്പോൾ വിവിധ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന ശതകോടികളുടെ നിക്ഷേപവും അതിന്റെ പേരിൽ സർക്കാരിന് ലഭിക്കുന്ന അനന്തമായ നികുതി വരുമാനവും ചേർന്നാൽ ഇന്ത്യ ശരിക്കും തിളങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എതാണ്ട് നാല് ലക്ഷം കോടി രൂപയാണ് ഒരാഴ്ച കൊണ്ട് ഇന്ത്യൻ ബാങ്കുകളിൽ എത്തിച്ചേർന്നത് എന്നാണ് കണക്ക്. ഈ സാമ്പത്തിക അടിത്തറ ഇന്ത്യയുടെ വായ്പാ ശേഷി ഉയർത്തുകയും രൂപയുടെ മൂല്യം വർദ്ധിപ്പുകയും ചെയ്യുന്നത് അടക്കമുള്ള നടപടികൾക്ക് കാരണമാവുകയും ചെയ്യും.
നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്ത് ബാങ്കുകളിൽ നിക്ഷേപം കൂടുകയാണ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നതിന് ശേഷം കുറച്ച് ദിവസങ്ങൾക്കകം രാജ്യത്ത് 4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിൽ ഉണ്ടായിരിക്കുന്നത്. 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ ഇവ മാറ്റിയെടുക്കാനുള്ള തിരക്കിലാണ് ജനങ്ങൾ. ബാങ്കുകളിൽ ജനങ്ങൾ തിക്കി തിരക്കുകയാണ്. വൻ തുകകൾ മാറ്റിയെടുക്കാൻ ബാങ്കുകളിൽ നിക്ഷേപം നടത്തുകയാണ് മാർഗം. ആദ്യ മൂന്നുദിവസം ഏഴുകോടി ഇടപാടുകളാണ് എല്ലാ ബാങ്കുകളിലുമായി നടന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി രണ്ടുലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചു. ആദ്യത്തെ രണ്ട് ദിവസം 53,000 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം ലഭിച്ചത്. ഓരോ ദിവസവും ഈ കണക്ക് കൂടുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുണകരമായി സ്വാധീനിക്കും.
അസാധുവാക്കിയ നോട്ടുകൾ മാറിയെടുക്കാൻ മഷി പുരട്ടുന്നതും ഇതിന്റെ ഭാഗമാണ്. ഒരാൾക്ക് നാലായിരം രൂപ വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം. ഇപ്പോൾ ഒരാളുടെ കൈയിൽ അതിൽ കൂടുതൽ നോട്ടുണ്ടെങ്കിൽ മറ്റൊരു ദിവസം വന്ന് വീണ്ടും മാറ്റിയെടുക്കും. ഇത് മറികടക്കാനാണ് പുതിയ നീക്കം. കള്ളപ്പണം സാധുവാക്കുന്നത് തടയുന്നതിലൂടെ നാലായിരം രൂപയിൽ കൂടുതലുള്ള അസാധു നോട്ടുകളെല്ലാം ആളുകൾക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടി വരും. അതായത് മഷി പുരട്ടൽ നിലവിൽ വരുന്നതോടെ കൂടുതൽ പണം ബാങ്കുകളിൽ എത്തും. ഇതിനൊപ്പം അക്കൗണ്ടിൽ വരുന്ന തുക കൃത്യമായി നിരീക്ഷിക്കും. ഇതെല്ലാം ആദായ നികുതിയുടെ പരിധിയിലും വരും. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഈ തുകയും രേഖപ്പെടുത്തേണ്ടി വരും. ഇത് ആദായ നികുതി വരവിൽ വലിയ വർദ്ധനയുണ്ടാക്കും. കണക്കിൽപ്പെടാത്ത ഉറവിടമില്ലാത്ത പണത്തിന് പിഴപ്പലിശയും ഈടാക്കും. ഇതും ഖജനാവിലേക്ക് പണമൊഴുക്കും. അങ്ങനെ കൂടുതൽ കരുത്തായ സാമ്പത്തിക സ്ഥിതിയിൽ കേന്ദ്ര സർക്കാരെത്തും.
