- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവലിച്ച പണം മാറ്റി വാങ്ങുന്ന സംഘങ്ങൾ പെരുകി; സ്വർണ്ണക്കടകളും വ്യാപാരികളും മണി എക്സ്ചേഞ്ച് കമ്പനികളും ഡിസ്‌കൗണ്ട് റേറ്റിൽ കൈപ്പറ്റുന്നു: രാജ്യം മുഴുവൻ റെയ്ഡ് നടത്തി തട്ടിപ്പുകാരെ പിടികൂടി ഇൻകം ടാക്സുകാർ
ന്യൂഡൽഹി: കള്ളപ്പണം നിയന്ത്രിക്കാൻ കൈക്കൊണ്ട കേന്ദ്രസർക്കാർ നടപടിയിലും പഴുതു കണ്ടെത്തി കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് രാജ്യത്താകമാനമുള്ള സംഘങ്ങൾ. സ്വർണ്ണക്കടകൾ വഴിയും മറ്റുമാണ് ഇത്തരം ഇടപാടുകൾ നടത്തുന്നത്. ഇതിനെ നിയന്ത്രിക്കാൻ വേണ്ടി രാജ്യത്തെ പ്രുഖ നഗരങ്ങളിൽ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ് നടത്തി. കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. പിൻവലിച്ച നോട്ടുകൾ 'ഡിസ്‌കൗണ്ട്' റേറ്റിൽ മാറ്റി നൽകി വൻ ലാഭമുണ്ടാക്കുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന സംഘങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ ഉന്നമിട്ടാണ് റെയ്‌ഡെന്നും റിപ്പോർട്ടുകൾ പറയുന്നു. 40 ശതമാനം വരെ ലാഭവിഹിതം പറ്റിയാണ് ഇവർ 500, 1000 രൂപാ നോട്ടുകൾ മാറ്റിനൽകുന്നതത്രെ. ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ റെയ്!ഡ് നടക്കുന്നുണ്ട്. ഡൽഹിയിൽ നാലിടത്തും മുംബൈയിൽ മൂന്നിടത്തുമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. തലസ്ഥാന നഗരിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ കരോൾ ബാഗ്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ ഇ
ന്യൂഡൽഹി: കള്ളപ്പണം നിയന്ത്രിക്കാൻ കൈക്കൊണ്ട കേന്ദ്രസർക്കാർ നടപടിയിലും പഴുതു കണ്ടെത്തി കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് രാജ്യത്താകമാനമുള്ള സംഘങ്ങൾ. സ്വർണ്ണക്കടകൾ വഴിയും മറ്റുമാണ് ഇത്തരം ഇടപാടുകൾ നടത്തുന്നത്. ഇതിനെ നിയന്ത്രിക്കാൻ വേണ്ടി രാജ്യത്തെ പ്രുഖ നഗരങ്ങളിൽ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ് നടത്തി. കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. പിൻവലിച്ച നോട്ടുകൾ 'ഡിസ്‌കൗണ്ട്' റേറ്റിൽ മാറ്റി നൽകി വൻ ലാഭമുണ്ടാക്കുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന സംഘങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ ഉന്നമിട്ടാണ് റെയ്‌ഡെന്നും റിപ്പോർട്ടുകൾ പറയുന്നു.
40 ശതമാനം വരെ ലാഭവിഹിതം പറ്റിയാണ് ഇവർ 500, 1000 രൂപാ നോട്ടുകൾ മാറ്റിനൽകുന്നതത്രെ. ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ റെയ്!ഡ് നടക്കുന്നുണ്ട്. ഡൽഹിയിൽ നാലിടത്തും മുംബൈയിൽ മൂന്നിടത്തുമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. തലസ്ഥാന നഗരിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ കരോൾ ബാഗ്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ചണ്ഡിഗഡ്, ലുധിയാന എന്നീ നഗരങ്ങളുടെ ചില ഭാഗങ്ങളിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ദക്ഷിണേന്ത്യൻ നഗരങ്ങളിലും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വ്യാപാരികൾ, ജുവലറിക്കാർ, കറൻസി എക്‌സ്‌ചേഞ്ചുകൾ, ഹവാല ഇടപാടുകാർ തുടങ്ങിയവർ പിൻവലിക്കപ്പെട്ട 500, 1000 രൂപ നോട്ടുകൾക്ക് പകരം ലാഭവിഹിതം കൈപ്പറ്റി പുതിയ നോട്ടുകൾ നൽകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. രാജ്യവ്യാപകമായി വൻതോതിൽ പണമൊഴുകുന്നതും നിയമവിരുദ്ധമായി പണമിടപാടുകൾ നടക്കുന്നതും പരിശോധിക്കണമെന്ന സിബിഡിറ്റി ചെയർമാൻ സുശീൽ ചന്ദ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് രാജ്യവ്യാപകമായുള്ള പരിശോധനകൾ. നൂറിലധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് റെയ്ഡുകൾ നടത്തുന്നത്. ചിലയിടങ്ങളിൽനിന്നും സംശയകരമായി കണ്ടെത്തിയ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ജൂവലറി ഉടമകളുമായി ചേർന്നാണ് പണം വെളുപ്പിക്കൽ നടക്കുന്നത്. പൂഴ്‌ത്തിവയ്‌പ്പുകാരെ സഹായിക്കാൻ അവരുടെ കൈവശമുള്ള അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ വാങ്ങി പകരം വ്യാപകമായി സ്വർണത്തിന്റെ വിനിമയം നടത്തുകയായിരുന്നു. സ്വർണം ഗ്രാമിന് വൻവില ഈടാക്കിയായിരുന്നു വിൽപന. മോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെതന്നെ കള്ളപ്പണം വെളുപ്പിക്കാൻ സ്വർണമാക്കി മാറ്റുകയാണ് എളുപ്പമാർഗമെന്ന് കണ്ടായിരുന്നു ഈ കച്ചടവത്തിന് സാധ്യത തെളിഞ്ഞത്. സ്വർണം ഗ്രാമിന് 2860 രൂപയായിരുന്നു നോട്ടുകൾ അസാധുവാക്കുന്ന പ്രഖ്യാപനം വന്ന എട്ടാംതീയതിയിലെ വില നിലവാരം. അന്നു രാത്രിതന്നെ പല ജൂവലറികളിലും സ്വർണം കള്ളപ്പണത്തിന് പകരമായി വിനിമയം ചെയ്തത് ഗ്രാമിന് അയ്യായിരം രൂപയോളം ഈടാക്കിയാണ്.
മീററ്റ്, ആഗ്ര, ഡെറാഡൂൺ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം സ്വർണക്കച്ചവടം തകൃതിയായി നടന്നിട്ടുണ്ട്. മുംബൈയിൽ പത്തുഗ്രാമിന് 37,00038,000 രൂപ നിരക്കിൽ ഈടാക്കിയായിരുന്നു കച്ചവടം. മലാഡിലെ നടരാജ് മാർക്കറ്റിൽ രാത്രി വൈകിയും കച്ചവടം നടന്നു. അസാധുവാക്കിയ നോട്ടുകൾ അടുത്തമാസം അവസാനംവരെ മാറ്റിവാങ്ങാമെന്നതിനാൽ ഈ കച്ചവടം ഇനിയും ഉയരുമെന്നും ചിലയിടത്ത് പത്തുഗ്രാമിന് അമ്പതിനായിരം രൂപവരെ ഈടാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിലും ഈ കച്ചവടം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജ്യത്താകെ റെയ്ഡ് നടത്തിയത്.
ഉയർന്ന വില നൽകി സ്വർണം വാങ്ങാൻ എത്തിയവർ എല്ലാവരും കള്ളപ്പണം സൂക്ഷിച്ചിരുന്നവരാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണം എത്രകാലം വേണമൈങ്കിലും രഹസ്യമായി സൂക്ഷിക്കാമെന്നതാണ് കള്ളപ്പണക്കാരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. മോദിയുടെ കറൻസി നിയന്ത്രണ, നിരോധന പ്രഖ്യാപനം വന്നതോടെ ഇന്നലെ ഒറ്റയടിക്ക് സ്വർണവില ഉയരുകയും ചെയ്തിരുന്നു.
രാജ്യത്ത് കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും നോട്ടുകൾ സ്വീകരിച്ച് വൻകിടക്കാർക്കുവേണ്ടി വൻ സ്വർണക്കച്ചവടമാണ് അരങ്ങേറിയത്. കേരളത്തിനു പുറമെ ഡൽഹി, മുംബൈ യുപി, ഉത്തരാഘണ്ഡ് മേഖലകളിൽ ചില ജൂവലറികൾ കഴിഞ്ഞദിവസങ്ങളിൽ പാതിരാത്രി വൈകിയും ബിസിനസ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഡൽഹിയിലെ ഒരു ജൂവലറിക്കുവെളിയിൽ പണംമാറ്റി സ്വർണമാക്കാൻ കാത്തുനിന്നവരുടെ ക്യൂപോലും കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടുമണിവരെയും തുടർന്നിരുന്നു. പിന്നീട് പ്രശ്‌നമാകുമെന്ന് കണ്ട് കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. പഴയ തീയതിയിൽ ബില്ലുകളിട്ട് നിലവിലെ കുറഞ്ഞ നിരക്കിൽ സ്വർണം വിറ്റതായി കാട്ടിയാൽത്തന്നെ ഔദ്യോഗികമായി പണം വെളുപ്പിക്കാൻ വഴിയുണ്ടാക്കാമെന്നിരിക്കെയാണ് ഈ കച്ചടവത്തിന്റെ സാധ്യത കള്ളപ്പണക്കാർ തേടുന്നതും ജൂവലറികൾ അതിന് കൂട്ടുനിൽക്കുന്നതും.