- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര ലക്ഷത്തിൽ കൂടുതൽ നിക്ഷേപം ഉള്ളവരുടെ മേലെ മാത്രം പിടിവീഴുമെന്ന തീരുമാനം ആദായനികുതി വകുപ്പ് തിരുത്തി; എല്ലാ അക്കൗണ്ടുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു; ഒരു വർഷം കാത്ത് നിൽക്കാതെ ഉറവിടം തേടിയുള്ള കത്തുകൾ അയച്ചു തുടങ്ങി
കൊച്ചി: രണ്ടര ലക്ഷത്തിൽ താഴെയുള്ള സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. ആദായ നികുതിയുടെ കുറഞ്ഞ പരിധി രണ്ടരലക്ഷം രൂപ ആയതിനാൽ തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരുടെ ചെറിയ നിക്ഷേപങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് മാറ്റം വരുത്തുന്നത്. ഫലത്തിൽ എല്ലാ അക്കൗണ്ടും ആദായ നികുതി വകുപ്പ് പരിശോധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ കള്ളപ്പണം പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാൻ ചിലർ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണു ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കാൻ തീരുമാനം. അക്കൗണ്ട് ഉടമകൾക്ക് പ്രതിഫലം നൽകിയാണു കള്ളപ്പണം മാറ്റിയെടുക്കുന്നത്. ജൻധൻ അക്കൗണ്ടുകളും ഇത്തരത്തിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. നികുതിവെട്ടിക്കൽ കണ്ടെത്തിയാൽ ആദായനികുതിക്കു പുറമേ പിഴയും ഈടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ പുതുതായി നിക്ഷേപിക്കുന്നവർക്കെല്ലാം കത്ത് നൽകാനാണ് ആദായ നികുതി വകുപ്പിന്റെ ത
കൊച്ചി: രണ്ടര ലക്ഷത്തിൽ താഴെയുള്ള സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. ആദായ നികുതിയുടെ കുറഞ്ഞ പരിധി രണ്ടരലക്ഷം രൂപ ആയതിനാൽ തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരുടെ ചെറിയ നിക്ഷേപങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് മാറ്റം വരുത്തുന്നത്. ഫലത്തിൽ എല്ലാ അക്കൗണ്ടും ആദായ നികുതി വകുപ്പ് പരിശോധിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
എന്നാൽ കള്ളപ്പണം പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാൻ ചിലർ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണു ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കാൻ തീരുമാനം. അക്കൗണ്ട് ഉടമകൾക്ക് പ്രതിഫലം നൽകിയാണു കള്ളപ്പണം മാറ്റിയെടുക്കുന്നത്. ജൻധൻ അക്കൗണ്ടുകളും ഇത്തരത്തിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. നികുതിവെട്ടിക്കൽ കണ്ടെത്തിയാൽ ആദായനികുതിക്കു പുറമേ പിഴയും ഈടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ പുതുതായി നിക്ഷേപിക്കുന്നവർക്കെല്ലാം കത്ത് നൽകാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
അതായത് രണ്ടരലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ പ്രശ്‌നം വരില്ലെന്ന് കരുതി നിക്ഷേപിച്ചവർക്കെല്ലാം പണി കിട്ടുമെന്നാണ് സൂചന. ഉറവിടം വെളിപ്പെടുത്താായില്ലെങ്കിൽ നിക്ഷേപത്തെ കള്ളപ്പണമായി വിലയിരുത്തും. പിഴയും പിഴപ്പലിശയും അടക്കം വലിയൊരു തുകയും നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്.