- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുബിനെ കൊന്നവരുടെ മൊഴി വിശ്വസിച്ചു അറസ്റ്റിലായ അടുത്ത മുറിയിൽ താമസിക്കുന്ന സന്തോഷിനു വധശിക്ഷ; നിരപരാധിയുടെ ജീവൻ രക്ഷിക്കാൻ 50 ലക്ഷം ശേഖരിക്കാൻ മുന്നിട്ടിറങ്ങി കടയ്ക്കൽ ഗ്രാമം: യുഎഇയിലെ അനീതിക്കെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കടക്കൽ ഗ്രാമം ഒരുമിച്ചു പണപിരിവിനു ഇറങ്ങുകയാണ്. നിരപരാധിയായ തങ്ങളുടെ നാട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ട 50 ലക്ഷം ശേഖരിക്കാൻ ആണ് അവരുടെ യത്‌നം. അറബ് രാഷ്ട്രങ്ങളിലെ കാട്ടുനീതിക്ക് ഉദാഹരണമായി മാറിയ സുബിൻ എന്ന മലയാളിയുടെ ദുരന്തവും അതിന്റെ ബലിയാടായ വധശിക്ഷയെ നേരിടുന്ന സന്തോഷിന്റെ വിധിയും ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ
തിരുവനന്തപുരം: കടക്കൽ ഗ്രാമം ഒരുമിച്ചു പണപിരിവിനു ഇറങ്ങുകയാണ്. നിരപരാധിയായ തങ്ങളുടെ നാട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ട 50 ലക്ഷം ശേഖരിക്കാൻ ആണ് അവരുടെ യത്‌നം. അറബ് രാഷ്ട്രങ്ങളിലെ കാട്ടുനീതിക്ക് ഉദാഹരണമായി മാറിയ സുബിൻ എന്ന മലയാളിയുടെ ദുരന്തവും അതിന്റെ ബലിയാടായ വധശിക്ഷയെ നേരിടുന്ന സന്തോഷിന്റെ വിധിയും ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ വരെ പ്രസിദ്ധീകരിച്ചു തുടങ്ങി. യുഎയിൽ പോയി തരംഗം
സൃഷ്ടിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെങ്കിലും കടയ്ക്കൽ ഗ്രാമം അത് ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ്.
കോട്ടയം കറുകച്ചാൽ സ്വദേശി കൊല്ലപ്പെട്ട കേസിലാണ് കടയ്ക്കൽസ്വദേശിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. താമസസ്ഥലത്തെ സംഘർഷത്തിനിടെ കറുകച്ചാൽ പുത്തൻപുരയ്ക്കൽ ബാബു അഗസ്റ്റിന്റെ മകൻ സുബിൻ കൊല്ലപ്പെട്ട കേസിലാണ് സന്തോഷിനു (41) ശിക്ഷ വിധിച്ചത്. സുബിന്റെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷ ഒഴിവാകുമെങ്കിലും ഇതിന് 50 ലക്ഷം രൂപ ദയാധനം വേണ്ടിവരും. തങ്ങൾക്കു സംഭവിച്ച നഷ്ടത്തിന് ഒന്നും പരിഹാരമാവില്ലെന്ന് അറിയാമെന്നു കൊല്ലപ്പെട്ട സുബിന്റെ പിതാവ് ബാബു അഗസ്റ്റിൻ പറഞ്ഞു. എന്നാൽ, യുഎഇ നീതിപീഠത്തിന്റെ വിധി സന്തോഷിനെ പോലെയുള്ളവർ ഇനി ആരുടെയും ജീവൻ എടുക്കാതിരിക്കാൻ ഉപകരിക്കുമെന്നു ബാബു അഗസ്റ്റിൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പിരിവെടുത്ത് സന്തോഷിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കടയ്ക്കൽ ഗ്രാമം ശ്രമിക്കുന്നത്.