നിലവിൽ കമ്പോളത്തിൽ ഇടപാടുകൾ കുറവാണ്. നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണം. എന്നാൽ 500 രൂപാ നോട്ടുകൾ കൂടുതലായി എത്തുന്നതോടെ ഈ പ്രതിസന്ധി മാറും. ഇതോടെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ വീണ്ടും സജീവമാകും. ഇത് വികസന പ്രക്രിയയ്ക്കും കമ്പനികൾക്കും ഗുണകരമായി മാറുകയും ചെയ്യും. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ഇടിഞ്ഞത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വികസനത്തേയും സഹായിക്കുന്ന തരത്തിലേക്ക് ഈ ഇടിവിനെ മാറ്റിയെടുക്കുകയാണ് സർക്കാർ ചെയ്ത്. ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്ക് പുതുവേഗം വന്നു. ഇത് ഇരട്ടിയാക്കുന്ന തരത്തിലാകും നോട്ട് അസാധുവാക്കൽ ഉണ്ടാക്കുന്ന സ്വാധീനമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധർക്കുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് മോദിയുടെ തീരുമാനം ഗുണകരമാകുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.
ഇതുകൊണ്ടാണ് മോദിയുടെ നോട്ട് അസാധുവാക്കലിന് ആഗോള തലത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കും ബാങ്കുകൾക്കും ഗുണകരമാകുമെന്ന് ആഗോള തലത്തിൽ വിലയിരുത്തലുണ്ട്. കുറ്റകൃത്യങ്ങളും ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വർധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വർധനവുണ്ടാകും. ഉയർന്ന മൂല്യമുള്ളവ പിൻവലിച്ചാൽ രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ വർധിക്കും. നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഈ നീക്കം ഖജനാവിനും ബാങ്കുകൾക്കും തുണയാവുകയും ചെയ്യും. ബാങ്കുകളിൽ എത്തുന്ന തുക സമർത്ഥമായി വികസനത്തിന് വിനിയോഗിക്കാനാകും. അതിവേഗ തീവണ്ടി പാതയുൾപ്പെടെയുള്ള വമ്പൻ പദ്ധതികൾക്കായി നിക്ഷേപം കണ്ടെത്താനും എളുപ്പമാകും. വിദേശ രാജ്യങ്ങളിൽ വായ്മപയ്ക്കായി കൈനീട്ടുന്ന സാഹചര്യം ഒഴിവാകുന്നതോടെ രൂപയുടെ മൂല്യവും കുറയും. ഡോളറുമായുള്ള വിനിമയ നിരക്കിൽ മുന്നേറാനായാൽ അത് വിദേശ വ്യാപാരത്തിലേർപ്പെടുന്ന ഇന്ത്യൻ കമ്പനികൾക്കും ഗുണമാകും. ഇതോടെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ കരുത്തരാവുകയും ചെയ്യും.
നിക്ഷേപമായി ബാങ്കുകളിൽ കൂടുതൽ തുകയെത്തുമ്പോൾ രാജ്യത്തിന്റെ കരുതൽ ധനം നിയമപരമായി തന്നെ കൂടും. ഇത് രൂപയുടെ മൂല്യം ഭാവിയിൽ ഉയർത്തുമെന്ന് വ്യക്തമാണ്. ഇതിനൊപ്പം വായ്പ നൽകാനുള്ള ബാങ്കുകളുടെ ശേഷിയും ഉയരും. ഇത് വികസന പ്രവർത്തനങ്ങൾക്കും മറ്റും കൂടുതൽ തുകയെത്തിക്കുന്ന അവസ്ഥയുണ്ടാക്കും. നിക്ഷേപങ്ങൾ കൂടുമ്പോൾ അവയെല്ലാം നിയമവിധേയമാകും. ഇത് ഖജനാവിലേക്കുള്ള നികുതി വരുമാനം കുത്തനെ ഉയർത്തും. കള്ളനോട്ടിന്റെ വ്യാപനത്തിനും വലിയൊരളവു വരെ കുറവ് വരും. കൂടുതൽ ഇടപാടുകൾ ബാങ്ക് കേന്ദ്രീകൃതമാക്കുന്നതാണ് ഈ തീരുമാനം. കറൻസിയുടെ അസാധുവാക്കൽ മനസ്സിൽ വയ്ക്കുന്ന സാധാരണക്കാർ പോലും ഭാവിയിൽ വലിയ തോതിൽ നോട്ടുകൾ സൂക്ഷിക്കാത്ത അവസ്ഥയുണ്ടാക്കും. ഡിജിറ്റൽ ബാങ്കിംഗിന്റെ അപാര സാധ്യതകൾ തുറക്കുന്നതോടെ സ്മാർട്ട് എക്കോണമിയിലേക്ക് കാര്യങ്ങൾ നീങ്ങും. ഇത് ഭാവിയിലും കൂടുതൽ നിക്ഷേപം ബാങ്കുകളിൽ നിലനിർത്താൻ സഹായകമാകും. ഇതിലൂടെ കൂടുതൽ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന വിപണിയായി രാജ്യം മാറും.
