- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളുടെ പേരെടുത്ത് പറഞ്ഞാൽ മാത്രം സ്വത്ത് വിവരങ്ങൾ കൈമാറാമെന്ന് വിജിലൻസിനോട് ആദായനികുതി വകുപ്പ്; എഫ്ഐആർ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ നൽകാം; മുത്തൂറ്റിലെ കോടികൾ നിക്ഷേപിച്ച കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ തേടിയ ജേക്കബ് തോമസിന് താൽക്കാലിക തിരിച്ചടി
കൊച്ചി: പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടേയും ആസ്തിവിവരങ്ങൾ നൽകണമെന്ന വിജിലൻസിന്റെ ആവശ്യം ആദായ നികുതിവകുപ്പ് തള്ളി. നികുതിദായകരുടെ സ്വത്തുവിവരങ്ങൾ നൽകാനാകില്ലെന്ന് ആദായനികുതിവകുപ്പ് അധികൃതർ വ്യക്തമാക്കി. കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേകം ചോദിച്ചാൽ നൽകുന്നതിന് തടസമില്ല. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ കൈമാറാനാകില്ലെന്നും ആദായനികുതിവകുപ്പ് മറുപടി നൽകി. നേതാക്കളുടെ സ്വത്ത് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യവുമായി വിജിലൻസ് അധികൃതർ ആദായനികുതി വിഭാഗത്തെ സമീപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ കത്താണ് ആദായ നികുതി വകുപ്പ് തള്ളിക്കളഞ്ഞത്. നേതാക്കളുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ കത്തിൽ ആരുടെയും പേരുകളില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ അവരുടെ സ്വത്തുവിവരങ്ങൾ കൈമാറാനാകില്ല. ഏതെങ്കിലും നേതാക്കളുടെ പേരുകൾ എടുത്ത് പറഞ്ഞു വിവരങ്ങൾ ആവശ്യപ്പെടണം. അതെസമയം ഇവർക്ക
കൊച്ചി: പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടേയും ആസ്തിവിവരങ്ങൾ നൽകണമെന്ന വിജിലൻസിന്റെ ആവശ്യം ആദായ നികുതിവകുപ്പ് തള്ളി. നികുതിദായകരുടെ സ്വത്തുവിവരങ്ങൾ നൽകാനാകില്ലെന്ന് ആദായനികുതിവകുപ്പ് അധികൃതർ വ്യക്തമാക്കി. കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേകം ചോദിച്ചാൽ നൽകുന്നതിന് തടസമില്ല. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ കൈമാറാനാകില്ലെന്നും ആദായനികുതിവകുപ്പ് മറുപടി നൽകി.
നേതാക്കളുടെ സ്വത്ത് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യവുമായി വിജിലൻസ് അധികൃതർ ആദായനികുതി വിഭാഗത്തെ സമീപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ കത്താണ് ആദായ നികുതി വകുപ്പ് തള്ളിക്കളഞ്ഞത്. നേതാക്കളുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ കത്തിൽ ആരുടെയും പേരുകളില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
അതുകൊണ്ട് തന്നെ അവരുടെ സ്വത്തുവിവരങ്ങൾ കൈമാറാനാകില്ല. ഏതെങ്കിലും നേതാക്കളുടെ പേരുകൾ എടുത്ത് പറഞ്ഞു വിവരങ്ങൾ ആവശ്യപ്പെടണം. അതെസമയം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇന്നലെയാണ് ആദായ നികുതി വകുപ്പിന് വിജിലൻസ് ഡയറക്ടർ നേതാക്കളുടെ സ്വത്തുവകകൾ ആവശ്യപ്പെട്ട് കത്ത് കൈമാറിയത്.
മുത്തൂറ്റ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നേതാക്കളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളെ തുടർന്നാണ് വിജിലൻസിന്റെ ഈ നീക്കവും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനവയിൽ ലഭിച്ചത് സ്ഥാപനവുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങളായിരുന്നു. ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിൽ മുത്തൂറ്റിൽ നിക്ഷേപമുള്ളരാഷ്ട്രീയക്കാരുടെ വിവരങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രമുഖർ മുതൽ വ്യവസായ പ്രമുഖർ വരെ മുത്തൂറ്റിൽ ഇത്തരത്തിൽ സംശയകരമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾ നടത്തിയവരുടെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു.
വൻകിട രാഷ്ട്രീയക്കാരുടെ അഴിമതിപ്പണം മുത്തൂറ്റിൽ നിക്ഷേപിക്കപ്പെട്ടെന്ന സൂചനയുണ്ടാിയരുന്നു. നേരത്തെ മുത്തൂറ്റ് റെയ്ഡിൽ ജോർജ്ജ് ഗ്രൂപ്പിൽ സ്വർണം ലേലം ചെയ്തതിൽ 800 കോടി രൂപയിലേറെ ക്രമക്കേട് കണ്ടെത്തിയിരുന്നു. മൊത്തം മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലും പണയ സ്വർണം ലേലം ചെയ്തതിൽ 200 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
നേരത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതു കൊള്ളപ്പലിശയാണെന്ന വിവരവും പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നൽപ്പരിശോധനയിൽ ഇതടക്കം 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്.