2011 ജൂലൈ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സുബിനെ സന്തോഷ് കുത്തിക്കൊന്നുവെന്നാണ് കേസ്. സുബിനും സന്തോഷും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർക്കിടയിൽ പ്രശ്‌നവുമില്ലായിരുന്നു. യഥാർത്ഥത്തിൽ സുബിനെ കൊന്നത് സന്തോഷല്ലെന്നതാണ് കടയ്ക്കലുകാർ പറയുന്നത്. സുബിൻ ജോലി കഴിഞ്ഞെത്തി മുറിയിൽ വിശ്രമിക്കുമ്പോൾ അടുത്ത മുറിയിൽനിന്നു വഴക്കുകേട്ടു തുറന്നുനോക്കുമ്പോൾ മർദനമേൽക്കുകയായിരുന്നു. എന്നാൽ കൊലപ്പെടുത്തിയവരുടെ മൊഴി അനുസരിച്ച് യുഎഇ പൊലീസ് കേസ് എടുത്തു. സുബിനെ സന്തോഷ് കുത്തിക്കൊന്നുവെന്നായിരുന്നു മൊഴി. അങ്ങനെയാണ് സന്തോഷ് ജയിലറയ്ക്കുള്ളിലായത്. ഇക്കാര്യം സന്തോഷിന്റെ കുടുംബാംഗങ്ങളേയും ജയിലിലായതിന് ശേഷം അയാൾ തന്നെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റിലായ സന്തോഷിനുവേണ്ടി അഭിഭാഷകനെ ഏർപ്പെടുത്താൻപോലും കഴിഞ്ഞില്ലെന്നു സഹോദരൻ സതീഷ് പറയുന്നു. കോടതിതന്നെ അഭിഭാഷക സേവനം ലഭ്യമാക്കുകയായിരുന്നു. ഗൾഫിൽ വന്നതിനു നാട്ടിൽ വായ്പ ഇനത്തിലും മറ്റും വൻ ബാധ്യതയുള്ളതായും പറഞ്ഞു. സഹായം തേടി സന്തോഷിന്റെ ഭാര്യ റിയ എംബസി അധികൃതർക്കും കേരള സർക്കാരിനും നിവേദനം നൽകിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലെ തുച്ഛ വരുമാനം കൊണ്ടാണു താനും കുടുംബവും ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് നാട് തന്നെ സന്തോഷിന്റെ രക്ഷയ്ക്കായി പണപ്പിരിവിന് ഇറങ്ങുന്നത്. വധശിക്ഷയിൽ സന്തോഷ് നൽകിയ അപ്പീൽ അടുത്തമാസം എട്ടിന് യുഎഇ കോടതി പരിഗണിക്കും.
സുബിന്റെ മരണം അടുത്ത ദിവസമാണ് സന്തോഷ് അറിഞ്ഞതെന്നാണ് ഭാര്യ പറയുന്നത്. മദ്യപാന പാർട്ടിക്കിടെ തൊട്ടടുത്ത മുറിയിൽ വലിയ ബഹളമായി. എല്ലാം തച്ചു നശിപ്പിക്കുന്നതും കേട്ടു. അതോട് അവിടെ നിന്നിറങ്ങി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അടുത്ത ദിവസമാണ് കൊലപാതക വിവരം പോലും അറിഞ്ഞത്. എന്നാൽ കൊന്നവർ തന്നെ സന്തോഷിനെ പ്രതിയാക്കി രക്ഷപ്പെടുകയായിരുന്നു. യുഎഇയിലെ കാടൻ നിയമം കൂടിയായപ്പോൾ സന്തോഷിന്റെ നില പരുങ്ങലിലുമായി. സത്യം ഇതാണെന്ന് എല്ലാവർക്കും അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ഇത്തരം വിഷയങ്ങൾ ഉയർന്നുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അതും നശിച്ചു. 50ല്ക്ഷം രൂപ എങ്ങനേയും സംഘടിപ്പിച്ച് ഭർത്താവിനെ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവരാനാണ് റിയയയുടെ ശ്രമം.
കടയ്ക്കൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പണം സ്വരൂപിക്കുന്നത്. ഇതുവരെ 17 ലക്ഷം രൂപ പിരിഞ്ഞു കിട്ടി. പ്രാദേശി വ്യാപാരികളും തൊഴിലാളികളും അടക്കമുള്ളവരാണ് ഇത് പിരിച്ച് നൽകിയത്. സന്തോഷിന്റെ സ്വഭാവത്തെ കുറിച്ച് കടയ്ക്കലുകാർക്ക് നന്നായി അറിയാം. ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ സുബിനെ സന്തോഷ് കൊന്നുവെന്നത് അവർക്ക് വിശ്വസിക്കാനും കഴിയുന്നില്ല. അതിന്റെ പ്രതിഫലനമാണ് പണപ്പിരിവിലും നിറയുന്നത്.