- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് കിട്ടാനും കൈക്കൂലിയോ? വ്യാജ ഐഎഎസുകാരിക്ക് മസൂറിയിൽ പ്രവേശനം നൽകിയത് ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ; യുവതിയെ അറസ്റ്റ് ചെയ്ത് അന്വേഷണസംഘവും
ഡെറാഡൂൺ: മസൂറിയിലെ പ്രശസ്തമായ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ വ്യാജ ഐഎഎസുകാരി നുഴഞ്ഞുകയറിയത് കൈക്കൂലി നൽകിയോ? കേസ് അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തുകയാണ്. അതിനിടെ ഐ.എ.എസ്. പരിശീലന കേന്ദ്രമായ മസ്സൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അഡ്‌മിനിസ്‌ട്രേറ്റീവ് അക്കാദമിയിൽ ആറു മാസം അനധികൃതമായി കഴിഞ്ഞ വ്യാജ ഐ.എ.എസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്
ഡെറാഡൂൺ: മസൂറിയിലെ പ്രശസ്തമായ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ വ്യാജ ഐഎഎസുകാരി നുഴഞ്ഞുകയറിയത് കൈക്കൂലി നൽകിയോ? കേസ് അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തുകയാണ്. അതിനിടെ ഐ.എ.എസ്. പരിശീലന കേന്ദ്രമായ മസ്സൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അഡ്‌മിനിസ്‌ട്രേറ്റീവ് അക്കാദമിയിൽ ആറു മാസം അനധികൃതമായി കഴിഞ്ഞ വ്യാജ ഐ.എ.എസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിനിയായ റൂബി ചൗധരിയെന്ന യുവതിയാണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ പ്രകാരമാണ് അറസ്റ്റ്.
അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയൽ കാർഡ് നൽകിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടർ സൗരഭ് ജയിനാണെന്നാണ് നേരത്തെ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സൗരഭിനെതിരെ നടപടിയെടുക്കാതെ തന്നെ ബലിയാടാക്കാൻ ശ്രമിച്ചാൽ ജീവിതം അവസാനിപ്പിക്കുമെന്നും ആരോപണവിധേയയായ റൂബി ചൗധരി ഭീഷണി മുഴക്കി. ഉത്തരകാശി മുൻ ജില്ലാ കലക്ടർ കൂടിയായ സൗരഭ് രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വൻ സ്വാധീനമുള്ളയാളാണ്. നീതിപൂർവമായ അന്വേഷണം നടത്തി തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നു മാത്രമേ താൻ ആവശ്യപ്പെടുന്നുള്ളൂവെന്നും തെറ്റുകാരിയെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും അവർ വിശദീകരിച്ചു.
കോഴയായി 20 ലക്ഷം രൂപ നൽകണമെന്ന വ്യവസ്ഥയിൽ സൗരഭ് ജയിൻ തനിക്കു ലൈബ്രറിയിൽ ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റൂബി പറയുന്നത്. ഇതിൽ ആദ്യ ഗഡുവായി അഞ്ചു ലക്ഷം നൽകി. പ്രൊബേഷനർമാരുടെ തിരിച്ചറിയൽ കാർഡ് നൽകിയതും സൗരഭാണ്. ആരോപണം തന്റെ മാനംകെടുത്തിയതായും കുടുംബജീവിതം തകർത്തതായും അവർ ആരോപിച്ചു. ഈ ആരോപണങ്ങൾ സരഭ് ജെയിൻ നിഷേധിച്ചു. അക്കാദമി അധികൃതരും റൂബി ചൗധരിയുടെ വാദം തെറ്റാണന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊബേഷനറി ഐഎഎസ് ഓഫിസർ എന്ന നിലയിൽ എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉപയോഗിച്ച് ഏഴുമാസമായി അക്കാദമിയിൽ താമസിക്കുകയായിരുന്നു റൂബി. യുപിയിലെ മുസഫർ നഗർ സ്വദേശിനി റൂബി ചൗധരി ഐഎഎസ് നേടിയിട്ടില്ലെന്നു ദിവസങ്ങൾക്കു മുൻപാണ് കണ്ടെത്തിയത്. രാഷ്ട്രപതി പ്രണബ് മുഖർജി അക്കാദമി സന്ദർശിച്ചപ്പോൾ റൂബി മറ്റുള്ളവർക്കൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ആൾമാറാട്ടം പുറത്തുവന്നതിനെ തുടർന്ന് അക്കാദമി അധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തു. ആൾമാറാട്ടത്തിനും വഞ്ചനയ്ക്കും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വനിതാ എസ്‌പി: ഷാജഹാൻ അൻസാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നും ഡിഐജി: ബി.എസ്. സിദ്ദു പറഞ്ഞു
ഏപ്രിൽ അവസാനം രാഷ്ട്രപതിയുടെ അക്കാദമി സന്ദർശനത്തിന്റെ ഭാഗമായി ഐ.എ.എസ്. പരിശീലനാർഥികളുടെ വിവരം ശേഖരിച്ചപ്പോഴാണ് യുവതി അനധികൃതമായി കയറിപ്പറ്റിയതായി കണ്ടെത്തിയത്. നേരത്തേ രാഷ്ട്രപതി പ്രണബ് മുഖർജി അക്കാദമി സന്ദർശിച്ചപ്പോൾ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ യുവതി പങ്കെടുത്തിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് ഇത് വിലയിരുത്തുന്നത്.