ചലനാത്മക വിപണിയായി ഇന്ത്യയെ മാറ്റുന്നതാണ് തീരുമാനമെന്നും വിദഗ്ദ്ധർ പറയുന്നു. കൃത്യമായ പണത്തിന്റെ വിനിയോഗത്തിലേക്ക് തീരുമാനം എത്തിക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാക്കും. കൂടുതൽ നിർമ്മാണ പ്രക്രിയയ്ക്കും കയറ്റുമതിക്കും അവസരമുണ്ടാകും. ഇതിലൂടെ വിദേശ നാണ്യത്തിന്റെ വൻതോതിലുള്ള വരവും ഉണ്ടാകും. ഡെഡ് മണിയെന്ന സാമ്പത്തിക ശാസ്ത്രത്തിലെ പ്രയോഗം തന്നെ ഇല്ലാതാകും. ഭൂരിപക്ഷം പണവും ബാങ്കുകളിൽ തന്നെ എത്തുന്നതാണ് ഇതിന് കാരണം. വിപണിയിലെ മുഴുവൻ സമ്പത്തും വിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിയും. വിശ്വാസ്യതയും സുതാര്യതയും ഇടപാടുകൾ ഉറപ്പുവരുത്തുന്നതും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും. രാജ്യന്താര തലത്തിൽ രൂപയുടെ പ്രിയം കൂടുന്നതിന് ഇത് അവസരമൊരുക്കും. സാമ്പത്തികകാര്യങ്ങളിൽ റിസർവ്വ് ബാങ്കിന് കൂടുതൽ നിയന്ത്രണവും ഉണ്ടാകും. വ്യക്തികൾ മാത്രമല്ല സംഘടനകളും സ്വത്ത് വെളിപ്പെടുത്താനും ആദായ നികുതി കൃത്യമായി അടയ്ക്കാനുമെല്ലാം ഇത് കാരണമാകും. നിലവിൽ സർക്കാരിതര സംഘടനകളിലേക്ക് ഒഴുകുന്ന ഫണ്ടുകളിൽ റിസർവ്വ് ബാങ്കിന് ഒരു നിയന്ത്രണവും ഇല്ല. ഈ അവസ്ഥയ്ക്ക് പിരഹാരമുണ്ടാക്കാനും ഇതിലൂടെ കഴിയും.
സർക്കാരിന്റെ നയരൂപീകരണത്തിന് ഏറ്റവും ഗുണകരമായി ഈ തീരുമാനം മാറുമെന്നും വിലയിരുത്തലുണ്ട്. വിപണ ഇടപെടലുകൾക്ക് വേഗത്തിൽ റിസർവ്വ് ബാങ്കിനും സർക്കാരിനും കഴിയും. കള്ളപ്പണ നിയന്ത്രണത്തിലും ഇത് നിർണ്ണായകമാകും. ഇതിലൂടെ പൂഴ്‌ത്തി വയ്ക്കും കരിചന്തയ്ക്കും പോലും സാധ്യതയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് ക്ഷമയോടെ കാത്തിരുന്നാൽ മോദിയുടെ നോട്ട് അസാധുവാക്കൽ എന്ന സർജിക്കൽ സ്‌ട്രൈക്കിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു. ഭീകരവാദികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി. കള്ളനോട്ടിന്റേയും കള്ളക്കടത്തിന്റേയും കള്ളപ്പണത്തിന്റേയും സാധ്യതകളിലൂടെയാണ് തീവ്രവാദികൾ രാജ്യത്തിന് ഭീഷണിയാകുന്നത്. നക്‌സലുകളും മാവോയിസ്റ്റുകളുമെല്ലാം കരുതലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയാണ് നോട്ട് അസാധുവാകലിലൂടെ ഇല്ലാതായത്. അതുകൊണ്ട് ഭീകര പ്രവർത്തനങ്ങളുടെ അടിവേരിളകാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.